ജന്മനാ ഇരുകൈകളും ഇല്ല; പ്ലസ്‌ടു പരീക്ഷയിൽ കാലുകൾ കൊണ്ടെഴുതി മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാത്ഥിനി

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ് ദേവിക എന്ന പന്ത്രണ്ടാം ക്ലാസുകാരിയായ ഈ പെൺകുട്ടി, ജന്മനാ ഇരുകൈകളും ഇല്ലാതെ വളർന്ന ദേവിക പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി ഒരു നാടിന് തന്നെ അഭിമാനം ആയി മാറീരിക്കുകയാണ് ഈ മിടുക്കി, മുംബ് പത്താം ക്ലാസിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വാർത്തകളിൽ ഇടം പിടിച്ചിരുന്നു, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്‌കൂളിൽ ആണ് ദേവിക പഠിച്ചിരുന്നത്, ഹ്യൂമാനിറ്റീസാണ് ദേവിക പ്ലസ്‌ടുവിന് പഠിക്കാൻ തിരഞ്ഞെടുത്ത വിഷയം

പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചപ്പോൾ നടൻ സുരേഷ്‌ഗോപി ദേവികയുടെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു കൂടാതെ നിരവതി അവാർഡുകൾ ആണ് അന്ന് ദേവികയെ തേടി എത്തിയത്, ജനിച്ചപ്പോഴേ ദേവികയ്ക്ക് ഇരു കൈകളും ഇല്ലായിരുന്നു, അവളുടെ അച്ഛനും അമ്മയും കാലുകൾ കൊണ്ട് അക്ഷരങ്ങൾ എഴുതാൻ പ്രാപ്തയാക്കുകയായിരുന്നു, അങ്ങനെ അവൾ ഒന്നാം ക്ലാസ് അവസാനിക്കുമ്പോഴേക്കും അക്ഷരമാലകളും അക്കങ്ങളും കാലുകൊണ്ട് എഴുതുന്നതിൽ പ്രാവീണ്യം നേടിയിരുന്നു.

മലപ്പുറത്താണ് ദേവികയുടെ താമസം, സജിതയും സജീവും ആണ് ദേവികയുടെ മാതാപിതാക്കൾ, ദേവിക തന്റെ ശാരീരിക പരിമിതികൾ കാരണം തൻറെ സ്വപ്നങ്ങളെ വഴിയിൽ ഉപേക്ഷിക്കാൻ ഇതുവരേക്കും അനുവദിച്ചിട്ടില്ല. അവളുടെ ആഗ്രഹം സിവിൽ സർവീസസിൽ ചേരണം എന്നാണ്, തൻറെ സ്വപ്നത്തിലോട്ട് എത്താൻ ഇപ്പോഴേ കഠിനമായി പരിശ്രമിക്കുകയാണ്, പഠിത്തത്തിൽ മാത്രമല്ല ദേവിക തൻറെ കഴിവ് തെളിയിച്ചത്, പഠിത്തത്തോടൊപ്പം ഒരു മികച്ച ചിത്രകാരി കൂടിയാണ് ദേവിക, അവളുടെ ചിത്രങ്ങൾ അടുത്തിടെ കോഴിക്കോട് സ്വപ്‌നാചിത്ര ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരുന്നു.കൂടാതെ ദേവിക മനോഹരമായി പാടുകയും ചെയും

2019 ൽ ജൂനിയർ റെഡ് ക്രോസിൽ മികച്ച കേഡറ്റ് അവാർടും ദേവികയെ തേടി എത്തിയിരുന്നു, ലോകത്തുള്ള ഒട്ടുമിക്ക ആൾക്കാർക്കും മാതൃക ആക്കാൻ പറ്റുന്ന വ്യക്തിത്വം കൂടിയാണ് ദേവിക, തൻറെ ഇഛാശക്തി കൊണ്ട് തൻറെ വൈകല്യത്തെ കീഴടക്കുകയാണ് ഈ മിടുക്കി, ദേവികയുടെ അമ്മ വീട്ടമ്മയാണ്, തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് ദേവികയുടെ അച്ഛൻ സജീവ്, സഹോദരൻ ഗൗതം തിരുത്തി എയുപി സ്കൂൾ ആറാം വിദ്യാർ‌ഥിയാണ്, സോഷ്യൽ മീഡിയയിൽ കൂടിയും അല്ലാതെയും നിരവതി പേരാണ് ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്

x