പ്രശസ്ത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ അന്തരിച്ചു

പ്രശസ്ത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു. സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അച്ഛനുറങ്ങാത്ത വീട്, ലയൺ തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.

സ്ത്രീ, മാനസപുത്രി തുടങ്ങി 20ലേറെ സീരിയലുകളിലും വേഷമിട്ടു. തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിയിരുന്നു. കേരളകൗമുദി, ഇന്ത്യൻ എക്സ്‌പ്രസ്, ജീവൻ ടിവി, ഇന്ത്യ ടുഡേ എന്നീ മാദ്ധ്യമ സ്ഥാപനങ്ങളിൽ മാർക്കറ്റിംഗ് വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ന് 11.30-ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്‌ക്കാര ചടങ്ങുകൾ നടക്കും.ഭാര്യ: പ്രസന്ന (റിട്ട. അദ്ധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, എളമക്കര). മകൻ: പ്രശാന്ത് (എച്ച്.ഡി.എഫ്.സി), മരുമകൾ: ജയ.

x