Latest News

റോബിൻ ആരാധകരെ ഞെട്ടിച്ച് ദിൽഷയുടെ സർപ്രൈസ് ; സന്തോഷ വാർത്ത പങ്കുവെച്ചു ബിഗ്‌ബോസ് താരം ദിൽഷ പ്രസന്നൻ

ബിഗ്‌ബോസ് മലയാളം സീസൺ – 4 ലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ‘ദിൽഷ പ്രസന്നൻ’. ബിഗ് ബോസ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ദിൽഷ. അറിയപ്പെടുന്ന നല്ലൊരു ഡാൻസർ കൂടിയാണ് താരം. വ്യക്തിഗത ടാസ്ക്കുകളിലും, മറ്റ് മത്സര ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതും,പ്രേക്ഷകർ നൽകിയ വോട്ടിനെയും പരിഗണിച്ച് കൊണ്ടായിരുന്നു ദിൽഷയ്ക്ക് വിജയിക്കാൻ സാധിച്ചത്. അതെസമയം ദിൽഷയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചതിൽ അഭിന്ദനവും,സന്തോഷവും പ്രകടിപ്പിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയെങ്കിലും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇതിന് പിന്നാലെ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ബിഗ്‌ബോസിൽ നിന്ന് വിജയിച്ച താരത്തിന് സമ്മാനമായി ലഭിച്ചത് അമ്പത് ലക്ഷം രൂപയും, ട്രോഫിയുമായിരുന്നു. ഡോ. റോബിൻ്റെ ആരധകരുടെ വോട്ട് കിട്ടിയതുകൊണ്ടാണ് ദിൽഷയ്ക്ക് വിജയിക്കാൻ കഴിഞ്ഞതെന്നും, അല്ലെങ്കിൽ ഒന്നാം സ്ഥാനം ലഭിക്കില്ലെന്നുമായിരുന്നു റോബിൻ ആരാധകർ ദിൽഷയ്ക്ക് നേരേ ഉയർത്തിയ പ്രധാന വിമർശനം. നിരന്തരമുള്ള സൈബർ അക്രമണങ്ങൾക്കും, വ്യാജവാർത്തകൾക്കും നേരേ ഇടയ്ക്ക് ദിൽഷ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപായി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഡോ. റോബിനുമായുള്ള സൗഹൃദം ഇന്ന് മുതൽ ഇവിടെ വെച്ച് നിർത്തുന്നു എന്നായിരുന്നു ദിൽഷ പറഞ്ഞത്. എല്ലാവരും ഏറെ ഞെട്ടലോടെയായിരുന്നു ഈ കാര്യം കേട്ടത്.

ഇപ്പോഴിതാ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഏറ്റവും പുതിയതായി ദിൽഷ പങ്കുവെച്ച പോസ്റ്റാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നതിൻ്റെ സന്തോഷമാണ് ദിൽഷ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. എസ് എൽ സി എ എം ജി ബെൻസ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ സന്തോഷം പങ്കുവെച്ച് ദിൽഷയെത്തിയതിന് പിന്നാലെ നിരവധി ആളുകളാണ് താരത്തിന്  ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.  പതിവ് പോലെ വിപരീത കമെന്റുകളും പോസ്റ്റിനടിയിൽ ധാരാളമായി കാണാം. ബിഗ്ബോസ് ഷോയിൽ നിന്ന് ലഭിച്ച അൻപത് ലക്ഷം കൊണ്ടാണോ കാർ വാങ്ങിയതെന്നും, ഇനി എന്തൊക്കെ കാണണം, എല്ലാം ഡോക്ടറുടെ ദാനം എന്നെല്ലാമാണ് കമന്റുകൾ.

എന്നാൽ തനിയ്ക്ക് നേരേ വരുന്ന കമെന്റുകളോട് ദിൽഷ ഇതുവരെയും പ്രതികരിച്ചിട്ടില്ല.  തനിയ്ക്ക് നേരേ വിവാദങ്ങൾ കടുത്ത സമയത്ത് അമ്പത് ലക്ഷത്തിൻ്റെ ഓഹരി വോട്ട് ചെയ്ത ഡോക്ടർ റോബിൻ ആർമിക്ക് നല്കാൻ തയ്യാറാണെന്ന് ദിൽഷ മുൻപ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അത് ഒരു ഒഴുക്കിന് പറഞ്ഞതാണെന്ന തരത്തിൽ ഒരു തിരുത്തലും ദിൽഷ നടത്തുകയായിരുന്നു.

പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചെത്തിയ ദിൽഷയുടെ പോസ്റ്റിന് താഴെ റോബിൻ ആരാധകരുടെ കമ്മന്റുകളാണ് കാണാൻ സാധിക്കുന്നത്. അൻപത് ലക്ഷം പലർക്കും നൽകും എന്നു പറഞ്ഞിരുന്നല്ലോയെന്നും അത് എവിടെപ്പോയെന്നും, തുടങ്ങി നിരവധി നെഗറ്റീവ് കമെന്റുകൾ. .ദിൽഷയുടെ ഓരോ പോസ്റ്റിന് താഴെയും സ്ഥിരം പ്രത്യക്ഷപ്പെടുന്ന കമ്മന്റാണ് ‘തേപ്പുകാരി’ എന്നത്. എന്നാൽ അവയൊന്നും മൈൻഡ് ചെയ്യാതെ തൻ്റെ കുടുബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ ആഘോഷിക്കുകയാണ് ദിൽഷ.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago