നടൻ സുരേഷ് ഗോപിയെ വിമർശിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി സിനിമ പ്രേഷകരുടെ താരരാജാക്കൻമാരിൽ ഒരാളാണ് നടൻ സുരേഷ് ഗോപി . കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും തീപ്പൊരി ഡയലോഗുകൾ കൊണ്ടും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ പോലെ ഏറ്റെടുത്ത താരമാണ് സുരേഷ് ഗോപി . 1986 ൽ പുറത്തിറങ്ങിയ നിറമുള്ള രാവുകൾ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം വില്ലനായും സഹനടനായും നായകനായും തിളങ്ങിയ താരമാണ് . മികച്ച നടൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ് താരം . സുരേഷ് ഗോപി എന്ന നന്മ നിറഞ്ഞ മനുഷ്യന്റെ സഹായഹസ്തങ്ങൾ പലർക്കും താങ്ങായി മാറിയിട്ടുണ്ട് . സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യന്റെ സ്നേഹലാളനങ്ങളും കരുതൽ സ്പർശവും ലഭിച്ചിട്ടുള്ള കുടുംബങ്ങൾ നിരവധിയാണ് . സ്വന്തം പോക്കറ്റിൽ സ്പർശിക്കാതെ വിമർശകരും ഉപദേശികളും ഉള്ള ചലച്ചിത്ര രംഗത്ത് വേറിട്ട് നിൽക്കുന്ന ഒരു വ്യക്തിത്വം കൂടിയാണ് സുരേഷ് ഗോപി .. താൻ ചെയ്യുന്ന നന്മ പ്രവർത്തികൾ കൊട്ടി ഘോഷിച്ചുകൊണ്ട് നടക്കാറില്ല അപൂർവം ചിലരിൽ ഒരാൾ കൂടിയാണ് സുരേഷ് ഗോപി ..

അകാലത്തിൽ പൊലിഞ്ഞുപോയ മകൾ ലക്ഷ്മിയുടെ പേരിൽ ഇന്നും നിരവധി കുഞ്ഞുങ്ങൾക്ക് സഹായം എത്തിക്കൊണ്ടിരിക്കുന്നു .ഇപ്പോഴിതാ അത്തരത്തിൽ പത്താം ക്ലാസ് വിദ്യർത്ഥിക്കാണ് സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയിരിക്കുന്നത് . ഫോണോ ടീവി യോ ഇല്ലാത്തത് മൂലം എസ്‌ എസ് എൽ സി വിദ്യാർത്ഥി അരുന്ധതിയുടെ ഓൺലൈൻ ക്ലാസ് പഠനത്തിന് സൗകര്യം ഇല്ലാത്ത അവസ്ഥയിലാണ് അരുന്ധതി കഴിഞ്ഞ ഒരാഴ്ച മുൻപ് സുരേഷ് ഗോപിയെ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. വഴിയുണ്ടാക്കാം എന്നായിരുന്നു മറുപടി എങ്കിലും തന്റെ ചെളിയും ചെള്ളയും നിറഞ്ഞ വഴികളിലൂടെ തനിക്ക് പഠനത്തിനാവശ്യമായുള്ള ഫോണുമായി തന്റെ വീട്ടിലേക്ക് സുരേഷ് ഗോപി എത്തുമെന്ന് ഒരിക്കൽ പോലും അരുന്ധതി കരുതിയിരുന്നില്ല . എന്നാൽ അരുന്ധതിയെ കാണാനും തന്റെ വാക്ക് പാലിക്കാനും അനുഗ്രഹിക്കാനും സുരേഷ് ഗോപി വിദ്യർത്ഥിനിയുടെ വീട്ടിൽ എത്തുകയായിരുന്നു .

സുരേഷ് ഗോപി സർ വീട്ടിലെത്തിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തനിക്ക് ലഭിച്ചത് എന്നായിരുന്നു അരുന്ധതി വെളിപ്പെടുത്തിയത് .. ഫോണും പലഹാരങ്ങളുമായിട്ടാണ് സുരേഷ് ഗോപി വിദ്യർത്ഥിനിയുടെ വീട്ടിൽ എത്തിയത് . പാതി പണി തീർന്നു വീട് പണി മുടങ്ങി നിൽക്കുന്ന അരുന്ധതിയുടെ വീടിന് തന്റെ ട്രസ്റ്റിന്റെ സഹായം എത്തുമെന്നും , കാര്യവിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത് , ഫോണും പലഹാരങ്ങളും മാത്രമല്ല വീട് പണിക്കും തന്റെ സഹായഹസ്തങ്ങൾ എത്തുമെന്ന് പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത് .. എന്തായാലും സുരേഷ് ഗോപിയുടെ നന്മ മനസിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് .. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.. അഭിനയത്തിന് പുറമെ നല്ലൊരു മനസിന് ഉടമകൂടിയാണ് സുരേഷ് ഗോപി എന്നാണ് ഏവരും അഭിപ്രയങ്ങൾ പറഞ്ഞു രംഗത്ത് വരുന്നത്

x