വികലാങ്കനെ വിവാഹം ചെയ്ത പെൺകുട്ടിക്ക് കല്യാണ ദിവസം കിട്ടിയ സർപ്രൈസ്‌ കണ്ടോ?

വിവാഹം എന്നത് നമ്മുടെ ജീവിതത്തിലെ ഒരു വൈകാരിക ദിനമാണ്. എന്നാൽ ചില വിവാഹങ്ങൾ ബാക്കിയുള്ളവയിൽ നിന്നും വേറിട്ടുനിൽക്കുന്നു. അങ്ങനെ ഒരു വിവാഹമാണ് കെവിന്റെയും കിമ്മിൻറെയും.

ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത വികലാംഗനായ കെവിനെ വിവാഹം കഴിക്കാൻ തയ്യാറാവുകയായിരുന്നു കിം. എന്നാൽ കല്യാണ ദിവസം ഒരു വലിയ സർപ്രൈസ്‌ കിമ്മിനെ കാത്തിരിപ്പുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു സർപ്രൈസ്‌. കെവിന്റെയും കിമ്മിൻറെയും പ്രണയകഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

വർഷങ്ങൾക്കു മുൻപ് ഒരു അക്സിടെന്റിലാണ് കെവിന് തന്റെ കാലുകൾ നഷ്ടമായത് . അതോടെ കെവിന്റെ ജീവിതം വീൽ ചെയറിലായി. ഇനി ഒരു തിരിച്ചു വരവ് സാധ്യമല്ലെന്നു ഡോക്റ്റർമാർ വിധിയെഴുതി. അങ്ങനെയിരിക്കെയാണ് കെവിന്റെ ജീവിതത്തിലേക്ക് കിംമിന്റെ കടന്നുവരവ്. കെവിനുമായി സൗഹൃദത്തിലായ കിം പിന്നീട് അയാളുമായി പ്രണയത്തിലായി .

അങ്ങനെ ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ ആ തീരുമാനത്തിന്റെ പേരിൽ കിമ്മിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നു. ഒരു വികലാങ്കനെ വിവാഹം ചെയ്താൽ തനിക്കൊരു നല്ല ജീവിതം ഉണ്ടാകില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒരേ സ്വരത്തിൽ പറഞ്ഞു. എന്നാൽ കിം തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

ഇത്രയും എതിർപ്പുകൾ ഉണ്ടായിട്ടും തന്റെ കൂടെ ജീവിക്കാൻ തയ്യാറായ ആ പെൺകുട്ടിക്ക് ഒരു സർപ്രൈസ്‌ നൽകണമെന്ന് അയാൾ തീരുമാനിച്ചു. എല്ലാ കാര്യങ്ങളും കിംമുമായി പങ്കുവക്കുന്നു കെവിൻ പക്ഷേ ഒരു കാര്യം മാത്രം അവരിൽ നിന്നും മറച്ചു വെച്ചു. തന്റെ കാലിന് ചെറിയ രീതിയിൽ ചലനശേഷി ലഭിച്ച വിവരം കെവിൻ കിമ്മിൽ നിന്നും മറച്ചുവെച്ചു. അയാൾ നല്ലൊരു ഫിസിയോ തെറാപ്പിസ്റ്റിനെ കണ്ട് കഠിന വ്യായാമങ്ങൾ പരിശീലിച്ചു.

അങ്ങനെ ഒടുവിൽ വിവാഹദിവസമെത്തി പുരോഹിതൻ കെവിൻ ഒഴികെ എല്ലാവരോടുമായി എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കെവിനും തന്റെ കസേരയിൽ നിന്നും എഴുന്നേറ്റു നിന്നു. ആരുടെയും സഹായമില്ലാതെ . കണ്ട് നിന്നവർക്കാർക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല . കിം സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു ദൈവത്തിനു നന്ദി പറഞ്ഞു.

താൻ ഒരിക്കലും എണീറ്റു നടക്കില്ല എന്ന് കരുതിയ തന്റെ പ്രിയതമൻ എഴുനേറ്റ് നിൽക്കുന്നത് ആ യുവതി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ജീവിതം അങ്ങനെയാണ് , എല്ലാ പ്രതീക്ഷയും അറ്റുപോയെന്നു കരുതുന്ന സന്ദർഭങ്ങളിൽ ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. അവർ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സമ്മാനിക്കും. വലിയ അത്ഭുതങ്ങൾ!

കെവിനെ സുഖപ്പെടുത്തിയത് മരുന്നുകളോ ചികിത്സയോ അല്ല മറിച്ചു കിം അയാൾക്ക്‌ നൽകിയ സ്നേഹവും കരുതലുമായിരുന്നു. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന തന്നെ സ്നേഹിച്ചതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്ന ആ പെൺകുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹം കൂടി ആയതോടെ വൈകല്യങ്ങൾക്ക് തോറ്റു പിന്മാറേണ്ടി വന്നു.

x