ക്യാൻസറിന്റ രൂപത്തിൽ പ്രഭുലാലിനോട് വീണ്ടും വിധിയുടെ ക്രൂരത ; സുമനസ്സുകളുടെ സഹായമഭ്യർത്ഥിച്ച് പ്രഭുലാൽ

സോഷ്യൽ മീഡിയയിൽ സജീവമായവർക്ക് സുപരിചിതനാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ. ശരീരത്തിന്റെ 80 ശതമാനത്തോളം കറുത്ത മറുക് വിഴുങ്ങിയ പ്രഭുലാലിന്റെ ജീവിതം ദുർഘടമായിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അത്യപൂർവ്വ രോഗമായിരുന്നു പ്രഭുലാലിന്‌. ജന്മനാ ഉണ്ടായിരുന്നു ഒരു ചെറിയ മറുക് പിന്നീട് പ്രഭൂലാലിനൊപ്പം വളരുകയായിരുന്നു. എന്നാൽ തന്റെ ദുരവസ്ഥയെ ആത്മവിശ്വാസം കൊണ്ട് നേരിടുകയായിരുന്നു പ്രഭുലാൽ. എന്നാൽ വിധിയുടെ ക്രൂരത വീണ്ടും പ്രഭുലാലിനെ വേട്ടയാടുകയാണ്. മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസർ തനിക്ക് പിടിപെട്ടിരിക്കുന്നതെന്നും സുമനസ്സുകൾ സഹായിക്കണം എന്നും അഭ്യർത്ഥിച്ചുകൊണ്ടു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് പ്രഭുലാൽ ഇപ്പോൾ.
പ്രിയപ്പെട്ടവരെ, ഞാൻ പ്രഭുലാൽ പ്രസന്നൻ. പൊതുസമൂഹത്തിൽ സോഷ്യൽ മീഡിയ വഴി ഞാൻ നിങ്ങൾക്ക് ഏവർക്കും സുപരിചിതനാണ്.നിങ്ങളുടെ മുൻപിലേക്ക് പ്രത്യേകിച്ചു എന്റെ ജീവിതം വിവരിക്കേണ്ടതില്ല എന്നതാണ് സത്യം. എങ്കിലും നിലവിലെ എന്റെ അവസ്ഥ ആണ് നല്ലവരായ സുമനസ്സുകളുടെ മുൻപിലേക്ക് ഒരു അപേക്ഷയുമായി വരാൻ എന്നെ പ്രേരിപ്പിച്ചത്. ജനനം മുതൽ എന്റെ ശരീരത്തിൽ കാണപ്പെട്ട വലിയ മറുക് എന്റെ മാതാപിതാക്കൾക്ക് ജീവിതത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധി പലപ്പോഴും സൃഷ്ടിച്ചു. ഇച്ഛാശക്തിയും, മനോധൈര്യവും കൊണ്ട് അതെല്ലാം മറികടന്നു ഇവിടെ വരെയെത്തിയ ഞാനും എന്റെ കുടുംബവും വീണ്ടും ഒരു ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ്.
2022 മാർച്ച്‌ മാസം ആദ്യം എന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർച്ചയായി ചെറുതും വലുതുമായ മൂന്ന് സർജറികൾക്ക് വിധേയനായിട്ടും വീണ്ടും മുഴ പുറത്തേയ്ക്ക് വരുകയും എന്നെ അവശനാക്കുകയും വലതു കൈക്ക് സ്വാധീനം ഇല്ലായ്മ സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് വണ്ടാനത്തെ ചികിത്സ പര്യാപ്തമാകില്ല എന്ന് മനസ്സിലാക്കി വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന പരുമല,പുഷ്പഗിരി തുടങ്ങിയ ആശുപത്രികളിലും എത്തിയെങ്കിലും അവിടെ ഒരിടത്തും എന്റെ ഈ അസുഖത്തിന് ചികിത്സ ലഭ്യമല്ല എന്ന് ഡോക്ടർമാർ അറിയിച്ചതിനെതുടർന്ന് എന്റെ സുഹൃത്തുക്കളുടെ സഹായത്താൽ കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിറ്റ്‌ ആയി.
ഇവിടുത്തെ വിദഗ്ദ്ധ ഡോക്ടർമാരായ ബഹു.നാരായണൻകുട്ടി വാര്യർ സാറിന്റെയും, ഡോക്ടർ ദിലീപ് ദാമോദരൻ സാറിന്റെയും നിർദേശപ്രകാരം ബയോപ്‌സി പരിശോധന, പെറ്റ് സ്കാൻ, മോളിക്കുലർടെസ്റ്റ്‌ ഇവയ്ക്ക് ശേഷം മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസർ ആണെന്നും ഇത് എന്റെ വലതു കയ്യിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തി. എത്രയും പെട്ടെന്ന് തന്നെ ചികിത്സ അനിവാര്യമാണ് എന്ന് ആണ് ഡോക്ടർമാരുടെ അഭിപ്രായം.
ഇതിന് പരിഹാരമെന്നോണം ഡോക്ടർമാർ നിർദേശിക്കുന്നത് ഇമ്മ്യുണോ തെറാപ്പി എന്ന ചികിത്സാ രീതി ആണ്. ഒരു പ്രാവശ്യത്തെ ചികിത്സയ്ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ആവശ്യം ആയി വരുന്ന ഈ ചികിത്സ മാസത്തിൽ രണ്ട് പ്രാവശ്യം വീതം തുടർച്ചയായി ആറു മാസം നടത്തുവാൻ എല്ലാ ചിലവുകളും കൂടി ഏകദേശം 35ലക്ഷം രൂപ വേണ്ടിവരുന്നു.
ഹൃദ്രോഗി ആണെങ്കിലും കൂലിപ്പണിക്കാരനായ എന്റെ പിതാവിന്റെ വരുമാനം മാത്രം ആണ് നിലവിൽ ഞങ്ങളുടെ ഏക വരുമാനം. അമ്മയും സഹോദരനും എന്നോടൊപ്പം ആശുപത്രിയിൽ ആണ്. ഭീമമായ ഈ ചികിത്സാ ചിലവ് എന്റെ കുടുംബത്തിനു താങ്ങാവുന്നതിലും വളരെ വലുത് ആണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും കനിവും കാരുണ്യവും എന്റെ ചികിത്സാചെലവ് കണ്ടെത്താൻ ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്, പ്രഭുലാൽ പ്രസന്നൻ
Prabhulal P
A/c No: 67215731087
IFSC: SBIN0070076
Google pay: 9249121768
Contact No: 7994240652, 9633605726
x