ദിൽഷക്ക് വിധിയില്ല! ഡോ റോബിൻ വിവാഹിതനാകുന്നു? ; വിവാഹ വിശേഷം പങ്കുവെച്ച് റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ കടന്ന് വന്ന് ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ഏക മത്സരാർത്ഥി എന്ന വിശേഷണത്തിന് അർഹനാണ് ഡോ. റോബിൻ. വിജയ് ആയ ദിൽഷയേക്കാൾ കൂടുതൽ ആരാധകരും, പിന്തുണയും ഇപ്പോഴും അദ്ദേഹത്തിനുണ്ട്. നിരവധി ഫാൻസുള്ള റോബിൻ തൻ്റെ ആരാധകരെ പിണക്കാതെ അവരെ തൃപ്‍തിപ്പെടുത്തുന്ന രീതിയിലാണ് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും ഇപ്പോഴുമുള്ളത്. റോബിനും, ദിൽഷയും തമ്മിൽ പ്രണയത്തിലാണെന്നും ബിഗ് ബോസിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ഇരുവരുടെയും വിവാഹം ഉടനെ കാണുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ ബിഗ് ബോസ് വേദിയിൽ വെച്ച് റോബിൻ ദിൽഷയോട് തൻ്റെ പ്രണയം തുറന്നു പറഞ്ഞു എന്നല്ലാതെ ദിൽഷ പോസിറ്റീവായൊരു മറുപടി അദ്ദേഹത്തിന് നൽകിയിരുന്നില്ല. ദിൽഷയും, റോബിനും വിവാഹിതരാകുമെന്ന് കരുതിയ റോബിൻ ഫാൻസിൻ്റെ പ്രതീക്ഷകളെ തകർത്തു കൊണ്ടായിരുന്നു ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ ദിൽഷ ഒരു ലൈവ് പങ്കുവെച്ചത്. ഡോ റോബിനുമായുള്ള എല്ലാ ബന്ധവും ഇന്നത്തോട് കൂടെ താൻ ഉപേക്ഷിച്ചെന്നായിരുന്നു ദിൽഷ പറഞ്ഞത്.

ഇപ്പോഴിതാ ഡോ. റോബിൻ ഉടനെ വിവാഹിതനാകാൻ പോകുന്നു എന്ന തരത്തിലാണ് ചില സൂചനകൾ ലഭിക്കുന്നത്. “എൻ്റെ പേര് ഡോ റോബിൻ. എല്ലാവർക്കും അറിയാമെന്ന് കരുതുന്നു. തൻ്റെ ജീവിതത്തിലെ അടുത്ത ഏറ്റവും വലിയ ഘട്ടമെന്ന് പറയുന്നത് വിവാഹമാണ്. തൻ്റെ മാത്രമല്ല നിങ്ങൾ പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ഘട്ടം വിവാഹം തന്നെയാണ്. ഏറ്റവും മനോഹരമായതും. വിവാഹം കഴിക്കുന്നത് നോക്കിയും കണ്ടുമൊക്കെ വേണം. അതുകൊണ്ട് കേരള മാട്രിമോണി” എന്ന് തുടങ്ങുന്ന റോബിൻ അഭിനയിച്ച പരസ്യ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞു.

വിവാഹം , പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു എന്നതിനെല്ലാം പുറമേ ഇത് ഡോക്ടർ റോബിന് ദിൽഷയോടുള്ള ചലഞ്ച് എന്ന നിലയ്‌ക്കാണ്‌ റോബിൻ ആരാധകർ പറയുന്നത്. ഡോ . റോബിൻ്റെ വിവാഹം ഉടൻ തന്നെ കാണുമെന്നും അതിൻ്റെ സൂചനയായി ഇതിനെ കണ്ടാൽ മതിയെന്നുമാണ് ഡോ. റോബിൻ ആർമി പറയുന്നത്. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥിയായിരിക്കെ തനിയ്ക്ക് വയസ് പത്ത് മുപ്പത് കഴിഞ്ഞെന്നും എന്തായാലും ഇനി വിവാഹം കഴിക്കാതെ സാധിക്കില്ലെന്നും, വീട്ടിൽ നിന്നും അത്തരത്തിൽ വലിയ സമ്മർദ്ദമുള്ളതായും താരം സൂചിപ്പിച്ചിരുന്നു.

അതേസമയം റോബിൻ്റെ വിവാഹകാര്യം ഉടനെ കേൾക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ തിരക്കിലാണ് റോബിൻ. ഉദ്ഘാടനവും കോളേജ് പരിപാടികളും മറ്റുമായി തിരക്കേറിയ റോബിന് സിനിമയിൽ അഭിനയിക്കാൻ ഉൾപ്പടെ അവസരം ലഭിച്ചിട്ടുണ്ട്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ തിരക്കിലാണ് റോബിൻ. ഉദ്ഘാടനവും കോളേജ് പരിപാടികളും മറ്റുമായി തിരക്കേറിയ റോബിന് സിനിമയിൽ അഭിനയിക്കാൻ ഉൾപ്പടെ അവസരം ലഭിച്ചിട്ടുണ്ട്.

x