അസുഖബാധിതായി കിടക്കുന്ന അമ്മയെ പകൽ മുഴുവനും നോക്കീം; രാത്രി അച്ഛനോടൊപ്പം മതിൽ കെട്ടുന്ന പണിയെടുക്കുകയും ചെയ്‌ത ഈ മിടുക്കിയെ തേടിയെത്തിയ സമ്മാനം കണ്ടോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്ന ഒരു പേരാണ് കണ്ണൂർ സ്വദേശിനിയായ് ടെസയുടെത്, കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ഈ വർഷം നടത്തിയ പരീക്ഷിയിൽ എംഎസ്ഡബ്ല്യുവിന് മൂന്നാം റാങ്കാണ് ടെസ സ്വന്തമാക്കിയത്, ജോയിയുടെയും ആലീസിന്റേയും മകളാണ് ടെസ,പകൽ അസുഖബാധിതായി കിടക്കുന്ന അമ്മയെ നോക്കിയും ശേഷം അച്ഛനെ മതിൽ കെട്ടാൻ സഹായിച്ചും, ബാക്കി കിട്ടുന്ന സമയം പഠിച്ചുമാണ് ഈ മിടുക്കി ഈ വിജയം സ്വന്തമാക്കിയത് അത് കൊണ്ട് തന്നെ ഈ വിജയത്തിന് സ്വർണത്തിന്റെ അത്രയും തിളക്കം ഉണ്ട് എന്നതാണ്

ടെസ പഠിച്ചത് പിലാത്തറയിലുള്ള സെന്റ് ജോസഫ്സ് കോളജിലാണ്, ടെസയുടെ അമ്മ ആലീസിന് ബ്രെയിൻ ട്യൂമർ ആണ്, പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് അമ്മയ്ക്ക് ഈ അസുഖം പിടിപെടുന്നത്, തുടർന്ന് തങ്ങളുടെ മുഴുവൻ സമ്പാദ്യവും വിറ്റ് ആ അമ്മയെ ചികിൽസിക്കുകയായിരുന്നു, സ്വന്തമായി ഉണ്ടായിരുന്ന എട്ടര ഏക്കറോളം വിറ്റ് പത്ത് സെന്റിലോട്ട് മാറുകയായിരുന്നു ആ കുടുംബം, ഇതിനോടകം ആലിസിന് അഞ്ചിൽ പരം ശസ്ത്രക്രിയകൾ ആണ് നടത്തിയത് കൂടാതെ കീമോയും റേഡിയേഷനും ചെയ്‌തു എന്നിട്ടും ഇപ്പോഴും കട്ടിലിൽ നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയിലാണ്

ആലീസിന് വീണ്ടും ഒരു സർജറി കൂടി ചെയണം, ആലീസിന്റേയും ജോയിയുടെയും നാല് പെണ്മക്കളിൽ മൂന്നാമത്തെ മകളാണ് ടെസ, രാവിലെ അമ്മയെ ശുശ്രുഷിച്ചത് ശേഷം വീട്ട് ജോലിയും നോക്കിയ ശേഷമാണ് കല്ല് കെട്ട് പണിക്ക് പോകുന്നത്, കൂടാതെ വീട്ടിലെ നാല് പശുക്കളെയും പരിചരിക്കുന്നത് ടെസയും അനിയത്തി അനീനയും ആണ്, അച്ഛനെ കൊണ്ട് മാത്രം വീട്ടിലെ ചിലവിനുള്ളതും അനിയത്തിയുടെ വിദ്യാഭ്യാസത്തിനും പിന്നെ അമ്മയുടെ ചിക്ത്സയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് സ്വയം മനസിലാക്കിയാണ് ടെസ ഓരോ കാര്യങ്ങളും ചെയുന്നത് തന്നെ, അനിയത്തി ബിഎസ്ഡബ്ല്യുന് പഠിക്കുകയാണ് മൂത്ത സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ചു, മറ്റൊരു സഹോദരി അങ്കമാലിയിൽ കന്യാസ്ത്രീയാണ്, ടെസ ഇപ്പോൾ കോതമംഗലത്ത് ഇന്റേൺഷിപ് ചെയ്യുകയാണ്, ഇത്രയും പ്രാരാബ്‌ധങ്ങൾക്ക് ഇടയിലും കഷ്ടപ്പെട്ട് പഠിച്ച് യൂണിവേഴ്‌സിറ്റി തരത്തിൽ മൂന്നാം റാങ്ക് നേടിയ ടെസയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് ഇപ്പോൾ എത്തുന്നത്

x