സിറിഞ്ചിൽ ബീജം ഭാര്യയിലേക്ക് പുഷ് ചെയ്യാൻ ഡോക്ടർ ഭർത്താവിനോട് പറഞ്ഞെങ്കിൽ അതിന്റെ കാരണം എന്താണെന്ന് ആലോചിച്ച് നിങ്ങൾ ഇപ്പോൾ ആശയക്കുഴപ്പത്തിൽ ആയിട്ടുണ്ടാകുമല്ലേ

വിവാഹം കഴിഞ്ഞാൽ കാലങ്ങളായി കേട്ട് വരുന്നൊരു സ്ഥിരം ചോദ്യമുണ്ട്. വിശേഷമായില്ലേ ? ഇനിയും കുട്ടികളായില്ലേ ? എന്നെല്ലാം. വ്യാപകമായി ഇത്തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിച്ചിരുന്നത് നാട്ടിൻപുറത്തെ സ്ത്രീകളായിരുന്നുവെങ്കിൽ പിന്നീടാണ് മനസിലായത് ക്ലാവ് പിടിച്ച ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് നാട്ടിൻപുറമെന്നോ,നഗരമെന്നോ ഒരു തരത്തിലുള വ്യത്യാസവും ഇല്ലെന്ന്. പലപ്പോഴും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് അവർക്കൊരു വിനോദവും കേൾക്കുന്ന മനുഷ്യർക്ക് വലിയ വേദനയുമാണ്. വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ജനിക്കാൻ താമസിക്കുന്നതും , കുറച്ച് നാളത്തേയ്ക്ക് കുട്ടികളെ വേണ്ട എന്ന് വെക്കുന്നതെല്ലാം തീർത്തും രണ്ട് വ്യക്തികളുടെ മാത്രം തീരുമാനവും, സ്വാതന്ത്ര്യവുമാണെന്ന് പലരും മനസിലാക്കുന്നില്ല.

 

ഒരു കുഞ്ഞ് ജനിക്കുന്നതിനായി രണ്ട് പേർ നടത്തിയ അതിസാഹസികമായ ഒരു പോരാട്ട കഥയാണ് പങ്കുവെക്കുന്നത്. ‘നിങ്ങളുടെ ബീജം ഒരു സിറിഞ്ചിലാക്കി ഭാര്യയ്ക്കുള്ളിലേയ്ക്ക് പുഷ് ചെയ്യാൻ കഴിയുമോ, ഇത്രയും നാൾ ഒരു കുഞ്ഞിന് വേണ്ടി കഷ്ടപ്പെതല്ലേ’ ? ഒരിക്കലെങ്കിലും സ്വന്തം കുഞ്ഞിനെ കൈയിൽ വെച്ച് തലോലിക്കണമെന്ന് ആഗ്രഹിച്ച ഏതൊരു അച്ഛൻ്റെയും കണ്ണുകളെ ഈറനണിയിക്കുന്ന ചോദ്യമായിരുന്നു അത്. എവിടെയൊക്കെയോ ഒരു പ്രതീക്ഷ തന്ന ആ ചോദ്യത്തിന് മുൻപിൽ അയാളുടെ മനസ് ഒരുപാട് ദൂരം സഞ്ചരിച്ചു. താൻ ഒരു നഴ്സ് ആയതുകൊണ്ടാകാം ചിലപ്പോൾ ഇങ്ങനെയൊരു കാര്യം ഡോക്ടർ തന്നോട് നേരിട്ട് പറഞ്ഞത്. അങ്ങനെയാണെങ്കിൽ തന്നെ ഇതൊക്കെ വിജയിക്കുമോ ? എല്ലാം പോട്ടെ എങ്ങനെയാണ് ഇതൊന്ന് ഭാര്യയെ പറഞ്ഞ് സമ്മതിപ്പിക്കുക? അവൾ നോ പറയുമോ ? അങ്ങനെ പല തരത്തിലുള്ള ചിന്തകൾ ആ ചെറുപ്പക്കാരനിലൂടെ മിന്നി മറഞ്ഞു. ഏതായലും കുഞ്ഞ് വേണം വീട്ടിലെത്തിയിട്ട് ഭാര്യയോട് കാര്യങ്ങൾ പറയായമെന്ന ധാരണയിൽ അയാൾ വീട്ടിലേയ്ക്ക് മടങ്ങി.

 

വിവാഹ ജീവിതം കഴിഞ്ഞ് ഒരു വർഷം പിന്നിടുന്നു. ദാമ്പത്യജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോകുന്ന സമയത്താണ് ജീവിതം ഒന്ന് സെറ്റ് ആയതിന് ശേഷം മതി ഒരു കുഞ്ഞ് എന്ന ആഗ്രഹം എല്ലാവരെയും പോലെ അവരും തീരുമാനിക്കുന്നത്. “എൻ്റെ അളിയാ ഇതൊന്നും പിന്നത്തേയ്ക്ക് മാറ്റി വെക്കേണ്ട നടക്കുന്ന സമയത്ത് അതങ്ങ് നടന്നോട്ടെ അങ്ങനെ കരുതിയതുകൊണ്ടാണ് ഞങ്ങളൊക്കെ ഇപ്പോൾ ഇരുന്നു വെള്ളം കുടിക്കുന്നത്” എന്ന് ഒരു കുഞ്ഞിക്കാല് സ്വപ്നമായി കണ്ട് പല ആളുകളും തന്നോട് പറഞ്ഞത് അയാൾ ഓർത്തു. എന്നാൽ അന്ന് കൂട്ടുകാരുടെ ഉപദേശം ഒരു തമാശ മാത്രമായിട്ടാണ് അയാൾക്ക് തോന്നിയിരുന്നത്. ഭാര്യയുടെ കൃത്യതയില്ലാതെ വന്നിരുന്ന പിരീഡ്സിനെ അത്ര വലിയ കാര്യമാക്കി ആരും കണ്ടിരുന്നില്ല. ഒരു കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തിയപ്പോഴാണ് അതൊരു വലിയ ബുദ്ധിമുട്ടായി മാറി എന്ന് മനസ്സിലാക്കുന്നത്. ആദ്യത്തെ ചെക്കപ്പിൽ തന്നെ ‘തൈറോയ്ഡ്’ എന്ന പ്രശ്നം കണ്ടെത്തി. സമയം തെറ്റി വരുന്ന മാസമുറയ്ക്കുള്ള ഒരു പ്രധാന പ്രശ്നം തൈറോയ്ഡായിരുന്നു. അസഹ്യമായ ക്ഷീണവും, മുടികൊഴിച്ചിലും മൂഡ് സിംങ്ങ്സും അങ്ങനെ നിരവധി പ്രശ്നങ്ങൾ ആ സമയത്ത് അനുഭവപ്പെട്ട് തുടങ്ങി. കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സിച്ചതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ തൈറോയ്ഡ് നോർമൽ ആവുകയും ഒരു കുഞ്ഞെന്ന സ്വപ്നത്തിലേയ്ക്കുള്ള അവരുടെ ചികിത്സ ആരംഭിക്കുകയും ചെയ്തു.

അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനും, സ്വപ്നത്തിനും ഫലമെന്നോണം ഒരു കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലായി. അണ്ഡങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി ഒരു ഇഞ്ചക്ഷൻ നമുക്ക് സ്റ്റാർട്ട് ചെയ്യാം എന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. എനിയ്ക്ക് തന്നെ വീട്ടിൽ എടുക്കാൻ സാധിക്കുന്ന ഇൻഞ്ചക്ഷനുകളായിരുന്നു അത്. പിന്നീടുള്ള ദിവസങ്ങളിൽ സ്കാനിങ് നടന്നു. അപ്പോഴേക്കും ചെറിയ രീതിയിലുള്ള ഉൽപ്പാദനം നടന്നിരുന്നു. പോസിറ്റീവ് ആയ ലക്ഷണങ്ങൾ അവരിൽ പ്രതീക്ഷയും നൽകി. സാധാരണ ഗതിയിൽ പ്രത്യുൽപാദനത്തിനായി ഒരു അണ്ഡം മതി. എന്നാൽ ഇവിടെ ഉത്തേജനത്തിലൂടെയുള്ള ഉൽപാദനം ആയതുകൊണ്ട് തന്നെ നാലും,അഞ്ചും അണ്ഡങ്ങൾ പുതിയതായി രൂപപ്പെടാൻ തുടങ്ങി. നീണ്ട കാലത്തെ നിരവധി മരുന്നുകൾക്കും, പേര് പോലും പരിചിചിതമല്ലാത്ത അനവധി സർജറികൾക്കും പൊന്നു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അയാളുടെ ഭാര്യ അപ്പോഴേക്കും തയ്യറായി കഴിഞ്ഞിരുന്നു. ഒരു പെണ്ണിന് സഹിക്കാവുന്നതൊക്കെ സ്വന്തം രക്തത്തിൽ ജനിക്കാൻ പോകുന്ന ആ കുഞ്ഞിന് വേണ്ടി അവർ സഹിച്ചു. തൈറോയിഡും, പിസിഒഡിയും തുടങ്ങി പരിഹാരത്തിനായി കുടിച്ചിരുന്ന മരുന്നുകൾ ഏതെന്ന് അവൾക്ക് പോലും ധാരണയില്ലാതായി. നേരേ നിവർന്ന് കിടക്കുവാനോ, ഇരിക്കുവാനോ, എന്തിന് ഒരു കുഞ്ഞെന്ന സ്വപ്നത്തിലേയ്ക്കുള്ള ആദ്യ പടിയായ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പോലും അവൾക്ക് വലിയ വിലങ്ങുതടിയായി മാറി. പലപ്പോഴും അസഹ്യമായ വയറുവേദനകൊണ്ട് അവൾ നിലവിളിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന കണ്ട് നിന്ന ഓരോരുത്തരിലും അനുഭവപ്പെട്ടിരുന്നു.

പൊന്നുവും, ഭർത്താവും അത് ചെയ്യാമെന്ന് സമ്മതിച്ചതോടെ തുടർന്ന് പ്രീ മെഡിക്കൽ ചെക്കപ്പ് എന്നുള്ള തരത്തിൽ കുറച്ച് ബ്ലഡ് ടെസ്റ്റുകളും, ഒരു ചെസ്റ്റ് എക്‌സ്റേയും എടുത്തു. എക്സ്റേ റിപ്പോർട്ട് വന്നപ്പോൾ റിസൾട്ടിൽ കാർഡിയോമെഗാലി (ഹൃദയത്തിൻ്റെ വലുപ്പം കൂടിയ അവസ്ഥ) കണ്ടെത്തി ഡോക്ടറെ കാണിച്ചപ്പോൾ സർജറി ചെയ്യുന്നതിന് ഇതൊരു കുഴപ്പമൊന്നുമല്ലെന്നും ഒരു കാർഡിയോളജിസ്റ്റിൻ്റെ ഫിറ്റ്നെസ്സ്‌ സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ നമുക്ക് ചികിത്സ തുടരാമെന്ന് പറഞ്ഞു. അങ്ങനെ അയാളുടെ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദൻ്റെ സഹായത്തോട് കൂടെ അതും ചെയ്തു കഴിഞ്ഞു. സർജറി ചെയ്യാതെ ഒരു ഡിവൈസ് ഉപയോഗിച്ച് വിടവ് അടയ്ക്കുകയായിരുന്നു. അങ്ങനെ നീണ്ട നാളത്തെ ആശുപത്രി വാസത്തിന് ശേഷം എല്ലാ വേദനകൾക്കും ആശ്വാസമെന്നോണം ആറ് മാസങ്ങൾക്ക് ശേഷം അവരുടെ സ്വപനം യാഥാർഥ്യമായി. ആറ് മാസങ്ങൾക്ക് ശേഷം ആ സന്തോഷവാർത്ത തേടിയെത്തി. പൊന്നുവിൻ്റെ പ്രെഗ്നൻസി കൺഫോം ചെയ്തു. അവിടെയും വിധി മറ്റൊരു രൂപത്തിൽ അവരെ തളർത്താൻ തുടങ്ങി. പ്രെഗ്നൻസിയിൽ ഡയബറ്റിസിസ് കണ്ടെത്തി. നാല് നേരം ഇൻസുലിൽ ഇൻജക്ഷനിലൂടെ ആ സമയവും വേദനിപ്പിച്ച് കൊണ്ടിരുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പറ്റിയില്ലെങ്കിലും ഫുഡുകളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ച് അറിയാൻ അവർക്ക് സാധിച്ചു.

അങ്ങനെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആ ദിവസം വന്നെത്തി. സിസേറിയൻ വേണ്ടി വരുമെന്ന് മുൻപ് തന്നെ ഉറപ്പിച്ചിരുന്നു. ഡെലിവറിയ്ക്ക് ശേഷം നഴ്‌സ് കുഞ്ഞുമായി പുറത്തേയ്ക്ക് വന്നപ്പോൾ പൊന്നോമനയുടെ മുഖം കണ്ട് അയാൾ വീണ്ടും ഞെട്ടി. ആകെ നീലിച്ച് ഇരിക്കുന്നു.പൊക്കിൾ കൊടി കഴുത്തിൽ ചുറ്റിയതായിരുന്നു കാരണം. കുഞ്ഞിനെ കുറച്ച് നേരം ‘ഇൻക്യൂബേറ്ററിൽ’ വയ്‌ക്കേണ്ടി വരുമെന്ന് ഡ്യൂട്ടിയിലുള്ള നഴ്‌സ് പറഞ്ഞു. മനോധൈര്യം വീണ്ടെടുത്ത് മറ്റുള്ളവരെ ആശ്വസിപ്പിച്ച് അയാൾ അപ്പോഴും തല താഴ്ത്തി നിൽക്കുകയായിരുന്നു. മൂന്ന് മണിക്കൂർ കഴിഞ്ഞ് വെപ്രാളപ്പെട്ട് കുഞ്ഞിനെ അയാൾ വീണ്ടും പോയി കണ്ടു. നീല നിറമെല്ലാം മാറി സുന്ദരനായി അവൻ ഇൻക്യൂബേറ്ററിൽ കിടക്കുന്നു.അവനാണ് ഞങ്ങളുടെ എല്ലാം. സ്നേഹത്തോടെ ആ ദമ്പതികൾ കുഞ്ഞിന് ഇങ്ങനെ പേരിട്ടു “വിവാൻ” – (“ഭാഗ്യമുള്ളവൻ”) അങ്ങനെയാണ് ആ പേരിൻ്റെ അർത്ഥം.  വെല്ലുവിളികളെ അതിജീവിച്ച് പുറത്തേയ്ക്ക് വന്നവന് ഇതിനേക്കാൾ അനുയോജ്യമായ മറ്റൊരു പേരില്ല.

കടപ്പാട് : ലാൽ കിഷോർ

x