അച്ഛന്റെ ശാപം കാരണം ഇനി എനിക്ക് കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞു വിസ്മയ കരഞ്ഞു ; അഡ്വക്കേറ്റ് കിരണിനെ കോടതിയിൽ വലിച്ചു കീറിയത് ഇങ്ങനെ

കേരളം മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു കേസായിരുന്നു വിസ്മയ കേസ്. പ്രതി ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയതു കൊണ്ട് തന്നെ എല്ലാരും ഉറ്റുനോക്കിയ ഒരു സംഭവം കൂടിയായിരുന്നു വിസ്മയ കേസ്. വിസ്മയ കേസിന്റെ വിധി കഴിഞ്ഞ ആഴ്ചയായിരുന്നു വന്നത്. കേസിലെ പ്രതിയായ വിസ്മയയുടെ ഭർത്താവു കിരൺ കുമാറിന് 304 ആം വകുപ്പ് പ്രകാരം 10 വർഷം, 306 ആം വകുപ്പ് പ്രകാരം 6 വർഷം, 498 A പ്രകാരം 2 വർഷം അങ്ങനെ ആകെ 18 വർഷം തടവും 12.5 ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്.

വെറുമൊരു ആത്മഹത്യ ആയി ഒതുങ്ങേണ്ട വിസ്മയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച കോടതിക്ക് അഭിനന്ദന എല്ലായിടത്തു നിന്നും പ്രവാഹമാണ്. വിസ്മയ കേസ് അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരായ ഹർഷിത അട്ടല്ലൂരിയും രാജ് കുമാറും ശൂരനാട് പോലീസ് സബ് ഇൻസ്പെക്ടർ മഞ്ചു.വി.നായരുമൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ വിസ്മയ കേസിലെ അഡ്വക്കേറ്റ് മോഹൻ രാജ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

വിസ്മയ കേസിൽ കള്ളക്കഥ ഉണ്ടാക്കി അത് കാണാപാഠം പഠിച്ചെത്തിയ കിരൺകുമാറിനെയും സാക്ഷികളേയും എങ്ങനെയാണു കോടതിൽ പൊളിച്ചടുക്കിയത് എന്ന് വിശദമാക്കുകയാണ് അഡ്വക്കേറ്റ് മോഹൻരാജ്. തങ്ങൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വിസ്മയയും അവളുടെ അച്ഛനുമായുള്ള തർക്കമാണ് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വരുത്തിത്തീർക്കാനായിരുന്നു കിരൺ കുമാറിന്റെ ശ്രമം. ഇതിനായി കുറച്ചു സാക്ഷികളേയും കിരൺ കുമാർ കൊണ്ടുവന്നിരുന്നു. ഇത് മുൻകൂട്ടി മനസിലാക്കിയ അഡ്വക്കേറ്റ് തെളിവുകൾ നിരത്തി കോടതിമുറിയിൽ ഇവരെയെല്ലാം വലിച്ചുകീറുകയായിരുന്നു.

സംഭവം നടന്ന അന്നേ ദിവസം ഇരുവരും തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുനെന്നും, സിനിമ കാണാൻ ഫോൺ കൊടുക്കാത്തതിന് താനുമായി പിണങ്ങിയ വിസ്മയ നേരത്തേ ബെഡ്റൂമിലേക്ക് പോയി എന്നും കിരൺ പറയുന്നു. എന്നാൽ ബെഡ്‌റൂമിൽ എത്തിയ വിസ്മയക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടെന്നും മെൻസസ് ആണെന്ന് തോന്നുന്നെന്നും ,അച്ഛന്റെ ശാപം കാരണമാണ് തനിക്ക് കുട്ടികൾ ഉണ്ടാകാത്തതെന്നും വിസ്മയ പറഞ്ഞെന്നു കിരൺ കോടതിയിൽ പറഞ്ഞു. വിസ്മയയുടെ അച്ഛൻ ഇൻസ്റ്റാഗ്രാം വഴി വിസ്മയയെ ശപിച്ചു എന്നും , മെൻസസ് ആയപ്പോൾ അച്ഛന്റെ ശാപം കാരണമാണ് തനിക്ക് കുട്ടികളുണ്ടാകാത്തത് എന്ന് തെറ്റിദ്ധരിച്ച വിസ്മയ ആത്മഹത്യ ചെയുന്നത് എന്നും കിരൺ പറഞ്ഞു.

എന്നാൽ ഇവരുണ്ടാക്കിയ ഈ കള്ളാ കഥകൾ എല്ലാം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ പൊളിച്ചടുക്കുകയായിരുന്നു എന്ന് അഡ്വക്കേറ്റ് പറയുന്നു. എങ്ങനെയാണു ഇവരുടെ ഈ കള്ളക്കഥകൾ പൊളിച്ചത് എന്ന് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. അഭിമുഖത്തിന്റെ പൂർണ്ണ വീഡിയോ ചുവടെ കാണാവുന്നതാണ്.

x