അമ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ച ഉറ്റ സുഹൃത്ത് സുകുമാരനെ യൂസഫലി നേരിട്ട് കണ്ടപ്പോൾ; അദ്ദേഹത്തിന്റെ വീട് ജപ്‌തി ചെയാൻ പോണു എന്നറിഞ്ഞ നിമിഷം യൂസഫലി ചെയ്‌തത്‌

51 വർഷങ്ങൾക്കിപ്പുറം കളിക്കൂട്ടുകാർക്കൊപ്പം സ്കൂളിലെത്തിയ സന്തോഷത്തിലാണ്   വ്യവസായിയായ എം.എ. യൂസഫലി. പഴയ ഹാജർ ബുക്കിലെ പേർ കാണിച്ച് പഴയകാലം ഓർത്തെടുത്ത് അദ്ദേഹം കൊച്ചു കുട്ടിയായിരിക്കുകയാണ്.1970-കളിൽ എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ പഠിച്ച കരാഞ്ചിറ സെയ്ന്റ് സേവിയേഴ്സ് ഹൈസ്കൂളിലേക്കാണ് എം.എ. യൂസഫലി കഴിഞ്ഞ ദിവസം വന്നത്.ഈ അടുത്തിടെ ആയിരുന്നു യൂസഫലി പഠിച്ചുവളർന്ന സ്കൂളിൽ വൃക്ഷത്തൈ നടണമെന്ന് പ്രധാനാധ്യാപകൻ യൂസഫലിയോട് ആവശ്യപ്പെട്ടത് അത് പ്രകാരമാണ് അദ്ദേഹം വർഷങ്ങൾക്ക് ശേഷം തൻറെ സ്കൂളുകളിലും കൂട്ടുകാർക്കൊപ്പം ഒരു കൂടിച്ചേരലിന് തയ്യാറെടുത്തത്

കരാഞ്ചിറയിൽ സ്വകാര്യചടങ്ങിനെത്തിയപ്പോൾ സെയ്ന്റ് സേവിയേഴ്സ് സ്കൂളിന്റെ ഗ്രൗണ്ടിൽ യൂസഫലിയുടെ ഹെലികോപ്ടർ വന്നിറയ്ക്കുകയായിരുന്നു  സ്കൂളിലെ പ്രധാനാധ്യാപകനോടും പഠിപ്പിച്ച ലോനപ്പൻ മാഷിനോടും സഹപാഠികൾ ക്കൊപ്പം സമയം ചിലവഴിച്ചു കൊണ്ട് എല്ലാ വിശേഷങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു കൊണ്ടാണ് മടങ്ങിയത്  ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഉറ്റകൂട്ടുകാരനായ പി.എം. സുകുമാരനെ ഒറ്റനോട്ടത്തിൽ യൂസഫലി തിരിച്ചറിഞ്ഞതും സന്തോഷത്തിന് നിമിഷമായിരുന്നു. സന്തോഷനിമിഷങ്ങൾക്ക് ഇടയിലാണ് പ്രിയ കൂട്ടുകാരന്റെ വീട് ജപ്തിയിലാണെന്ന കാര്യം അദ്ദേഹത്തെ ധരിപ്പിച്ചത് തുടർന്ന് സുകുമാരൻ ആശംസിക്കുകയും

ഒഴിവാക്കാൻ സാമ്പത്തിക സഹായം നൽകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.പേര് വിളിക്കാൻ മടിച്ച് അരികിൽ മാറിനിന്ന സഹപാഠി ഫിലോമിനയോട് പഴയ യൂസഫലി തന്നെയാണ് താനെന്നും പേരുവിളിച്ചാൽ മതിയെന്നും പറയുകയും ചെയ്തു. സഹപാഠികളിൽ സ്കൂളിനെയും ഒന്നുകൂടി  കാണാൻ സാധിച്ചത് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് സ്കൂൾ മുറ്റത്ത് എല്ലാവരോടുമൊപ്പം മാവിൻ തൈ നട്ടു കൊണ്ടാണ് അദ്ദേഹം മടങ്ങിയത് കോവിഡ് പ്രശ്നങ്ങളൊക്കെ മാറിയശേഷം സ്കൂൾ ആനിവേഴ്സറിക്ക് കാണാമെന്നുള്ള ഉറപ്പും സ്കൂളധികൃതർക്ക് നൽകി അദ്ദേഹം തിരക്കുള്ള ജീവിതത്തിലേക്ക് പോയി.മലയാളി സമ്പന്നരിലും യൂസഫലിയാണ്   മുന്നിൽ. ഇന്ത്യയിലെ 100 ധനികരിൽ അദ്ദേഹത്തിന് 26–ാമതാണ് സ്ഥാനമാണുള്ളത്. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നിൽ.

ഈ അടുത്തത് തിരുവനന്തപുരത്ത് ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പ്രമുഖരും ആയിരുന്നു ഉദ്ഘാടനവേളയിൽ ലുലുമാളിൽ എത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 2000 കോടി രൂപ ചെലവിൽ നിർമ്മിച്ച 20 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് മാൾ നിർമ്മിച്ചത്, ഈ മാൾ മുഖാന്തരം 5000 പേർക്ക് തൊഴിലുകൾ നേരിട്ടും 5000 പേർക്ക് തൊഴിലുകൾ പരോക്ഷമായും ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭങ്ങൾക്ക് തൊഴിൽ നേടാൻ മുൻകൈയ്യെടുത്ത ലുലു ഗ്രൂപ്പിനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു .

x