ഗർഭിണിയായ പൂച്ചയെ രക്ഷിച്ചതിന് ദുബായ് ഷെയിഖിന്റെ വക ഓരോരുത്തർക്കും പത്ത് ലക്ഷം രൂപ; പൂച്ചയെ രക്ഷിച്ചതിൽ മലയാളികളും

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയായണ് ഗർഭിണിയായ പൂച്ചയെ രക്ഷിക്കുന്ന മൂന്ന് ആൾക്കാരുടെ വീഡിയോ, സംഭവം നടന്നത് ദുബായിലാണെങ്കിലും വീഡിയോ പിടിച്ചതും പൂച്ചയെ രക്ഷിക്കുന്ന മൂന്നു പേരിൽ ഒരാൾ മലയാളിയുമാണ്, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി ഈ വീഡിയോ പങ്ക് വെച്ച് കൊണ്ട്, പൂച്ചയെ രക്ഷിച്ചവരെ തിരയുകയായിരുന്ന ഈ മാസം ഇരുപത്തിനാലിനായിരുന്നു സംഭവം നടന്നത്

ദെയ്‌റയിൽ ഗ്രോസറി ഷോപ്പ് നടത്തുന്ന മലയാളിയായ മുഹമ്മദ് റാഷിദായിരുന്നു തൻറെ കടയുടെ മുമ്പിലെ ബിൽഡിങ്ങിലെ രണ്ടാമത്തെ നിലയിലെ ബാൽക്കണിയിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കുന്ന വീഡിയോ തൻറെ മൊബൈലിൽ പിടിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്, വീഡിയോ പങ്ക് വെച്ച് നിമിഷ നേരം കൊണ്ട് വൈറലാവുകയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ശ്രദ്ധയിൽ പെടുകയും ആയിരുന്നു അതിന് ശേഷമാണ് അതേഹം ഇവരെ തിരക്കി കൊണ്ട് തൻറെ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു

നമ്മുടെ മനോഹരമായ നഗരത്തിൽ ഇത്തരം ദയാകരമായ പ്രവൃത്തി കണ്ടതിൽ അഭിമാനവും സന്തോഷവും തോന്നുന്നു . ഈ നായകന്മാരെ ആരെങ്കിലും തിരിച്ചറിയുന്നുവെങ്കിൽ , ദയവായി അവരോട് നന്ദി പറയാൻ ഞങ്ങളെ സഹായിക്കുക ഇതായിരുന്നു ഷെയ്ഖ് കുറിച്ചത്, കുറിപ്പ് വൈറലാവുകയും പൂച്ചയെ രെക്ഷിച്ചവരെ കണ്ടെത്തുകയും ആയിരുന്നു, പാകിസ്ഥാനിയും മൊറോക്കോ സ്വദേശിയും ആയിരുന്നു മറ്റ് രണ്ടു പേർ എന്നാൽ പൂച്ചയെ രക്ഷിക്കാൻ മുൻകൈ എടുത്തത് കോതമംഗലം സ്വദേശി മലയാളിയ നസീർ അറക്കൽ ആയിരുന്നു

ഗർഭിണയായ പൂച്ചയെ രക്ഷിച്ച നാല് പേർക്കും പത്ത് ലക്ഷം വീതമാണ് ദുബായ് ഭരണാധികാരി സമ്മാനമായി നൽകിയത്, രാവിലെ ബാൽക്കണിയിൽ അകപ്പെട്ട പൂച്ചയെ മൂന്ന് പേരും കൂടി കിടക്കുന്ന ഷീറ്റ് കൈയിൽ പിടിച്ച് കൊണ്ടായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്, പൂച്ച ഷീറ്റിൽ താനെ ചാടുകയും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെടുകയും ആയിരുന്നു, മുപ്പത് മിനിട്ട് നേരം ആ പൂച്ചയെ രക്ഷിക്കാൻ മൂവരും അവിടെ ചിലവിട്ടിരുന്നു ഈ സംഭവങ്ങൾ എല്ലാം അബ്ദുല്‍ റാഷിദ് തൻറെ ഫോണിലെ ക്യാമെറയിൽ കൂടി പകർത്തുകയായിരുന്നു, ഇപ്പോൾ വീഡിയോ വൈറലായതോടെ ഇവരുടെ നന്മയുള്ള പ്രവൃത്തിക്ക് കേരളത്തിൽ നിന്നും അഭിനന്ദ പ്രവാഹമാണ്

x