കാമുകനൊപ്പം പോയ ആ ഭാര്യ ഇന്ന് തന്റെ ദുർവിധി ഓർത്തു വിഷമിക്കുന്നുണ്ടാകും

സ്ട്രോക്ക് വന്ന് ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയി ഭാര്യ. എന്നാൽ ഒരു ഫോട്ടോ, ജീവിതം തന്നെ മാറ്റി മറിച്ച ആ അച്ഛന്റെയും മക്കളുടെയും കഥയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

 

ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് ആയ ജനാൽ എന്ന ആ യുവാവ് ഭക്ഷണം കഴിക്കാനായി ഒരു മുന്തിയ ഹൊട്ടലില് കയറി. ഭക്ഷണം ഓർഡർ ചെയ്‌ത്‌ കാത്തുനിൽക്കുന്ന സമയത്താണ് തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ അയാൾ ശ്രദ്ധിച്ചത്. അച്ഛനും രണ്ട് ചെറിയ പെൺമക്കളും അടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. മെലിഞ്ഞുണങ്ങിയ ഇട്ടു പഴകിയ വസ്ത്രങ്ങൾ ധരിച്ച ആ അച്ഛനെയും മക്കളെയും കണ്ടപ്പോൾ വലിയ സാമ്പത്തിക ശേഷി ഉള്ളവരായി തോന്നിയില്ല. അതുകൊണ്ടു തന്നെ ആ യുവാവിന് അവരുടെ കാര്യത്തിൽ കൗതുകം തോന്നി. അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

ആ അച്ഛൻ തന്റെ മക്കൾക്ക് വിളമ്പി കൊടുക്കുന്നതല്ലാതെ ഒരു തരി പോലും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നില്ല. മക്കൾ രണ്ടു പേരും വളരെ സന്തോഷത്തോടെയും അൽപ്പം ആർത്തിയോടെയും ഭക്ഷണം കഴിക്കുന്നു. ഇനിയെന്തെങ്കിലും ഓർഡർ ചെയ്യണോ എന്ന് അയാൾ മക്കളോട് ഇടക്കിടക്ക് ചോതിക്കുകയും ചെയ്യുന്നുണ്ട്. അതുകൂടാതെ അയാൾ ഇടയ്ക്കിടയ്ക്ക് തന്റെ കയ്യിലുള്ള ചില്ലറ തുട്ടുകൾ എണ്ണി നോക്കുകയും ചെയ്യുന്നുണ്ട്.

ജനാൽ അവരറിയാതെ അവരുടെ ഫോട്ടോ എടുത്തു. അതിനു ശേഷം അയാൾ ആ അച്ഛനോട് പോയി സൗഹൃദം പങ്കുവെച്ചു. കാര്യങ്ങൾ അന്വേഷിച്ചു. ആ അച്ഛൻ തന്റെ കഥ അയാളോടായി പറഞ്ഞു. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഒരു സ്ട്രോക്ക് വന്ന് അദ്ദേഹത്തിന്റെ ഒരു വശം തളർന്നു പോയി. അതോടെ അയാൾക്ക്‌ ജോലി ചെയ്യാൻ പറ്റാതായി. അതോടെ ആ കുടുംബം പട്ടിണിയിലുമായി. അതോടെ ഭാര്യ അയാളെയും ആ രണ്ടു പെൺകുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയി.

അയാൾ കുറച്ചു പൈസ കടം വേടിച്ചു ഒരു ചെറിയ കട തുടങ്ങി. എന്നാൽ അവിടുന്ന് കിട്ടുന്ന വരുമാനം ആഹാരത്തിന് പോലും തികയുന്നുണ്ടായിരുന്നില്ല. ബ്രെഡ് ആയിരുന്നു അവരുടെ സ്ഥിരം ഭക്ഷണം. എന്നാൽ അയാൾ വരുമാനത്തിൽ നിന്നും ഒരു ചെറിയ തുക ദിവസവും മാറ്റിവച്ചിരുന്നു. അങ്ങനെ മാറ്റിവെച്ച ആ തുക കൊണ്ടാണ് തന്റെ മക്കളുടെ ആഗ്രഹം നിറവേറ്റാൻ അയാൾ ആ ഹോട്ടലിൽ എത്തിയത്.

അയാളുടെ കഥ കേട്ട ജനാലിന് അന്നത്തെ ദിവസം ഉറങ്ങാനായില്ല, അവരെ സഹായിക്കാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും അയാളുടെ കയ്യിൽ അതിനുള്ള പണമില്ലായിരുന്നു. ജനാൽ താനെടുത്ത ഫോട്ടോയും അവരുടെ കഥയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു . ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ എന്തെങ്കിലും ചെയ്യുന്നതെന്ന് ആ യുവാവിന് തോന്നി.

ജനാൽ പങ്കുവെച്ച ആ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. പലരും ആ കുടുംബത്തെ സഹായിക്കാനെത്തി .
ഒരു കമ്പനി അയാൾക്ക്‌ ഒരു ചെറിയ പലചരക്ക് കട ഇട്ടുകൊടുത്തു, മക്കളുടെ പഠന ചിലവുകൾ ഒരു സംഘടന ഏറ്റെടുത്തു , സർക്കാർ അയാൾക്ക്‌ വീട് വെച്ച് കൊടുത്തു. തനിക്കിതെല്ലാം സാധ്യമാക്കി തന്ന ആ അപരിചതനായ സുഹൃത്തിനെ അയാൾ മറന്നില്ല. അയാൾ ജനാലിനെ തേടി കണ്ടു പിടിച്ചു , അയാളോട് നന്ദിപറഞ്ഞു. അവർ ഇപ്പോൾ നല്ല സുഹൃത്തുക്കളുമാണ്.

x