മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി പ്രിയ നടൻ പൃഥ്വിരാജ് !

മുല്ലപെരിയാർ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ കനത്ത പ്രതിഷേധം തുടരുകയാണ് .. ജനങ്ങളുടെ ജീവന് വിലകല്പിക്കാതെ ഭാഗ്യപരീക്ഷണം നടത്തരുത് എന്നും മുല്ലപെരിയാർ ഡാം പൊളിച്ചുപണിയണം എന്നടക്കം സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ഉയരുകയാണ് .. ഇനിയും അധികാരികൾ കണ്ണടയ്ക്കരുത് , ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കകൾ ഉണ്ടെന്നും സോഷ്യൽ മീഡിയയിൽ ശക്തമായ അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത് .. കാലവർഷം മൂലമുള്ള ശക്തമായ മഴയിൽ ഡാമിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജനനിരപ്പ് ഉയരുകയും ചെയ്തിരുന്നു ..ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്ക് വേണ്ടി എന്തെങ്കിലും ഉടൻ തന്നെ ചെയ്യണം എന്നാണ് സിനിമ – രാഷ്ട്രീയ മേഖലയിൽ നിന്നടക്കം പലരും തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട് .. ഇപ്പോഴിതാ മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ നടൻ പൃഥ്വിരാജ് .. പ്രിത്വിരാജിന്റെ വാക്കുകളിലേക്ക്

വസ്തുതകളും കണ്ടെത്തലുകളും എന്തും ആയിക്കൊള്ളട്ടെ , 125 ൽ അധികം പഴക്കമുള്ള ഡാം പ്രവർത്തിക്കുന്ന രീതിയിൽ നിലനിൽക്കും എന്ന് പറയുന്നതിൽ കഴമ്പില്ല , സാമ്പത്തികവും രാഷ്ട്രീയവുമായ വശങ്ങൾ മാറ്റിവെച്ച് ശരിയായ നടപടി എടുക്കേണ്ട സമയമാണിത് , നമുക്ക് സിസ്റ്റത്തിൽ വിശ്വസിക്കാനേ കഴിയു , സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് പ്രാർത്ഥിക്കാമെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയകളിൽ കുറിച്ചു .. നിരവധി ആളുകളാണ് താരത്തിന്റെ പോസ്റ്റിന് പൂർണ പിന്തുണയുമായി രംഗത്ത് വരുന്നത് .. മുല്ലപെരിയാർ വിഷയത്തിൽ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്ത് വരുന്നത് ..സിനിമ – രാഷ്ട്രീയ മേഖലയിൽ നിന്നടക്കം ഇതിനോടകം തന്നെ നിരവധി ആളുകൾ മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട് ..

മുല്ലപെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഫോണിൽ വിളിക്കുകയും ജനങ്ങൾ ആശങ്കയിലാണ് എന്നും സർക്കാർ ഇടപെടണമെന്നും ആവിശ്യപെട്ടിട്ടുണ്ട് .. കഴിഞ്ഞ കുറച്ചുവര്ഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കപ്പെടുന്നതിൽ അടിസ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .. എന്തായാലും മുല്ലപെരിയാർ ഡാം വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് ..

x