കഴിഞ്ഞദിവസം പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ കൈയിൽ നിന്ന് രഞ്ജു രഞ്ജിമാർ എടുത്ത മൂന്ന് ലോട്ടറിക്കും സമ്മാനം അടിച്ചു; ആ കുട്ടിക്ക് വേണ്ടി രഞ്ജു രഞ്ജിമാർ ചെയ്‌തത്‌ കണ്ടോ

സോഷ്യൽ മീഡിയയിലും അല്ലാതെയും വളരെ ശ്രദ്ധേയമായ സെലിബ്രെറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍, വർഷങ്ങൾക്ക് മുംബ് കൊച്ചിയിൽ എത്തിയ രഞ്ജു രഞ്ജിമാര്‍ നിരവധി ചൂഷങ്ങളിൽ കൂടിയും പട്ടിണിയിൽ കൂടിയുമാണ് ഇനീകാണുന്ന നിലയിൽ എത്തിയത്, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ രഞ്ജു രഞ്ജിമാര്‍ക്ക് ഈ സമൂഹത്തില്‍ നിന്ന് നിരവധി ദുരനുഭവങ്ങൾ ആണ് നേരിടേണ്ടി വന്നിട്ടുള്ളത്, ഇത്ര ഉയരങ്ങളിൽ എത്തിയിട്ടും തങ്ങൾ വന്ന വഴി ഇതുവരെയ്ക്കും മറന്നിട്ടില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് രഞ്ജു റാണിമാർ

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് രാത്രി വഴിയരികിൽ ലോട്ടറി വിറ്റുകൊണ്ടിരുന്ന വിദ്യാർത്ഥിനിയുടെ കൈയിൽ നിന്ന് രഞ്ജു രഞ്ജിമാര്‍ ലോട്ടറി എടുത്തത്, ഇന്നിപ്പോൾ ആ കുട്ടിയുടെ കൈയിൽ നിന്ന് എടുത്ത മൂന്ന് ലോട്ടറിയും രണ്ടായിരം രൂപ വെച്ച് അടിച്ചിരിക്കുകയാണ്, ഇപ്പോൾ ആ സമ്മാനം അടിച്ച മൂന്ന് ലോട്ടറിയും ആ വിദ്യാർത്ഥിനിക്ക് തന്നെ നൽകി മാതൃക ആയിരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍, ആ വിദ്യാർത്ഥിനിക്ക് ലോട്ടറി തിരികെ നൽകുന്ന ചിത്രം പങ്ക് വെച്ച് കൊണ്ട് രഞ്ജു രഞ്ജിമാര്‍ പറഞ്ഞത് ഇങ്ങനെ കഴിഞ്ഞ ദിവസം ഈ കുട്ടിയിൽ നിന്നും എടുത്ത മൂന്ന് ടിക്കറ്റ്സ്ന് രണ്ടായിരം രൂപ വെച്ച് അടിച്ചു, അത് ആ കുട്ടിക്ക് തന്നെ തിരികെ കൊടുത്തു, , വലിയ സംഖ്യ ഒന്നുമല്ല എങ്കിലും എന്തെങ്കിലും ആവശ്യങ്ങൾക്കുപകരിക്കുമല്ലൊ, ഉടനെ തന്നെ ആ മോള് വില്‌ക്കുന്ന ടിക്കറ്റിന് ഒന്നാം സമ്മാനം അടിക്കാൻ പ്രാർത്ഥിക്കുന്നു,, കാരണം നീ അത്രത്തോളം കഷ്ട്ടപ്പെടുന്നുണ്ട്, ഇതൊക്കെ ഈശ്വരൻ കാണുന്നുണ്ട്, നിൻ്റെ കണ്ണുകളിലെ ആതിളക്കം നിൻ്റെ സ്വപ്‌നങ്ങളുടെ തിളക്കമാണ്,ലവ് യു, ഇതായിരുന്നു ആ ടിക്കറ്റ് തിരികെ നൽകി കൊണ്ട് പങ്ക് വെച്ചത്

ടിക്കറ്റ് എടുക്കാൻ ഒണ്ടായ കാര്യവും രഞ്ജു രഞ്ജിമാര്‍ നേരത്തെ വിവരിച്ചിരുന്നു അത് ഇങ്ങനെയായിരുന്നു,ഇന്ന് എൻ്റെ കണ്ണുകളെ കരയിപ്പിച്ച കാഴ്ച്ചയാണ് ഇത്, കുട്ടികളുമായി ലുലുവിൽ പോയി വരുമ്പോൾ ഷവർമ്മ വേണമെന്ന വാശി, വണ്ടി ആലുവ പുളിംച്ചുവട്ടിൽ ഷവർമ ഷോപ്പ്ൽ നിർത്തി,, സൈഡിൽ നിന്ന് ഒരു സുന്ദരിക്കുട്ടി എന്നെ കൈ പൊക്കി കാണിച്ചു, ഞാൻ വിചാരിച്ചു പരിചയക്കാരായിരിക്കും എന്ന്, എന്നാൽ കുട്ടികൾ പറഞ്ഞു ലോട്ടറി വില്ക്കാൻ നില്ക്കുന്ന കുട്ടിയാണന്ന്, എൻ്റെ നെഞ്ച് പിടഞ്ഞു പോയി രാത്രി 8.30 സമയം, ഒരു പെൺക്കുട്ടി ലോട്ടറി കച്ചവടത്തിന് നില്ക്കണമെങ്കിൽ അവളുടെ അവസ്ഥ??? അവളെ ചേർത്ത് നിർത്തി കാര്യങ്ങൾ തിരക്കി,, അവൾ എന്നോടു എന്നെ ഒന്നു തൊട്ടോട്ടെ എന്ന് ചോദിച്ചു, പകരം ഞാൻ അവൾക്കൊരു ഉമ്മ തരട്ടെ എന്ന് ചോദിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞു, പക്ഷേ അവളത് പുറത്തേക്ക് വിട്ടില്ല കണ്ണിനുള്ളിലേക്ക് തന്നെ തിരിച്ചുവിട്ടു

ശരിക്കും എന്നെ പോലെ, കഴിവതും കരയാതിരിക്കാൻ ശ്രമിക്കും, അവൾ പറഞ്ഞു, +2 ൽ full A+ വാങ്ങി, നഴ്‌സിംഗിന് പോകാൻ ആഗ്രഹിക്കുന്നു, എന്നാൽ ഈ അടുത്ത കാലത്ത് ബസ്സ് ഡ്രൈവർ ആയ അച്ഛന് സ്ട്രോക്ക് വന്ന് ശരീരം തളർന്ന്, ഇപ്പോൾ അൽപം നില്ക്കാം എന്ന അവസ്ഥ, അവളുടെ കൂടെ ലോട്ടറി വിലക്കാൻ അദ്ധേഹവും വന്ന് ഒരു മൂലയ്ക്ക് ഇരിക്കും, മനസ്സ് വല്ലാതെ വേദനിച്ച ഒരു ദിവസം ആയിരുന്നു, അവളുടെ കണ്ണുകളിൽ ഒരു ലക്ഷ്യസ്ഥാനം തിരയുന്ന തിളക്കം ഞാൻ കണ്ടു, അവളുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന ലോട്ടറി വാങ്ങി സഹായിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്, ഇനി എന്തെങ്കിലും സഹായം ചെയ്യാൻ ദൈവം എനിക്ക് അവസരം തരട്ടെ ,,,ഗോഡ് ബ്ലെസ്സ് യു മോളെ,,, എന്തെങ്കിലും സഹായം ചെയ്യാൻ സന്മനസ്സുള്ളവർ ഉപേക്ഷ വിചാരിക്കരുത് 8281645054 ( രമേശ് KV വാസുദേവൻ) ഇതായിരുന്നു അന്ന് കുറിച്ചത്, വാക്കുകൾ കൊണ്ട് മാത്രമല്ല പ്രവൃത്തിയിൽ കൂടിയും തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം ചെയ്‌ത രഞ്ജു രഞ്ജിമാരെ നിരവധി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്

x