ഒരു നായയുടെ സ്നേഹം പോലും ഇല്ലാത്ത അമ്മ;ഭർത്താവ് ജയിലായപ്പോൾ മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് വേറൊരു ജീവിതം തേടി പോയ ഭാര്യ എന്നാൽ നായ കാണിച്ച സ്നേഹം

ഒരു നായയുടെയും പത്ത് വയസുള്ള കുട്ടിയുടെയും സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, ഉത്തർപ്രദേശിൽ നടന്ന സംഭവം അവിടത്തെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് നിമിഷനേരം കൊണ്ട് വൈറലായി മാറിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത് തന്നെ, ഒരു കടത്തിണ്ണയിൽ തണുപ്പത്ത് പുതപ്പമൂടി കിടക്കുന്ന ഒരു പത്ത് വയസുള്ള ബാലനും അവന്റെ കൂടെ പുതപ്പിൽ അവനെ ചേർന്ന് കിടക്കുന്ന നായയും

ചിത്രങ്ങൾ വൈറലായതോട് ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിക്കുകയും ആ ബാലനെയും നായയും രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തുകയും ആയിരുന്നു, അങ്കിത്ത് എന്നാണ് ആ പത്ത് വയസുകാരന്റെ പേര്, കൂടാതെ പോലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു, അവൻറെ അച്ഛൻ ജയിലാണ് അതോടെ അവനെയും അദ്ദേഹത്തെയും ഉപേക്ഷിച്ച് വേറൊരു ജീവിതം തേടി പോവുകയായിരുന്നു, അതോടെ അവനും അവൻറെ വളർത്ത് നായയും ഒറ്റയ്ക്കായി, പട്ടിണിയിൽ ആയ അവൻ തെരുവിൽ അകപെടുകയായിരുന്നു

അവനും അവൻറെ നായക്കും ഭക്ഷണത്തിന് വേണ്ടി ജോലി ചെയാൻ ആരംഭിക്കുകയായിരുന്നു, മുസാഫർനഗറിലുള്ള ഒരു ചായ കടയിൽ ജോലി ചെയ്‌തും ബലൂണുകൾ വിറ്റും അവൻ ആഹാരത്തിന് ഉള്ള പൈസ കണ്ടെത്തി, എന്നാൽ തൻറെ വീടോ ബന്ധുക്കളെയോ അവന് ഓർമയില്ല അവന് ആകെയുള്ള ഒറ്റ സുഹൃത്ത് ഡാനി എന്ന ആ നായയായിരുന്നു, അവൻ അദ്വാനിക്കുന്നത് തന്നെ തൻറെ കൂട്ടുകാരനായ നായയ്ക്കും അവനും ഭക്ഷണത്തിന് വേണ്ടി പൈസ കണ്ടെത്താൻ വേണ്ടിയായിരുന്നു, അവൻ ജോലി ചെയ്‌തിരുന്ന സ്ഥലത്തെ ചായക്കടക്കാരൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ

അങ്കിത് ഒരു ആത്മാഭിമാനമുള്ള പയ്യനാണ് അവൻ ജോലി ചെയ്‌തു തീരുംവരെ ആ നായ മൂലയിൽ തന്നെ ഇരിക്കും.എന്നാൽ അവൻ സൗജന്യമായി ഒന്നും എടുക്കില്ല അവൻറെ നായക്ക് സൗജ്യനമായി പാൽ നൽകാൻ പോലും അവൻ സമ്മതിക്കില്ല, അവന്റെ കഥ കേട്ടറിന് പലരും അവൻറെ ധൈര്യത്തെ അഭിനന്ദിച്ചു. അവനെ ദത്തെടുക്കാൻ പല കുടുംബങ്ങളും മുന്നോട്ടു വന്നു, എന്നാൽ കുട്ടിയുടെ സ്ഥലം എവിടെയെന്ന് കണ്ടെത്തുന്നത് വരെ ആ പ്രദേശത്തുള്ള അവന് അറിയാവുന്ന ഷീല ദേവി എന്ന സ്ത്രീയുടെ വീട്ടിൽ താമസിക്കാൻ പോലീസ് സൗകര്യം ചെയുകയായിരുന്നു

കൂടാതെ പോലീസ് ഡിപ്പാർട്ട്മെന്റ് ഇടപെട്ട് തന്നെ അവനെ അവിടത്തെ ഒരു സ്വകാര്യ സ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർക്കുകയായിരുന്നു. പോലീസ് മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് അവന് സൗജന്യ വിദ്യാഭ്യാസം നൽകാം എന്ന് സ്‌കൂൾ അധികൃതർ സമ്മതിക്കുകയായിരുന്നു, നിരവധി പേരാണ് അവൻറെ ധൈര്യത്തെ പ്രശംസ കൊണ്ട് മൂടുന്നതും അവൻറെ അമ്മയ്ക്ക് ആ നായയുടെ അത്ര സ്നേഹമെങ്കിലും കാണിച്ച് കൂടെയെന്ന് ചോതിക്കുന്നത്

x