ശരീരത്തിൽ നിന്ന് വരുന്ന ദുർഗന്ധം കാരണം അയൽക്കാർ പോലും അടുപ്പിച്ചില്ല ; ഇരുപത്തിയാറാം വയസ്സിൽ ആസിഡ് കരിച്ചു കളഞ്ഞ ദൗലത്തിന്റെ കഥ

ഇരുപത്തി ആറാം വയസ്സിൽ ആസിഡ് തകർത്ത ജീവിതം. ശരീരത്തിൽ നിന്ന് വരുന്ന ദുർഗന്ധം കാരണം അയൽവാസികൾ പോലും വാതിൽ തുറക്കാൻ അറച്ചു. ആസിഡ് ആ, ക്ര, മണങ്ങൾ കൂടി വരുന്ന കാലമാണിത്. അത്തരത്തിലൊരു ആസിഡ് ആ, ക്ര, മണം ഇരുപത്തിയാറാം വയസ്സിൽ ശരീരവും ജീവിതവും കരിച്ചു കളഞ്ഞ ദൗലത്തിന്റെ കഥ. അന്ന് ആസിഡ് ദുരന്തം ജീവിതം തകർത്ത് അവൾ ഇപ്പോൾ ആസിഡ് ആ, ക്ര, മണത്തിൽ ജീവിതം നഷ്ടപ്പെട്ട ഒട്ടനവധി ആളുകൾക്ക് ആശ്രയവും ആശ്വാസവുമാണ്. നിരവധി പേർക്ക് അവശ്യ ഘട്ടങ്ങളിൽ സഹായമെത്തിക്കുന്നു. 11 വർഷങ്ങൾക്കു മുൻപാണ് ദൗലതിന്റെ ജീവിതത്തിൽ ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്.ദൗലത്തിന് മാത്രമല്ല രണ്ടു സഹോദരിങ്ങൾക്കും ആസിഡ് ആ, ക്ര, മണത്തിൽ പൊള്ളലേറ്റു. ആ, ക്ര, മണത്തിനു കാരണം ദൗലത്തിന്റെ മറ്റൊരു സഹോദരിയും സഹോദരി ഭർത്താവും ആയിരുന്നു. ദൗലത്തിന്റെ അമ്മ മുൻപേ മരണപ്പെട്ടിരുന്നു . മരണപ്പെടുന്നതിനു മുമ്പ് അമ്മ വീട് ദൗലത്തിന്റെ പേരിൽ എഴുതി വച്ചിരുന്നു. ഈ വീട് സ്വന്തമാക്കുന്നതിനായി സഹോദരി ഭർത്താവിന് ദൗലത്തിനെയും വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഈ ആവശ്യം എതിർത്തതിനെ തുടർന്ന് സഹോദരിക്കും സഹോദരി ഭർത്താവിനും ദൗലത്തിനോട് ദേഷ്യവും വാശിയുമായി .

അവരുടെ വാശി ദൗലത്തിനെ എന്നന്നേക്കുമായി ഇല്ലാതാക്കണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചു. സഹോദരി നജ്മയും നജ്മയുടെ ഭർത്താവും ഇതിന്റെ പേരിൽ അവളെ നിരന്തരം പീ, ഡി,പ്പിച്ചു. ശല്യം സഹിക്കാൻ വയ്യാതെ അവൾ പോലീസിൽ പരാതി നൽകിയെങ്കിലും കുടുംബ കോടതിയുമായി ഇടപെട്ട് തർക്കം പരസ്പര ധാരണയിൽ ഒത്തുതീർപ്പാക്കാൻ ആയിരുന്നു പോലീസിന് നിർദ്ദേശം. ശേഷം ഒരു ദിവസം സഹോദരിയുടെ ഭർത്താവിന് സുഖമില്ലാ എന്ന് തെറ്റിദ്ധരിപ്പിച്ച് ദൗലത്തിനെയും സഹോദരിമാരേയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.സഹോദരിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം ദൗലത്ത്മായി അവർ അകാരണമായി വഴക്കുകൾ ഉണ്ടാക്കി. വഴക്കിനു ശേഷം അവർ ദൗലത്തിനെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ദൗലത്തിനും സഹോദരിന്മാർക്കും പൊള്ളലേറ്റു. കണ്ണുകളും വായും തുറക്കാൻ ആകുന്നില്ല. വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടി. സഹിക്കാനാവാത്ത വേദന.

കത്തുന്ന തീക്കുള്ളിൽ അകപ്പെട്ടത് പോലെ വേദന സഹിക്കാനാവാതെ ഒന്ന് കരയാൻ പോലുമാവാതെ കിടന്നു. ആശുപത്രികളിൽ എത്തിച്ചെങ്കിലും മുഖം മുഴുവൻ വെന്ത ഈ അവസ്ഥയിലും സൗജന്യമായി ചികിത്സയ്ക്കാൻ ആരും തയ്യാറായില്ല.ദൗലത്തും സഹോദരിമാരും ഒരു സർക്കാർ ആശുപത്രിയിൽ അഭയം തേടി. ചികിത്സയ്ക്കിടയിലും വേദന താങ്ങാനാവുന്നില്ല. തുടർന്ന് ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് തിരികെ വീട്ടിലേക്ക് തന്നെ വന്നു. ജീവന് വേണ്ടിയുള്ള മലപ്പിടുത്തം പിന്നീട്. അഴുകിയ മുഖം കണ്ടു പേടിച്ചും ശരീരത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം സഹിക്കാനാകാതെയും അയൽക്കാർ പോലും വാതിൽ തുറന്ന് ദൗലത്തിനു അടുത്തേക്ക് വന്നില്ല. ഒരുവിധം ഭേദം ആയതിനു ശേഷം മേക്കപ്പ് ആർട്ടിസ്റ്റ് ആയി താൻ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ വീണ്ടും ജോലിക്ക് ശ്രമിച്ചെങ്കിലും തന്റെ വിരൂപമായ മുഖം കാരണം ജോലി നിഷേധിക്കപ്പെട്ടു.

പല ജോലികൾക്കും ശ്രമിച്ചിട്ടും തന്റെ രൂപത്തെ അംഗീകരിക്കാൻ ആരും തയ്യാറായില്ല. വീട്ടു ജോലി പോലും ലഭിച്ചില്ല. വീടും ആഭരണങ്ങളും ചികിത്സയ്ക്കായി ചിലവായ ദൗലത് മുംബൈയിലെ ബാന്ദ്രയിൽ ഒരു പള്ളിക്ക് പുറത്ത് ഭിക്ഷ യാചിച്ചു ജീവിക്കാൻ ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം 2016 നവംബറിൽ അവൾ സ്വന്തമായി ദൗലത്ത് ആസിഡ് സർവൈവേഴ്‌സ് ഫാ എന്ന പേരിൽ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്നത് നിരവധി പേർക്ക് സൗജന്യ ചികിത്സ ഏർപ്പാടാക്കാൻ മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ സംഘടന സഹായം എത്തിച്ചു. സൗജന്യ ഭക്ഷണവും മരുന്നും ആസിഡ് ആക്രമണത്തിന് ഇരയായവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഈ സംഘടന നൽകി. 2015 ദൗലത്ത് നും സഹോദരിമാർക്കും എതിരെ ആസിഡ് ആ, ക്ര, മണം നടത്തിയ സഹോദരിക്കും സഹോദരി ഭർത്താവിനും പത്തുവർഷം കഠിനതടവും 50,000 രൂപ ഇരയായ പെട്ടവർക്കും നൽകുന്നതിനും വിധിയായി.

x