“തളർന്ന് അനക്കമില്ലാതെ കുഞ്ഞ് കിടക്കുന്നത് കണ്ട് സഹിച്ചില്ല , മറ്റൊന്നും പിന്നീട് ചിന്തിക്കാൻ പോലും തോന്നിയില്ല “

ദൈവം പലപ്പോഴും മനുഷ്യരുടെ രൂപത്തിൽ ഭൂമിയിൽ അവതരിക്കാറുണ്ട് എന്ന് പലപ്പോഴും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും , ചിലരുടെയൊക്കെ ജീവിതത്തിൽ അത് സംഭവിച്ചിട്ടുമുണ്ടാകും . സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നവരെ ദൈവത്തിന്റെ കരങ്ങൾ എന്ന് വിശേഷിപ്പിക്കാം, അത്തരത്തിൽ ഒരു കുഞ്ഞു ജീവൻ രക്ഷിച്ച ശ്രീജ എന്ന യുവതിയാണ് ഇപ്പോൾ ഏവരുടെയും മനസ് നിറയ്ക്കുന്നത് .. കോവിഡ് ബാധിച്ച് അനക്കമറ്റ്‌ കയ്യിൽ കിടക്കുന്ന കുഞ്ഞിനെ രക്ഷിച്ച പ്രൈമറി ഹെൽത്ത് സെന്ററിലെ ശ്രീജയാണ് ഇപ്പോൾ ഏവരുടെയും മനസ് നിറക്കുന്നത് .. സംഭവം ഇങ്ങനെ ;

തൊട്ടടുത്തുള്ള കുടുംബക്കാരായ ആതിരയാണ് കുഞ്ഞിനേയും എടുത്തുകൊണ്ട് ഓടി എന്റെ അടുത്ത് വന്നത് , കുഞ്ഞിന് തീരെ വയ്യെന്നും ശർദിച്ചെന്നും അവശയാണെന്നും പറഞ്ഞാണ് ആതിര എന്റെ അടുത്ത് വന്നത് . കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകണം അതിനായി ഭർത്താവിനെ വിളിക്കാനായി ആതിര പോകുമ്പോൾ കുഞ്ഞിനെ എന്റെ കയ്യിൽ തരുകയും ചെയ്തു . ഛർദിച്ചു അവശ നിലയിലായിരുന്നു കുഞ്ഞിനെ ശ്രീജയുടെ കയ്യിൽ കിട്ടിയപ്പോൾ .. .ആ പൊന്നോമനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ ചങ്കൊന്നു പിടഞ്ഞു , ആ മുഖം കണ്ടപ്പോൾ ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല . അനക്കമില്ലാതെ കയ്യിൽ തളർന്നു കിടന്നിട്ടുറങ്ങുന്ന കുഞ്ഞിന് ഉടൻ തന്നെ കൃത്രിമ ശ്വാസം നൽകുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു . ചുണ്ടോട് ചുണ്ട് ചേർത്ത് ശ്വാസം നൽകിയപ്പോഴാണ് കുഞ്ഞിന് അനക്കം വെച്ചത് .ആ സമയം കോവിഡിനെക്കുറിച്ചോ , സാമൂഹിക അകലത്തെക്കുറിച്ചോ ഒന്നും തന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല ..അവസരോചിതമായ ഇടപെടലിലൂടെ വളരെ വേഗം ആശുപത്രിയിൽ എത്തിക്കുകയും കൃത്രിമ ശ്വാസം നൽകുകയും ചെയ്തത് കുഞ്ഞിന്റെ ജീവൻ രെക്ഷപെടാൻ കാരണമായി ..

ആ സമയം എനിക്ക് മറ്റൊന്നും ചിന്തയുണ്ടായിരുന്നില്ല . ആ കുഞ്ഞിനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു മനസിലുണ്ടായിരുന്നത് – ശ്രീജ പറയുന്നു .. ഭർത്താവും മകനുമൊക്കെ പിന്തുണയുമായി കൂടെയുണ്ടെന്നും നിരവധി ആളുകളാണ് മഹത്തരമായ കാര്യമാണ് ചെയ്തത് എന്ന് പറഞ്ഞ് വിളിക്കുന്നതെന്നും , ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നുവരെ വിളിച്ച് അഭിനന്ദിച്ചെന്നും ശ്രീജ പറയുന്നു ..നെന്മണിക്കര പ്രൈമറി ഹെൽത്ത് സെന്ററിൽ കഴിഞ്ഞ എട്ടു വർഷമായി ജോലി ചെയ്യുന്ന നേഴ്‌സാണ് ശ്രീജ പ്രമോദ് ..അനക്കമറ്റ് കയ്യിൽ കിടക്കുന്ന കുഞ്ഞിനെ കൃത്രിമ ശ്വാസം നൽകുകയും ജീവൻ രെക്ഷിക്കുകയും ചെയ്ത ശ്രീജയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് .. നിരവധി ആളുകളാണ് അഭിനന്ദനവുമായി രംഗത്ത് വരുന്നത് ..

x