മനുഷ്യ മനഃസാക്ഷിയെ കരയിച്ച ആ ചിത്രം കണ്ണുനനയാതെ കാണാനാകില്ല

എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചൊരാൾ. എന്നാൽ ഒരൊറ്റ ദിവസം കൊണ്ട് എല്ലാം നഷ്ടമായി തെരുവിലേക്ക്. എന്നാൽ അയാളുടെ സത്യസന്ധത വീണ്ടും അയാളെ ഉയരങ്ങളിലെത്തിച്ചു.

ഒരു ഫോട്ടോ ജീവിതം തന്നെ മാറ്റിമറിച്ച അബ്ദുൾ ഹലിം അൽ അത്തർ എന്ന 33 കാരന്റെ കഥയാണ്  ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സിറിയയിലെ ഒരു ഉന്നത കുടുംബമായിരുന്നു അബ്ദുൾ ഹലീമിന്റെത് . എല്ലാ സുഖസൗകര്യങ്ങളോടും കൂടിയുള്ള സന്തോഷകരമായ ജീവിതം. എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല.

ആഭ്യന്തര യുദ്ധത്തെ തുടർന്ന് എല്ലാം നഷ്ടമായി ലെബനനിലേക്ക് കുടിയേറേണ്ടി വന്നു അബ്ദുൾ ഹലീമിനും കുടുംബത്തിനും. കൊട്ടാരത്തിൽ നിന്നും ടെന്റിലേക്ക് , കൂടെ പട്ടിണിയും. അഭയാർത്ഥികൾക്ക് ആരും തന്നെ ജോലി കൊടുക്കാൻ തയ്യാറാകില്ലായിരുന്നു അവിടെ . അതുകൊണ്ട് തന്നെ അഭയാർത്ഥികൾ ഭിക്ഷ എടുത്താണ് അവിടെ ജീവിച്ചിരുന്നത്.

എന്നാൽ അഭിമാനിയായ ആ യുവാവ് ആരുടേയും മുന്നിൽ കൈ നീട്ടാൻ തയ്യാറല്ലായിരുന്നു. അങ്ങനെയാണ് അയാൾ തെരുവിൽ പേന വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ തീരുമാനിക്കുന്നത്. പക്ഷേ മകളെ ടെന്റിൽ തനിച്ചാക്കി കച്ചവടത്തിന് പോകുന്നത്‌ സുരക്ഷിതമല്ലാത്തതുകൊണ്ടു മകളെയും കൂട്ടിയായിരുന്നു അയാൾ കച്ചവടത്തിന് പോയിരുന്നത്.

അങ്ങനെയാണ് ഒരു അപരിചിതൻ മകളെ തോളിൽ കിടത്തി പേന വിൽപ്പന നടത്തുന്ന അബ്ദുൾ ഹലീമിന്റെ ഒരു ഫോട്ടോ എടുത്തു ഒരു ഗ്രൂപ്പിൽ ഇടുന്നത്. അബ്ദുൾ ഹലീമിനെ സഹായിക്കാൻ ഒരു സംഘടന തയ്യാറായെങ്കിലും അയാൾ അത് നിരസിച്ചു. പൂർണ്ണ ആരോഗ്യവാനായ താൻ ഭിക്ഷ വാങ്ങുന്നത് ശെരിയായ കാര്യമല്ലെന്ന് താൻ വിശ്വസിക്കുന്നു. ദാനമായി തരുന്ന തുക വാങ്ങാൻ തന്റെ മനസാക്ഷി അനുവദിക്കില്ലെന്നും തനിക്ക് കച്ചവടം തുടങ്ങാൻ എന്തെങ്കിലും സഹായിക്കാമോ എന്നും അയാൾ അവരോടു ചോദിച്ചു.

അങ്ങനെയാണ് ആ സംഘടന ബയ്‌ എ പെൻ ക്യാമ്പയിൻ ആരംഭിക്കുന്നത്. അതോടെ ഒരുപാട് പേർ അയാളുടെ പേന വാങ്ങാൻ തയ്യറായി. പേന കച്ചവടം പൊടിപൊടിച്ചു. 5 വർഷങ്ങൾക്കിപ്പുറം ഇന്നയാൾ ഒരു വലിയ ബിസ്സിനെസ്സ്കാരനായി മാറി. 3 ബേക്കറികളുടെയും 1 ആഡംബര ഹോട്ടലിന്റെയും ഉടമ.

ഈ സ്ഥാപനങ്ങളിൽ എല്ലാം അബ്ദുൾ ഹലീം ജോലിക്കെടുക്കുന്നതു അഭയാര്ഥികളെയാണ്. അഭയാർത്ഥികളെ സഹായിക്കാൻ ഒരു സംഘടനയും അയാൾ തുടക്കം കുറിച്ചു. അഭയാർത്ഥി കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും ആ സംഘടന വഴി നൽകുന്നുണ്ട്.

അതിന്റെ കാരണം അബ്ദുൾ ഹലീം പറയുന്നത് ഇങ്ങനെയാണ് “ഭിക്ഷ എടുത്തു ഭക്ഷണം കഴിക്കാൻ ആരും ആഗ്രഹിക്കുന്നില്ല , അവരുടെ സാഹചര്യങ്ങൾ കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത് .അവരെ നമ്മൾ ഒന്ന് സഹായിച്ചാൽ അവർക്ക് വേണ്ടത് അവർ തന്നെ അധ്വാനിച്ചു കണ്ടെത്തും.”

ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായെന്നു വരാം . എന്നാൽ സത്യസന്ധതയും ആത്മാർത്ഥതയും കൈവിടാതിരുന്നാൽ സൗഭാഗ്യങ്ങൾ നമ്മളെ തേടി വരുമെന്ന് അബ്ദുൾ ഹലീം തന്റെ ജീവിതം കൊണ്ട് തെളിയിച്ചു.

x