ആക്രി പെറുക്കാൻ അച്ഛൻറെ കൂടെ തെരുവിലേക്കിറങ്ങി; പ്ലാസ്റ്റിക് പാത്രങ്ങൾക്കും ആക്രിസാധനങ്ങൾക്കും ഇടയിൽ ഇരുന്നുള്ള പഠിത്തം; രാമലക്ഷ്മിയും രാജലക്ഷ്മിയും നേടിയ എ പ്ലസിന് പത്തരമാറ്റ് തിളക്കം

എസ്എസ്എൽസി ഫലം വന്നപ്പോൾ നിരവധി കുട്ടികൾ എ പ്ലസ് വാരിക്കു കൂട്ടിയിട്ടുണ്ട്. എന്നാൽ അവർക്കിടയിൽ നിന്ന് വ്യത്യസ്തമായി ആക്രിസാമഗ്രികളുടെ ഇടയിൽ കിടന് അച്ഛന് ഒപ്പം ആക്രി പറക്കാൻ പോയി രാമലക്ഷ്മിയും രാജലക്ഷ്മിയും നേടിയ എ പ്ലസിന് സ്വർണ തിളക്കം ആണെന്ന് അവരുടെ കഥ അറിയുന്ന ആരും പറയും. ആക്രിസാധനങ്ങൾക്ക് കുന്നു കൂടി കിടക്കുന്ന വീടിൻറെ ഒരുവശത്ത് പൊട്ടിയ പാത്രങ്ങളും ഇരുമ്പ് സാമഗ്രികളും കേടായ ഇലക്ട്രോണിക് ഉപഗ്രഹങ്ങളും ഒക്കെയുണ്ട്. അതിനിടയിലാണ് രാമലക്ഷ്മിയും രാജലക്ഷ്മിയും വളർന്നത്. കോച്ചിംഗ് ക്ലാസുകളും ട്യൂഷനും ഒന്നുമില്ലാതെ അച്ഛനൊപ്പം ആക്രിക്കടയിൽ സഹായിച്ച് വീടിൻറെ അല്ലലറിഞ്ഞ് ജീവിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിജയം കൈവരിച്ചവരാണ് അവർ.

ട്യൂഷൻ പോലുമില്ലാതെയാണ് ഇരുവരും 10 എ പ്ലസ് നേടിയത്. തെങ്കാശിയിലെ ശങ്കരൻകോവിൽ നിന്ന് ജീവനും ജീവിതവും തേടിയെത്തിയ പെരുമാൾ സ്വാമിയുടെയും വനിതയുടെയും മക്കളുടെ വിജയകഥ മറ്റുള്ള കുട്ടികൾക്ക് എന്നും ഒരു പ്രചോദനമാണ്. 25 കൊല്ലം മുമ്പാണ് പെരുമാൾ സ്വാമി കേരളത്തിലേക്ക് വരുന്നത്.വീട്ടു ജോലി ചെയ്തും കൂലിപ്പണി ചെയ്തും ആക്രി പെറുക്കിയും ജീവിതം മുന്നോട്ടുപോയി. ഒന്നും ബാക്കിയില്ലാത്ത ജീവിതത്തിൽ പിടിച്ചുനിന്നത് ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച്. കുടുംബം ഉണ്ടായ ശേഷം സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒക്കെ ജീവിതത്തിൽ ഉണ്ടായി. ഇരട്ട കൺമണികളെ ദൈവം തന്നപ്പോൾ അവർക്കുവേണ്ടി ജീവിക്കണം എന്നതായിരുന്നു പെരുമാൾ സ്വാമിയുടെ സ്വപ്നം. പഠിക്കേണ്ട സമയത്ത് പോലും അച്ഛനും അമ്മയ്ക്കും ഒപ്പം ആക്രിക്കടയിൽ സഹായത്തിനു പോയി

ഒരിക്കൽപോലും അവരോട് പഠിക്ക് എന്ന് പറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. സ്വന്തം ലക്ഷ്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന മക്കൾ വലിയ വീട്ടിലെ കുട്ടികളെപ്പോലെ മണിക്കൂറിടവിട്ട് ട്യൂഷൻ നൽകി ഒന്നുമല്ല ഈ നിലയിൽ എത്തിയത്. എന്നിട്ടും എൻറെ കുഞ്ഞുങ്ങൾ കഠിനാധ്വാനം ചെയ്തു. അവരുടെ ലക്ഷ്യബോധമാണ് മുഴുവൻ എ പ്ലസ് വിജയിപ്പിലേക്ക് എത്തിച്ചത്. എട്ടാം ക്ലാസ് വരെ പഠിച്ച എനിക്ക് തുടർപഠനത്തിന് സാധിച്ചിരുന്നില്ല. ജീവിതം തേടി നടന്ന എനിക്ക് എൻറെ കുഞ്ഞുങ്ങളുടെ കാര്യമെങ്കിലും നല്ല രീതിയിൽ എത്തിക്കണമെന്ന് ആഗ്രഹമായിരുന്നു. അവർ നന്നായി പഠിക്കും. അവരുടെ ഭാവിക്കുവേണ്ടി ഉള്ളതാണ് എൻറെ അധ്വാനം എന്നും പെരുമാൾസ്വാമി പറയുന്നു. തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ രാജലക്ഷ്മിയും രാമലക്ഷ്മിയും എൽകെജി മുതൽ ഈ സ്കൂളിലാണ് പഠിക്കുന്നത്. പ്ലസ്ടുവിന് രണ്ടുപേർക്കും ബയോ മാക്സ് പഠിക്കാനാണ് താല്പര്യം.

x