സിനിമ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയിൽ , പ്രാർത്ഥനയോടെ സിനിമ ലോകം

ബെസ്റ്റ് ആക്ടർ , കാഴ്‌ച , ചട്ടമ്പിനാട് ലയൺ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയിൽ , പ്രാർത്ഥനയോടെ സിനിമാലോകവും ആരാധകരും .. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിച്ച നിർമ്മാതാവ് നൗഷാദ് തിരുവല്ലയിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് എന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും നൗഷാദ് ആലത്തൂർ അറിയിച്ചു .. നൗഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;

“എൻറെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിൻറെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് ..അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം..രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിൻറെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ് പോയത് ..ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത് ; നൗഷാദ് ആലത്തൂർ പറയുന്നു ..

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവാണ് നൗഷാദ് , മമ്മൂട്ടി ചിത്രങ്ങളായ കാഴ്ച , ബെസ്റ്റ് ആക്ടർ , ചട്ടമ്പിനാട് , ദിലീപ് ചിത്രങ്ങളായ സ്പാനിഷ് മസാല , ലയൺ , ജയസൂര്യ നായകനായി എത്തിയ പയ്യൻസ് തുടങ്ങി ചിത്രങ്ങൾ എല്ലാം നിർമ്മിച്ചത് നൗഷാദായിരുന്നു .. നിമ്മാതാവ് എന്നതിലുപരി മികച്ച പാചക വിദഗ്ദൻ കൂടിയായിരുന്നു നൗഷാദ് ..

x