മലയാളി താരങ്ങളും രാഷ്ട്രീയക്കാരും അവഗണിച്ചപ്പോൾ ചേർത്ത് നിർത്തിയത് സുരേഷ് ഗോപി ; സുരേഷേട്ടാ നിങ്ങൾ മലയാളികൾക്ക് എന്നും അഭിമാനം ആണെന്ന് മലയാളികൾ

“എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല.” ഇത്‌ 2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്നസ് കാൾസൻ പറഞ്ഞ വാക്കുകളാണ്. പിന്നീടുണ്ടായത് ചരിത്രം. ഇന്ത്യയിൽ നിന്നുള്ള ഒരു 17 കാരൻ പയ്യൻ #പ്രഗ്‌നാനന്ദ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ.

“ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല” കാൾസൻ ഒടുവിൽ പറഞ്ഞു. എഫ് ഡി എക്സ് ക്രിപ്റ്റോ കപ്പ് 2022 ഇന്ത്യയുടെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ രമേഷ് ബാബു പ്രഗാനന്ദ അഞ്ച് തവണ ലോക ചാമ്പ്യൻ നോർവേയുടെ മാഗ്നസ് കാൾസനെ തോൽപ്പിച്ചിരുന്നു. മിയാമിയിൽ നടന്ന എഫ് ഡി എക്സ് ക്രിപ്റ്റോ കപ്പ് 2022 അവസാന റൗണ്ടിൽ ലോക ഒന്നാം നമ്പർ താരമായി കാൾസനെ 4-2 എന്ന സ്കോറിനായിരുന്നു 17കാരനായ പ്രഗാനന്ദ കീഴടക്കിയത്. ഏവരെയും അമ്പരപ്പിച്ച് ഒരു വിജയം എന്ന് തന്നെ വേണം ഇതിനെ വിളിക്കുവാൻ. അഭിമാനകരമായ നേട്ടമാണ് ഈ 17കാരൻ സ്വന്തമാക്കി എടുത്തിരിക്കുന്നത്.

ഇന്ത്യയുടെ തന്നെ വിവിധ മേഖലകളിൽ നിന്നും ഇപ്പോൾ രമേഷ് ബാബു പ്രഗാനന്ദയ്ക്ക് അഭിനന്ദനങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളികളുടെ സ്വന്തം ആക്ഷൻ കിംഗും എംപിയുമായാ സുരേഷ് ഗോപിയും, ഇപ്പോൾ പ്രഗാനന്ദയെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റി അഭിനന്ദനങ്ങൾ എന്ന തലക്കെട്ടോടെ കൂടിയാണ് പ്രഗാനന്ദയുടെ ചിത്രം പ്രൊഫൈൽ ചിത്രം ആക്കിയിരിക്കുകന്നത്. സുരേഷ് ഗോപി ചിത്രത്തിന് നൽകിയ തലക്കെട്ടും ശ്രദ്ധനേടുന്നത് ആണ്. ഫ്ലവറിങ് ബഡ് ഓഫ് ഇന്ത്യ എന്നാണ് സുരേഷ് ഗോപി ഇതിന് തലക്കെട്ട് നൽകിയിരിക്കുന്നത്. കായിക മേഖലകളിൽ നിന്നും നിരവധി ആളുകളാണ് പ്രഗാനന്ദയേ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.

ഇന്ത്യക്ക് വളരെയധികം അഭിമാനം തോന്നുന്നു ഒരു നേട്ടം തന്നെയാണ് ഈ കൊച്ചുമിടുക്കൻ കൊണ്ട് തന്നിരിക്കുന്നത്. 17 വയസ്സുകാരനായ ഒരു കുട്ടിയുടെ പേരിൽ ഇന്ന് ഇന്ത്യ മുഴുവൻ അഭിനന്ദനതാൽ നിറയുകയാണ്. അതേസമയം മലയാളി താരങ്ങളോ രാഷ്ട്രീയക്കാരോ ഒന്നും തന്നെ പ്രഗ്യാനന്ദയെ അഭിനന്ദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിന്റെ ഏത് കോണിൽ സംഭവിക്കുന്ന കാര്യങ്ങൾക്കും അഭിപ്രായം പറയുന്ന മലയാളത്തിലെ താരങ്ങളുടെ മൗനം വലിയ വിമർശങ്ങൾ ആണ് നേരിടുന്നത്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും, കുറി തൊട്ടതിന്റെ പേരിലുമൊക്കെ സൈബർ ഇടങ്ങളിൽ അവനെ അപമാനിക്കാൻ മുൻപന്തിയിൽ മലയാളികളിൽ ഉണ്ട് എന്നത് മറ്റൊരു കാര്യം. എന്തായാലും അവനെ അഭിനന്ദിച്ച സുരേഷ് ഗോപിക്ക് പിന്തുണ നൽകുകയാണ് മലയാളികൾ ഇപ്പോൾ.

അതേസമയം സുരേഷ് ഗോപിയുടെ അവസാനമിറങ്ങിയ ചിത്രൻ പാപ്പൻ ഗംഭീര വിജയം നേടി മുന്നേറുകയാണ്. നിറഞ്ഞ സദസ്സിൽ വലിയ കയ്യടികളോടെയാണ് ചിത്രം ജൈത്രയാത്ര തുടരുന്നത്. പഴയ സുരേഷ് ഗോപിയേ തിരികെ ലഭിച്ചു എന്നാണ് പ്രേക്ഷകരെല്ലാം ഒരേപോലെ പറയുന്നത്. കുറെ കാലങ്ങൾക്ക് ശേഷം ആക്ഷൻ കിങ്ങിനെ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷം പ്രേക്ഷകർക്കും ഉണ്ട്. ഏതു സമകാലിക വിഷയങ്ങളിലും തന്റെതായ കയ്യൊപ്പ് തീർക്കുവാൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് സുരേഷ്ഗോപിക്ക് ഉള്ളത്. അദ്ദേഹത്തിന്റെ വാക്കുകളും പ്രസ്താവനകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്.

x