ഒരേദിവസം ജനിച്ച നാല് പെണ്മക്കൾ ; അമ്മയുടെ പാത പിന്തുടർന്ന് എൻഎച്ച്എസിന്റെ അഭിമാനമായി മാറിയവർ

നേഴ്സുമാർ ഭൂമിയിലെ മാലാഖമാർ ആണ് എന്ന് ഓർമ്മിപ്പിക്കുന്ന സമയത്തിലൂടെ ആണ് നമ്മൾ ഇന്ന് കടന്നു പോകുന്നത്. ഈ കൊറോണ കാലഘട്ടത്തിൽ അവർ നടത്തുന്ന സേവനങ്ങൾ പ്രശംസനീയമാണ്. നിപ്പയുടെ കാലംതൊട്ടേ നഴ്സുമാരെ നന്ദിയോടെ സ്മരിക്കുന്നവരാണ് നമ്മൾ. ഊണും ഉറക്കവും പാതി വഴിയിൽ ഉപേക്ഷിച്ച് സ്വാതന്ത്ര്യം നൽകാത്ത വസ്ത്രങ്ങൾ ഇട്ടു നമുക്കായി പ്രവർത്തിക്കുന്ന മെഡിക്കൽ മേഖലയിലുള്ളവരുടെ സേവനങ്ങൾ കൊണ്ട് തന്നെയാണ് ഈ കൊറോണ കാലം ലോകത്തെ മുഴുവനായും വിഴുങ്ങാത്തത്.

ഒരേ ദിവസം ജനിച്ച നാല് പെൺ മക്കൾ അമ്മയുടെ പാത പിന്തുടർന്ന് ഭൂമിയിലെ മാലാഖമാർ ആയി. യുകെയിലെ മലയാളി കുടുംബത്തിന്റെതാണ് കഥ. ഷിബുവിന്റെയും മലയാളിയായ നഴ്സ് ജോബിയുടെയും ഒരേ ദിവസം ജനിച്ച നാല് പെൺ കുട്ടികൾക്ക് ഇപ്പോൾ 21 വയസ്സ്. നാല് പെൺ കുട്ടികളും ഇപ്പോൾ എൻഎച്ച്എസ് എന്റെ അഭിമാനമാണ്. നാലാമത്തെ മകൾ അനീഷ ഫിസിയോതെറാപ്പി ആണ് തിരഞ്ഞെടുത്തത് മറ്റു മൂന്നു പേരും നഴ്സിംഗ് രംഗത്തേക്ക് തന്നെ വന്നു. നോർവിച്ചിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ഏഞ്ജലീനയിൽ നിന്നാണ് അനീഷ ഫിസിയോ തെറാപ്പിയിൽ ബിരുദം നേടുന്നത്.


അമ്മ പഠിച്ച അതേ യൂണിവേഴ്സിറ്റി ആയ യൂണിവേഴ്സിറ്റി ഓഫ് സഫോക്സിൽ നിന്നാണ് മറ്റ് മൂന്നു മക്കളായ അലീനയും ഏയ്ഞ്ചലും അനീറ്റയും നഴ്സിംഗ് ബിരുദം നേടുന്നത്. 2007ലാണ് ജോബി ഭർത്താവ് ഷിബിവനടുത്തേക്ക് യുകെയിലേക്ക് പോകുന്നത്. ഇന്ത്യയിലും ഒമാനിലും നഴ്സായി ജോലി നോക്കിയതും ശേഷമാണ് ജോബി യുകെയിൽ എത്തുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് ബിരുദം യുകെയിൽ സാധ്യമല്ലാത്തതിനാൽ കെയർ ഹോമിൽ ജോലി ചെയ്തുകൊണ്ട് യൂണിവേഴ്സിറ്റി ഓഫ് സഫോക്‌സിൽ 2008 ൽ നേഴ്സിംഗ് പഠനം ആരംഭിച്ചു.

ഒരേ ദിവസം ജനിച്ച നാല് കുട്ടികളെയും ബന്ധുക്കളെ ഏൽപ്പിച്ച് ആയിരുന്നു ജോബി യുകെയിലേക്ക് പോയത്. കുട്ടികൾക്ക് എട്ടു വയസ്സായപ്പോൾ അവരെയും യുകെയിലേക്ക് കൊണ്ടു പോയി. നാല് കുട്ടികളും ഫ്രാലിംഗ്ഹാമിലെ തോമസ് മിൽസ് ഹൈസ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ഇതിനിടയിൽ ജോബി 2017 ൽ നേഴ്സിങ് വിദ്യാഭ്യാസം പൂർത്തിയാക്കി ഇപ്സിറ്റ് ഹോസ്പിറ്റലിൽ ഓൺക്കോളജി വിഭാഗത്തിൽ നേഴ്സ് ആയി ജോലിക്ക് പ്രവേശിച്ചു .


ഇപ്പോഴിതാ നാല് പെൺ കുട്ടികളും അമ്മയുടെ പാതയിൽ തന്നെ മെഡിക്കൽ മേഖല തന്നെ തിരഞ്ഞെടുത്തു. നഴ്സിംഗ് പൂർത്തിയാക്കിയ മൂന്നു കുട്ടികൾ കേംബ്രിഡ്ജിലെ റോയൽ പാപ്വാർത് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിയിൽ പ്രവേശിച്ചു. ഫിസിയോ തെറാപ്പി പഠനം പൂർത്തിയാക്കിയ അനീഷ കേറ്ററിങ് ഹോസ്പിറ്റപ്പിലും ജോലിയിൽ കയറി. ഒരേ ദിവസം ജനിച്ച നാല് പേർ ഒന്നിച്ച് എൻഎച്ച്എസ് ജോലി ചെയ്യുക എന്നത് തന്നെ ആദ്യത്തെ സംഭവമാണ്. ഇതിൽ അഭിമാനിക്കുകയാണ് പിതാവ് ഷിബു മാത്യു.

x