കണ്ണ് കെട്ടി തെരുവിൽ പ്രതിഷേധവുമായി പ്രിയ താരം രഞ്ജിനി ഹരിദാസ് , സംഭവം ഏറ്റെടുത്ത് സോഷ്യൽ ലോകം

ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോ യിലൂടെ അവതാരകയായി എത്തി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ പ്രിയ താരമാണ് രഞ്ജിനി ഹരിദാസ് . മംഗ്ലീഷ് കലർന്ന സംസാരവും എനെർജിറ്റിക് ആയുള്ള അവതരണവും കൊണ്ട് വളരെ പെട്ടന്നാണ് അവതാരകലോകത്തിൽ തന്റേതായ സ്ഥാനം രഞ്ജിനി നേടിയെടുത്തത് . ഇന്നും അവതാരിക ലോകത്ത് രഞ്ജിനിക്ക് പകരം വെക്കാൻ മറ്റൊരു അവതാരിക ഇല്ല എന്നതാണ് സത്യം . അവതാരകയായും അഭിനേത്രിയായും തിളങ്ങിയ രഞ്ജിനി തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിൽ എന്നും മുൻപന്തിയിലാണ് . തന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടി കാണിക്കാരില്ലാത്തത് കൊണ്ട് തന്നെ ഏറെ വിമർശങ്ങളും താരത്തിന് നേരെ ഉയരാറുണ്ട് . ഇപ്പോഴിതാ അത്തരത്തിൽ രഞ്ജിനിയുടെ വെത്യസ്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .തൃക്കാക്കരയിൽ നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കണ്ണ് മൂടിക്കെട്ടി പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ ..കണ്ണ് മൂടിക്കെട്ടി കൈകളിൽ നായക്കുട്ടിയെ പിടിച്ചുകൊണ്ടായിരുന്നു വെത്യസ്തമായ പ്രതിഷേധം നടന്നത് ..

തൃക്കാക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിലാണ് രഞ്ജിനി യും ഒരു കൂട്ടം മൃഗ സ്നേഹികളും വെത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത് . എന്തിനാണ് നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടവരെ പുറത്താക്കണമെന്നും പ്രതിഷേധക്കാർ ആവിശ്യം ഉന്നയിക്കുന്നുണ്ട് . മുനിസിപ്പൽ ചെയർ പേഴ്സൺ രാജി വെക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത് . തെരുവ് നായ്ക്കളെ കൊന്നു തള്ളുവർക്കെതിരെ കടുത്ത ശിക്ഷ നല്കാൻ നിയമം കേരളത്തിൽ ഇല്ല എന്നും ഇതിനു മാറ്റം വരണമെന്നും നിയമം സംരക്ഷിക്കേണ്ട ആളുകൾ തന്നെ അത് പാലിക്കുന്നില്ല , അതുകൊണ്ടാണ് ഇത്തരത്തിൽ വെത്യസ്തമായ പ്രതിഷേധം ഉയരുന്നത് എന്നും രഞ്ജിനി കൂട്ടിച്ചേർത്തു ..തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ തേര് നായ്ക്കളെ കൊന്നു തള്ളിയവരെ പിടികൂടിയെങ്കിലും അതിന് ഉത്തരവ് നല്കിയവർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല . നായ്ക്കളെ കൊലപ്പെടുത്തിയ രഖു , രഞ്ജിത്ത് , പ്രബീഷ് , തുടങ്ങിയവരെയാണ് പോലീസ് പിടികൂടിയത് . ഓരോ നായ്ക്കളെയും കൊല്ലുന്നതിന് ഉദ്യോഗസ്ഥർ പണം തന്നിരുന്നു എന്ന് ഇവർ വെളിപ്പെടുത്തിയിട്ടുണ്ട് ..

ഇതിന് മുൻപും നായകളുടെ വിഷയത്തിൽ വമ്പൻ പ്രതിഷേധവും തന്റെ നിലപാടും വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ് രംഗത്ത് എത്തിയിരുന്നു . അന്ന് തെരുവ് നായ്ക്കളെ മൊത്തം കൊല്ലണം എന്ന് പറഞ്ഞ മൃഗഡോക്ടർക്കെതിരെ ശക്തമായ മറുപടിയായിരുന്നു രഞ്ജിനി നൽകിയത് . തെരുവ് നായ്ക്കളുടെ ശല്യം എന്നൊക്കെയുള്ളത് വെറും മാധ്യമ സൃഷ്ടി ആണെന്നായിരുന്നു രഞ്ജിനി അന്ന് പ്രതികരിച്ചത് . ആക്രമണകാരികളായ നായ്ക്കളെ മാത്രം കൊല്ലണം എന്നും അതിനു വിപരീതമായി എല്ലാ തെരുവ് നായ്ക്കളെയും ഇല്ലാന്നാക്കണം എന്നുള്ളത് ശരിയല്ല എന്ന് താരം തന്റെ അഭിപ്രായം വെക്തമാക്കിയിരുന്നു . താരത്തിന്റെ അഭിപ്രായത്തിനെ വിമർശിച്ചും പിന്തുണച്ചും നിരവധിയാളുകൾ രംഗത്ത് വരുകയും ചെയ്തിരുന്നു . ഇപ്പോഴിതാ താരത്തിന്റെ വെത്യസ്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

x