ചേച്ചിയുടെ ഭർത്താവിന്റെ വീട്ടിൽ വെച്ച് നഴ്‌സായ സഹോദരി മരിച്ച നിലയിൽ; യുവതിയുടെ ചുണ്ടിനു താഴെ ചുവന്ന പാട്

നഴ്‌സായ യുവതിയെ സഹോദരിയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്, ഇരുപത്തിയഞ്ചു വയസുള്ള ഹരികൃഷ്‌ണ എന്ന യുവതിയാണ് മൂത്തസഹോദരി നീതുവിന്റെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, ഹരികൃഷ്‌ണയും നീതുവും നഴ്‌സായിരുന്നു, ഹരികൃഷ്ണ വണ്ടാനം മെഡിക്കല്‍കോളേജിൽ താത്കാലിക നഴ്‌സായിട്ടായിരുന്നു ജോലി ചെയ്‌തിരുന്നത്‌, ഈ സംഭവത്തെ തുടർന്ന് നീതുവിന്റെ ഭർത്താവ് രതീഷ് ഒളിവിൽ പോയിരുന്നു, എന്നാൽ കഴിഞ്ഞദിവസം രാത്രിയോടെ ചേര്‍ത്തല ചെങ്ങണ്ടയില്‍ അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി ചോദ്യം ചെയ്‌തു വരുകയാണ്

ഹരികൃഷ്‌ണ അവിവാഹിത ആയിരുന്നു, ചേച്ചി നീതുവിനും രതീഷിനും രണ്ട് മക്കൾ ആണ് ഉള്ളത്, നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് നഴ്സായട്ട് ജോലി ചെയ്തുവരുന്നത്, ചേച്ചിക്ക് ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ കുട്ടികളെ നോക്കാൻ ഹരികൃഷ്‌ണ എത്താറുള്ളതാണ്,ആശുപത്രിയിലെ ജോലികഴിഞ്ഞു ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്ണയെ രതീഷായിരുന്നു മിക്കപ്പോഴും സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. ഇരുവീടുകളും ഒരുകിലോമീറ്റര്‍ വ്യത്യാസം മാത്രമാണ് ഒണ്ടായിരുന്നത്,
ഹരികൃഷ്‌ണ വെള്ളിയാഴ്ച്ച ജോലി കഴിഞ്ഞു ചേർത്തലയിൽ എത്തിയപ്പോൾ രതീഷ് സ്‌കൂട്ടറിൽ വന്ന് കൂട്ടികൊണ്ട് പോയി എന്നാണ് വിവരം

എന്നാൽ രാത്രി എട്ടു മണി കഴിഞ്ഞിട്ടും ഹരികൃഷ്‌ണയെ കാണാത്തത് കൊണ്ട് സ്വന്തം വീട്ടുകാർ രതീഷിനെ വിളിക്കുകയായിരുന്നു എന്നാൽ ഇന്ന് ജോലി കഴിഞ്ഞു വരില്ല എന്ന് പറഞ്ഞുകൊണ്ട് രതീഷ് ഫോൺ വെക്കുകയായിരുന്നു,തുടർന്ന് ഹരികൃഷ്‌ണയുടെ വീട്ടുകാർ പട്ടണക്കാട് പോലീസില്‍ ശനിയാഴ്ച്ച രാവിലെ പരാതി പെടുകയായിരുന്നു, എന്നാൽ പിന്നിട് രതീഷിന് ബന്ധപ്പെടാൻ നോക്കുമ്പോൾ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു തുടർന്നാണ് പൂട്ടിക്കിടന്ന രതീഷിന്റെ വീട് പോലീസ് വന്ന് തള്ളി തുറന്ന് നോക്കുമ്പോൾ കിടപ്പുമുറിയിലെ തറയിൽ ഹരികൃഷ്‌ണ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, എന്നാൽ ഹരികൃഷ്‌ണയുടെ ശരീരത്തിൽ വലിയ പരിക്കുകൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല

ചുണ്ടിന്റെ താഴെ ചെറിയ ചുവന്ന പാടും പിന്നെ ശരീരത്തിലും വസ്ത്രത്തിലും മണൽ പറ്റിയിരുന്നു കൂടാതെ ചെരിപ്പ് ധരിച്ച നിലയിലുമാണ് കാണപ്പെട്ടത്, ഗള്‍ഫില്‍ വെല്‍ഡിങ് തൊഴിലാളിയായിരുന്ന രതീഷ് നാട്ടിലെത്തിയതിന് ശേഷം മടങ്ങി പോയിരുന്നില്ല, രതീഷും യുവതിയുമായി ഏറെ നാളായി ചില ബന്ധങ്ങളുണ്ടായിരുന്നു ഇപ്പോൾ നാട്ടിൽ പെയിന്റിങ് ജോലിയാണ് രതീഷ് ചെയുന്നത്, ഇരുവരുടെയും ഈ ബന്ധത്തെ ചൊല്ലി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു എന്നും, പിന്നീട് ഇത് ഒത്തു തീർത്തു എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു കൊണ്ടേയിരുന്നു എന്നാണ് പുറത്ത വരുന്ന വാർത്തകൾ, കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലേ അറിയാൻ കഴിയുകയുള്ളു എന്ന് പോലീസ് വ്യക്തമാക്കി

x