പ്രശസ്‌ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന് അന്തരിച്ചു; അമ്പത്തിയെട്ട് വയസായിരുന്നു താരത്തിന് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ കൂടിയായിരുന്നു

സംഗീതജ്ഞനും മലയാള സിനിമാ സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. അർബുദബാധിതനായി അദ്ദേഹം കോഴിക്കോട് എം വി ആർ ക്യാൻസർ സെൻട്രലിൽ ദീർഘനാളായി ചികിത്സയിലിരിക്കെ ആയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണവിവരം കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.മലയാളസിനിമയിൽ സംഗീത സംവിധാനത്തിൽ നിൽക്കുന്ന പ്രമുഖരിൽ ഒരാൾ കൂടിയാണ് കൈതപ്രം വിശ്വനാഥൻ അദ്ദേഹം മലയാള സിനിമയിൽ ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് .

സംഗീത സംവിധായകനും ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ കൂടിയാണ് കൈതപ്രം വിശ്വനാഥൻ. 2001 ൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് .ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായാണ് കൈതപ്രം ഗ്രാമത്തിൽ ജനിച്ചത്.മാതമംഗലം ഹൈസ്‌കൂളിലെ പഠനത്തിനു ശേഷമാണ് അദ്ദേഹം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽനിന്നു ഗാനഭൂഷണം പാസായാണ് സംഗീത രംഗത്തേക്ക് വന്നത് .പിന്നീട് മലയാള സിനിമയിലും മറ്റുള്ള സംഗീത രംഗങ്ങളിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. മലയാള സിനിമയിൽ തന്നെ 1990 കാലഘട്ടത്തിലെ നിരവധി സിനിമകൾക്ക് പശ്ചാത്തല സംഗീതം നൽകി അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.

മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും കൈതപ്രം വിശ്വനാഥൻ സംഗീത അദ്ധ്യാപകനായും ജോലി ചെയ്തിരുന്നു. അതിനു ശേഷം പയ്യന്നൂരിൽ ഉള്ള ശ്രുതിലയ എന്ന സംഗീത വിദ്യാലയം ആരംഭിച്ച നിരവധി വിദ്യാർത്ഥികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് . ദേശാടനം എന്ന ചലച്ചിത്രത്തിനു സഹായ പിന്നണി സംവിധായകനായിട്ടാണ് അദ്ദേഹം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.മൃദംഗമായിരുന്നു അദ്ദേഹം ആദ്യം പഠിച്ചത്. പിന്നീട് വായ്‌പാട്ടിൽ  കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ  കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ നിർദേശ പ്രകാരമാണ് അദ്ദേഹം  സംഗീതം പഠിക്കാൻ തുടങ്ങിയത്.

പത്താം ക്ലാസ് പഠനം കഴിഞ്ഞ് നേരെ തിരുവനന്തപുരത്തേക്ക് യാത്ര പോകുകയും അവിടെ ചെന്ന് ചേട്ടൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കീഴിൽ സംഗീതം പഠിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ചേട്ടൻ ഒപ്പംതന്നെ സംഗീത സഹായിയായി തുടക്കം കുറിക്കുകയും അതിനുശേഷം നിരവധി പ്രോജക്ടുകളുടെ ഭാഗമാവുകയും ചെയ്തു. അദ്ദേഹത്തിൻറെ മരണ മലയാളത്തിലെ നിരവധി സംഗീതസംവിധായകരാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്. അദ്ദേഹത്തിൻറെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരുമിച്ച് വർക്ക് ചെയ്ത അനുഭവങ്ങളും കൂട്ടിച്ചേർത്തു കൊണ്ടാണ് സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ പങ്കുവെച്ചത്

x