ഇപ്പോഴും വീട്ടിലെ ജോലിയെല്ലാം ചെയ്യുന്നത് ഉമ്മയാണ്, ഞങ്ങളെയും അങ്ങനെയാണ് ഉമ്മ വളർത്തിയത് ; കുടുംബവിശേഷം പങ്കുവെച്ചു ഷിഫാ യൂസഫലി

മലയാളികൾക്ക് എന്നും അത്ഭുതമായ വ്യക്തിയാണ് എം എ യൂസഫലി. ഇന്ന് ലോകത്തിന്റെ പല കോണുകളിലായി തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാൻ യൂസഫലിക്ക് സാധിച്ചു എന്നതാണ് സത്യം. കേരളത്തിൽ നിന്നും തന്റെ കഷ്ടപ്പാട് കൊണ്ട് അത്ഭുതാവഹമായ വളർച്ചയാണ് ലോകത്തിന്റെ പല കോണുകളിലായി അദ്ദേഹം കൈവരിച്ചിരിക്കുന്നത്. ഇന്ന് നമ്മുടെ ലോകത്തിലെ പ്രധാനപ്പെട്ട സിറ്റികളിൽ എല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. ലുലു ഗ്രൂപ്പ് സാരഥി എന്നതിലുപരി നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ അംഗമായ വ്യക്തി കൂടിയാണ് യൂസഫലി.

അദ്ദേഹത്തിന്റെ കാരുണ്യ ഹസ്തങ്ങൾ ഏറ്റുവാങ്ങിയവർ നിരവധിയാണ്. തനിക്ക് മുൻപിൽ വന്ന് വേദനകൾ പറയുന്നവർക്ക് അദ്ദേഹമെന്നും കൈത്താങ്ങ് ആയിരുന്നു. ഇപ്പോൾ തന്റെ പ്രിയപ്പെട്ട വാപ്പയെക്കുറിച്ച് പറയുകയാണ് മകൾ ഷിഫാ യൂസഫ്. ആദ്യകാലങ്ങളിൽ എങ്ങനെയാണ് വാപ്പ ജീവിച്ചിരുന്നതെന്നും ഇപ്പോൾ എങ്ങനെയാണ് വീട്ടിൽ വാപ്പ പെരുമാറുന്നതെന്നും ഒക്കെയാണ് ഷിഫ പറയുന്നത്. വാപ്പയും ഉമ്മയും വീട്ടിലെ ഒരു കാര്യത്തിനും പരിധികൾ വച്ചിട്ടുണ്ടായിരുന്നില്ല. എല്ലാവരോടും ബഹുമാനത്തോടെയും കരുണയോടെയും പെരുമാറുന്ന വാപ്പയെയാണ് ഞങ്ങൾ ചെറുപ്പകാലം മുതൽ തന്നെ കണ്ടു വളർന്നത്. ആത്മീയതയും വിവേകവും സത്യസന്ധതയും എല്ലാ കാര്യത്തിലും പുലർത്തണം എന്നാണ് ഞങ്ങൾക്ക് പഠിപ്പിച്ചു തന്നത്.

ചില കാര്യങ്ങളിൽ മാത്രമാണ് വാപ്പയ്ക്ക് നിർബന്ധമുള്ളത്.ഒന്ന് മക്കളെല്ലാവരും മലയാളം പഠിച്ചിരിക്കണം. രണ്ട് വീട്ടിൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം. അത് നിർബന്ധമുള്ള കാര്യമാണ് ആഹാരം കഴിക്കുന്ന സമയത്ത് നമ്മൾ മനസ്സ് തുറന്ന് സംസാരിക്കുന്നതു രസകരമായ സംഭവങ്ങൾ ഓരോരുത്തരും പങ്കുവയ്ക്കും. വാപ്പ ആവട്ടെ ജീവിതത്തിൽ താൻ പരിചയപ്പെട്ടിട്ടുള്ള വ്യക്തികളെക്കുറിച്ച് അവർ വാപ്പയ്ക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും പ്രതിസന്ധിഘട്ടത്തിൽ എടുക്കേണ്ട തീരുമാനങ്ങളെ കുറിച്ചും ഒക്കെയാണ് പറഞ്ഞു തരുന്നത്.

വാപ്പയുടെ അത്തരം അനുഭവകഥകൾ ഞങ്ങളുടെ വ്യക്തിജീവിതത്തിൽ വലിയതോതിൽ തന്നെ സഹായം ആയി മാറിയിട്ടുണ്ട്. ഞങ്ങൾ തന്നെ ബിസിനസിലേക്ക് കാലെടുത്ത് വെച്ചപ്പോൾ വാപ്പയുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായിരുന്നു. ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പെട്ടാണ് വാപ്പ ഈ നിലയിലെത്തിയത്. രണ്ട് ബെഡ്റൂം മാത്രമുള്ള വീട്ടിൽ നിന്നാണ് ബാപ്പ ഇന്നീ ലോകങ്ങളിൽ എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള വലിയ വീടുകൾ വച്ചത്. വാപ്പ എല്ലായിപ്പോഴും യാത്രകൾ മറ്റുമായി തിരക്കിലാണ് അതിനിടയിൽ ഞങ്ങളുടെ പ്രത്യേക ദിവസങ്ങൾ ഓർത്തുവയ്ക്കാനും വിഷ് ചെയ്യാൻ ഒന്നും വാപ്പയ്ക്ക് സമയമില്ല. എന്നാൽ യാത്രകൾ കഴിഞ്ഞ് തിരികെ വരുമ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും ഒരു സമ്മാനം വാപ്പ കയ്യിൽ കരുതാറുണ്ട്

ഉമ്മയെ കുറിച്ച് പറയുകയാണെങ്കിൽ വാപ്പയുടെ ഞങ്ങളുടെയും നിഴലാണ് ഉമ്മ. എളിമയുടെയും സ്നേഹത്തിന്റെയും പര്യായം തന്നെയാണ്. വാപ്പയ്ക്ക് ഇപ്പോഴും ടൈ കെട്ടണമെങ്കിൽ പോലും ഉമ്മ വേണം. ഞങ്ങൾ കളിയാക്കുമ്പോൾ ഉമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് വാപ്പ പറയും അവൾ കെട്ടി തന്നാലെ എനിക്ക് ശരിയാവുമെന്ന്. വാപ്പയുടെ വസ്ത്രങ്ങളൊക്കെ ഇപ്പോഴും കഴുകുന്നത് ഉമ്മയാണ്. ആർഭാട ജീവിതത്തിൽ ഒട്ടും താല്പര്യമുള്ള വ്യക്തിയല്ല ഉമ്മ. ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും ഉമ്മയാണ്

 

x