പതിനാലാം വയസിൽ വിവാഹം പതിനെട്ടാം വയസിൽ രണ്ടു മക്കളുടെ അമ്മ;പക്ഷെ ഇന്ന് ഈ യുവതിയെ കണ്ടാൽ റൗഡികൾ പോലും പേടിച്ച് ഒളിക്കും

ജീവിതത്തിൽ പലരും പരാജയപെട്ടവർ ആണ് എന്നാൽ ആ പരാജയത്തിൽ വീണു പോകാതെ പൊരുതുന്നവർ മതമേ വിജയിക്കാറുള്ളു,അങ്ങനെ കഷ്ടതകളിൽ വീഴാതെ പൊരുതി വിജയം നേടിയ വ്യക്തിയാണ് അംബിക എന്ന ഐപിഎസ് കാരി, തൻറെ പതിനാലാം വയസിൽ വിവാഹം കഴിഞ്ഞ ആ യുവതി പതിനെട്ടാം വയസിൽ രണ്ടു മക്കളുടെ അമ്മയാകുകയിരുന്നു, എന്നിട്ടും സമൂഹത്തിന്റെ മുന്നിൽ തോറ്റ് കൊടുക്കാതെ പൊരുതി നേടിയ വിജയമാണ് അംബിക ദേവി ഐപിഎസിന്റേത് , അംബികയുടെ പതിനാലാം വയസിലായിരുന്നു ഒരു പോലീസ് കോൺസ്റ്റബിലുമായിട്ടുള്ള വിവാഹം നടന്നത്, ഒരിക്കൽ റിപ്പബ്ലിക് ദിന പോലീസ് പരേഡ് കാണാൻ തൻറെ ഭർത്താവിനോടൊപ്പം അവൾ ഭർത്താവിനൊപ്പം പോയി. തന്റെ ഭർത്താവ് ഉന്നത ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുന്നത് കണ്ട് അംബിക അദ്ദേഹത്തോട് ചോദിച്ചു എന്തുകൊണ്ടാണ് താങ്ങൾ ഇങ്ങനെ ചെയ്തത് ? അവർ ആരാണ്? അദ്ദേഹം മറുപടി പറഞ്ഞു അത് ഐപിഎസ് ഓഫീസർ ആണ്

ആ സമയം അവൾ ചോദിച്ചത് ഐപിഎസ് ഓഫീസറാകാൻ എന്ത് ചെയണം എന്നായിരുന്നു, അദ്ദേഹം ശാന്തനായി പറഞ്ഞു ഐപിഎസ് ഓഫീസറാകാൻ സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കണമെന്ന്, അവൾ തൻറെ ആഗ്രഹം തൻറെ ഭർത്താവിനോട് പറഞ്ഞു തനിക്ക് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന്, എന്നാൽ സ്കൂൾ പഠനം തന്നെ പാതിവഴിയിൽ ഉപേക്ഷിച്ച് രണ്ടു കുട്ടികളുടെ അമ്മയായ അവളെ തടയാൻ ആർക്കും സാധിച്ചില്ല എന്ന് തന്നെ പറയാം, സ്വകാര്യ പരിശീലനത്തിലൂടെ പത്താം ക്ലാസ് അവൾ പാസായി, പിന്നീട് വിദൂര പഠനത്തിലൂടെ ബിരുദം പൂർത്തിയാക്കി എന്നാൽ എന്നാൽ ദിണ്ടിഗലിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രം ഉണ്ടായിരുന്നില്ല. അപ്പോൾ അവളുടെ ഭർത്താവ് അവൾക്ക് ചെന്നൈയിൽ താമസസൗകര്യം ഒരുക്കികൊടുക്കുകയും പഠിക്കാൻ ഉള്ള സജീകരണങ്ങൾ ചെയ്‌ത്‌ കൊടുക്കുകയും ചെയ്‌തു കൂടാതെ കുട്ടികളെ താൻ പരിപാലിക്കുമെന്ന് വാഗ്ദാനം ചെയുകയും ആയിരുന്നു.

എന്നാൽ അംബിക എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ പരാജയപെടുകയായിരുന്നു അതോടെ അവൾ തകർന്നു എന്നാൽ ഭർത്താവ് അവൾക്ക് ധൈര്യം നൽകി എന്നാൽ രണ്ടാമതും മൂന്നാമതും എഴുതിയ പരീക്ഷയിൽ അദ്ദേഹം പറഞ്ഞു ബാഗുകൾ പായ്ക്ക് ചെയ്‌ത്‌ തിരികെ വരാൻ, എന്നാൽ അംബിക തൻറെ ഭർത്താവിനോട് അവസാനമായി ഒന്ന് കൂടി ശ്രമിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു, അങ്ങനെ അദ്ദേഹം സമ്മതിച്ചു എന്നാൽ ഇത്തവണ അവൾ മെയിൻ, പ്രിലിമിനറി, സിവിൽ സർവീസ് ടെസ്റ്റിന്റെ അഭിമുഖം എന്നിവ പാസ്സായി. 2008 ഐപിഎസ് പട്ടികയിൽ അവളുടെ പേരും ഉൾപെട്ടിട്ടുണ്ടായിരുന്നു

തൻറെ ആദ്യ പോസ്റ്റിങ്ങ് തന്നെ ഗുണ്ടകൾ കൊണ്ട് നിറഞ്ഞ മഹാരാഷ്ട്രയിലായിരുന്നു, എന്നാൽ തൻറെ ഇച്ഛാശക്തിയുടെയും ധൈര്യത്തിനും മുമ്പിൽ അവരെയെല്ലാം അടിയറവ് വെക്കുകയായിരുന്നു, താമസിയാതെ അംബികയ്ക്ക് ലേഡി സിങ്കം എന്ന വിളിപേര് ലഭിക്കുകയായിരുന്നു . 2019 ൽ മഹാരാഷ്ട്രയിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയിരുന്നപ്പോൾ, ലോകമാതാ മഹാരാഷ്‌ട്രിയൻ ഓഫ് ദി ഇയർ അവാർഡിന് തേടി എത്തുകയായിരുന്നു. തൻറെ കൗമാരത്തിൽ തന്നെ വിവാഹം കഴിഞ്ഞതിന് മാതാപിതാക്കളെയോ അവളുടെ വിധിയെയോ കുറ്റപ്പെടുത്തുന്നതിനുപകരം, അവൾ ആഗ്രഹിച്ച സ്വപ്‌നം പ്രാവർത്തികമാക്കാൻ കഠിനമായി പരിശ്രമിക്കുകയാണ് ചെയ്‌തത്‌. നിരവധി യുവതികൾക്ക് പ്രചോതനമാണ് അംബിക ഐപിഎസിന്റെ ജീവിതം

x