ബോളിവുഡിൽ നിന്നും, മലയാളത്തിൽ നിന്നും നയൻതാരയുടെ വിവാഹത്തിന് എത്തി വമ്പൻ താരനിര ; സൂപ്പർ താരങ്ങളെ കണ്ട് കണ്ണ് തള്ളി ആരാധകർ

തെന്നിന്ത്യൻ താര ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും, സംവിധായകനും, നിർമാതാവും കൂടിയായ വിഗ്നേഷ് ശിവനും വിവാഹതിരായി. വിവാഹത്തിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നും, തമിഴിൽ നിന്നും, ബോളിവുഡിൽ നിന്നും വമ്പൻ താര നിര തന്നെ എത്തിയേക്കുമെന്ന് മുൻപേ സൂചന ലഭിച്ചിരുന്നു. അത്തരം സൂചനകൾ ശരി വെക്കുന്ന തരത്തിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതിന് പിന്നാലെ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വലിയൊരു താര നിര തന്നെയാണ് ഇവരുടെ വിവാഹത്തിനായി ചെന്നൈയിൽ എത്തിയിരിക്കുന്നത്.

ഇന്ത്യൻ സിനിമ ആസ്വാദകരുടെ സ്വകാര്യ അഹങ്കാരം ഷാരൂഖ് ഖാൻ, വിജയ് സേതുപതി, ദിലീപ്, കാർത്തി, ഗൗതം മേനോൻ തുടങ്ങിയവരും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താര സുന്ദരിയുടെ വിവാഹം ആഘോഷമാക്കാൻ സൂപ്പർ താരങ്ങൾ എത്തിയതിൻ്റെ ചിത്രങ്ങളും, വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ആരൊക്കെയാകും വിവാഹത്തിൽ പങ്കെടുക്കുക ? സിനിമ മേഖലയിൽ നിന്ന് വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളു എന്ന വാർത്ത വന്നതോട് കൂടെ ആരാണ് അവരെല്ലാം എന്നതിനെ സംബന്ധിച്ചും വലിയ രീതിയിൽ ചർച്ചകൾ ഉയർന്നിരുന്നു.

വിവാഹത്തിന് എത്തിയ അതിഥികളെക്കുറിച്ചും, ആർഭാടപൂർണമായ വിവാഹത്തെക്കുറിച്ചും മാത്രമല്ല ചർച്ചകൾ നടക്കുന്നത്. വിവാഹ ദിനത്തിൽ നയൻതാരയും, വിഘ്‌നേശ് ശിവനും ചേർന്ന് നടത്തിയ ഒരു പുണ്യ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് എല്ലാവരും. തങ്ങളുടെ വിവാഹ ദിനത്തിൽ തമിഴ്നാട്ടിൽ ഒന്നാകെ 1800 കുഞ്ഞുങ്ങളൾക്ക് സദ്യയൊരുക്കിയിരിക്കുകയാണ് താര ദമ്പതികൾ. ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്. അതോടു കൂടെ വിവാഹത്തിന് വളരെ കുറഞ്ഞ ആളുകളെ മാത്രമേ ക്ഷണച്ചിട്ടുള്ളുവെങ്കിലും തങ്ങളുടെ വിവാഹ സദ്യ ഒരു സ്നേഹ സദ്യയെന്നോണം ഒരു ലക്ഷത്തിനും മേലേ ആളുകളിലേയ്ക്ക് എത്തും.

തങ്ങളുടെ വിവാഹത്തിലൂടെ കേവലം ആർഭാടം കാണിക്കുക എന്നത് മാത്രമല്ല, സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിലും, പൊതു സമൂഹത്തിന് മുൻപിൽ മാതൃക കാണിക്കുന്ന രീതിയിലും എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തിൽ നിന്നാണ് ഇത്രയും ആളുകൾക്ക് ഭക്ഷണം നൽകാമെന്ന തീരുമാനത്തിൽ ഇരുവരും എത്തുന്നത്. തമിഴ് നാട്ടിൽ ഒന്നാകെ 18,000 കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകുന്നുണ്ട്. തങ്ങളുടെ സമ്പാദ്യത്തിലെ ചെറിയൊരു അംശം അവരെ സ്നേഹിക്കുന്നവർക്കായി കൊടുക്കണമെന്നാണ് ഇരുവരും പറയുന്നത്. തങ്ങൾ പറഞ്ഞ കാര്യം വെറുതെ വാക്കുകളിൽ ഒതുങ്ങുന്നതല്ലെന്ന് വിവാഹ ദിവസം 18,000 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിലൂടെ അവർ തെളിയിച്ചിരിക്കുകയാണ്. താര ദമ്പതികളുടെ മാതൃകാപരമായ ഈ തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണിപ്പോൾ ആരാധകർ.

ചെന്നൈയ്ക്ക് അടുത്തായിട്ടുള്ള മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചാണ് ഹിന്ദു മാതാചാരങ്ങളോട് കൂടിയ ചടങ്ങുകളാൽ വിവാഹം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാണ് നയൻതാരയും, വിഘ്‌നേഷും വിവാഹിതരാകുന്നത്. വിവാഹത്തിന് എത്തിയ അതിഥികൾക്ക് മൊബൈലിലും, മറ്റും ചിത്രങ്ങളും, വീഡിയോകളും പകർത്തുന്നതിനും കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നയൻതാരയുടെയും, വിഘ്‌നേഷിൻ്റെയും ചിത്രങ്ങൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകളാണ് വിവാഹത്തിനായി എത്തിയ അതിഥികൾക്ക് കൈമാറിയിരിക്കുന്നത്. വിവാഹത്തിന് തങ്ങൾ ക്ഷണിച്ച അതിഥികൾക്കായി വില കൂടിയ നിരവധി സമ്മാനങ്ങളും ഒരുങ്ങി കഴിഞ്ഞു.

x