സഹോദരനെ അനിയന്‍ കുഴിച്ചുമൂടിയത് ജീവനോടെ ; ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി അമ്മയും കുഴിച്ചിടാൻ സഹായിച്ചു എന്ന് പ്രതി

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് മുത്തുള്ളിയാലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജേഷ്ഠനെ അനുജന്‍ കൊലപ്പെടുത്തി. 27 കാരനായ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ 25 കാരനായ അനുജന്‍ സാബുവിനെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ അമ്മ പത്മാവതിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. സംഭവത്തില് ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ബാബുവിനെ കുഴിച്ചുമൂടിയത് ജീവനോടെയാണെന്നാണ്. ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണും തലയില്‍ ആഴത്തിലുള്ള മുറിവും കണ്ടെത്തി.ജേഷ്ഠനെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നായിരുന്നു സാബു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ സമയം മരണം സംഭവിച്ചിരിക്കാന്‍ സാധ്യതയില്ല. കുഴിച്ചുമൂടുമ്പോള്‍ ജീവനുണ്ടായിരിക്കാമെന്നും ഇതാണ് ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്താനിടയായതെന്നും നിരീക്ഷിക്കുന്നത്.എന്നാൽ സാബു കരുതിയത് കഴുത്ത് ഞെരിച്ചപ്പോൾ സഹോദരൻ മരിച്ചു എന്നാണ്. തുടർന്ന് ഉടൻ തന്നെ ബാബുവിന്റെ മൃതദേഹം തൊട്ടടുത്തുള്ള പറമ്പിൽ കുഴിച്ചിടുകയായിരുന്നു.തലയിലുള്ള ആഴത്തിലുള്ള മുറിവ് എന്തെങ്കിലും ആയുധം ഉപയോഗിച്ച് അടിച്ചതിന്റെ പാടല്ലെന്നും പോലീസ് പറയുന്നു. മൃതദേഹം വലിച്ചു കൊണ്ട് പോകുമ്പോൾ കല്ലിലോ മറ്റോ തട്ടിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

ബാബുവിനെ കുഴിച്ച് മൂടുന്നതിന് അമ്മയുടെ സഹായം ഉണ്ടായിരുന്നുവെന്ന് സാബു പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അമ്മ നിലവില്‍ ആശുപത്രിയില്‍ ആയതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ മാത്രമേ ഇവരുടെ അറസ്റ്റിലേക്ക് കടക്ത്. പശുവിനെ തീറ്റിക്കാനെത്തിയ പ്രദേശവാസിയാണ് മണ്ണ് ഇളകി കിടക്കുന്നതായും കുറച്ച് ഭാഗത്ത് മണ്ണ് മാറിക്കിടക്കുന്നതായും കണ്ടത്. സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി.

കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. കയ്യില്‍ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍പ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബാബു എന്ന പേര്‌
പച്ചകുത്തിയതും കാണാതായവരെയും കുറിച്ചുള്ള അന്വേഷണമാണ് ബാബുവില്‍ എത്തിയത്. ഇക്കഴിഞ്ഞ 15ന് രാത്രിയിലായിരുന്നു കൊലപാതകം. അതിന് ശേഷം 19ന് ചേര്‍പ്പ് പോലീസില്‍ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സാബു പരാതിയും നല്‍കി. ബാബു സ്ഥിരമായി മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് സാബു പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ബാബു മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. അതിനാല്‍ത്തന്നെ കൊലപാതകം നടന്ന 16 ന് രാത്രി ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടപ്പോഴും അയല്‍വാസികള്‍ കാര്യമാക്കിയെടുത്തിരുന്നില്ല.പിന്നീടാണ് ബാബുവിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി അദ്ദേഹം വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നത് പതിവായതിനാല്‍ അയല്‍വാസികള്‍ അത് മുഖവിലയ്‌ക്കെടുത്തില്ല.ബാബുവിന്റെ സംസ്‌കാരം നടത്തി.അപ്രതീക്ഷിതമായി സംഭവിച്ച കൊലപാതത്തിന്റെ ഞെട്ടലിലാണ് അയല്‍വാസികളും നാട്ടുകാരുമെല്ലാം.

x