പ്രാർത്ഥനകൾ വിഭലമായി നൗഷാദ് വിടവാങ്ങി; ഉമ്മ മരിച്ചപ്പോൾ ഉപ്പയ്ക്കായി കാത്തിരുന്ന മകൾ വിതുമ്പി സിനിമാലോകം

പ്രശസ്‌ത മലയാള സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് വിടവാങ്ങി, കഴിഞ്ഞ ദിവസം ആശുപത്രിയിൽ അത്യാസന നിലയിൽ ആയിരുന്നു താരം, നൗഷാദിന് പ്രായം അമ്പത്തിനാല് വയസായിരുന്നു, ഇന്ന് രാവിലെയാണ് നൗഷാദ് വിടവാങ്ങിയത്, ഇന്ന് തന്നെ കബറടക്കവും നടക്കും, എന്നാൽ കഴിഞ്ഞദിവസങ്ങളിൽ നൗഷാദ് അന്തരിച്ചു എന്ന് പറഞ്ഞു കൊണ്ട് വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചിരുന്നു, കഴിഞ്ഞ ഏതാനം വർഷങ്ങളായി ചികിത്സയിലായിരുന്നു നൗഷാദ്, ഉദര സംബന്ധമായ രോഗങ്ങൾക്കായിരുന്നു നൗഷാദ് വർഷങ്ങളായി ചികിത്സ നടത്തിരുന്നത്

എന്നാൽ കഴിഞ്ഞ ഒരു വര്ഷങ്ങള്ക്ക് മുംബ് നട്ടെല്ല് സംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട നൗഷാദ് അതിന് വേണ്ടിയുള്ള ചികിത്സയും നടത്തീരുന്നു, എന്നാൽ അവസാന ദിവസങ്ങളിൽ താരത്തിന്റെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു, ആന്തരിക അവയവങ്ങൾക്ക് അണുബാദ ഏൽക്കുകയും, ജീവൻ നിലനിർത്താൻ വെന്റിലേറ്ററിൽ ആയിരുന്നു, ഈ വർഷം ആദ്യം നൗഷാദിനെ ഓപ്പൺ ഹാർട്ട് സർജറിക്ക് വിദേയമാക്കിരുന്നു, അതോടെ വേറെ പുതിയ അസുഖങ്ങളും പിടിപെടുകയായിരുന്നു

നൗഷാദ് ആശുപത്രിയിൽ ആയിരുന്ന നേരത്തായിരുന്നു പതിനഞ്ചു ദിവസങ്ങൾക്ക് മുംബ് നൗഷാദിന്റെ ഭാര്യ മരണപെടുന്നത്, ഹൃദയാഘാദം ആയിരുന്നു മരണ കാരണം, നൗഷാദിന് കടുത്ത അസുഖങ്ങൾ പിടിപെട്ടപ്പോൾ അകെ വിഷമത്തിൽ ആയിരുന്നു നൗഷാദിന്റെ ഭാര്യ ഷീബ, ഭാര്യ ഷീബ മരിക്കുന്ന സമയത്ത് നൗഷാദ് ഐസിയുവിൽ ആയിരുന്നു, ഷീബയുടെ മൃതശരീരം ഐസിയുവിൽ കൊണ്ട് വന്നാണ് നൗഷാദിനെ കാണിച്ചത്, നൗഷാദിനും ഷീബയ്ക്കും കൂടി പതിമൂന്ന് വയസുള്ള നഷ്‌വ എന്ന മകൾ കൂടിയുണ്ട്

ഇരുവരുടെയും നീണ്ട കാത്തിരിപ്പിനൊടുവിലാണ് മകൾ നഷ്‌വ ജനിക്കുന്നത്, ഇരുവരും മകളെ അത്രമാത്രമായിരുന്നു സ്നേഹിച്ചിരുന്നത്, നൗഷാദ് തൻറെ പല അഭിമുഖങ്ങളിലും അത് പറഞ്ഞിട്ടുള്ളതുമാണ്, ഉമ്മയുടെ വിയോഗത്തിൽ തളർന്ന ആ കുഞ്ഞ് മനസ് ഉപ്പയുടെ മടങ്ങി വരവിന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു, എന്നാൽ വിധി മറ്റൊന്നായിരുന്നു, ബിഗ് ഷെഫ് എന്നാണ് നൗഷാദ് അറിയപ്പെട്ടിരുന്നത്, ടെലിവിഷനിലെ കുക്കറി ഷോകളിൽ കൂടിയാണ് നൗഷാദ് പ്രശസ്തനായത്, കൂടാതെ നിരവതി സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളും നൗഷാദ് നിർമിച്ചിട്ടുണ്ട്

x