അനുക്കുട്ടി ഋതുമതിയായി; അമ്മയുടെ കുറവ് അറിയിക്കാതെ ചടങ്ങ് നടത്തി സൗഭാഗ്യ

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താരാ കല്യാണിന്‍റെ മകള്‍ എന്ന വിശേഷണവും സൗഭാഗ്യയ്ക്കുണ്ട്. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ പ്രശസ്തിയാര്‍ജജ്ജിച്ചത്.സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയതും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.സുദര്‍ശന എന്നാണ് കുഞ്ഞിന്റെ പേര്. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹ ശേഷമാണ് അര്‍ജുന്‍ അഭിനയ രംഗത്തേക്കെത്തുന്നത്. ഫ്‌ളവഴ്‌സ് ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിലൂടെയാണ് അര്‍ജുന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം.വളരെ പെട്ടന്ന് തന്നെ അര്‍ജുന്‍ പ്രേക്ഷക പ്രീതി നേടി എടുക്കുകയും ചെയ്തു. താരാ കല്യാണിന്റെ ഡാന്‍സ് സ്കൂള്‍ ഇപ്പോള്‍ നോക്കി നടത്തുന്നത് സൗഭാഗ്യയും അര്‍ജുനും ചേര്‍ന്നാണ്.

ഇപ്പോള്‍ അനുക്കുട്ടി ഋതുമതിയായ സന്തോഷമാണ് സൗഭാഗ്യയും അര്‍ജുനും പങ്കിട്ടത്. കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത് ചടങ്ങ് അതിഗംഭീരം ആക്കിയിരിക്കുകയാണ് . ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറല്‍ ആണ്. കുടുംബാംഗങ്ങളെല്ലാം ചേര്‍ന്നായിരുന്നു ചടങ്ങുകളെല്ലാം നടത്തിയത്. മഞ്ഞള്‍ തേപ്പിച്ച് കുളിപ്പിക്കാനും പിന്നീടുള്ള ചടങ്ങുകളിലുമെല്ലാം അര്‍ജുനും സജീവമായിരുന്നു. സാരിയണിഞ്ഞ് മുല്ലപ്പൂവ് വെച്ച് അനുക്കുട്ടി അതീവ സുന്ദരിയായിരുന്നു.” ഇത്തവണ അനുവിനായി മെഹന്ദി ഡിസൈന്‍ തെരഞ്ഞെടുത്തത് ഞാനാണ്. ഏത് ആഘോഷമായാലും എനിക്ക് മെഹന്ദി നിര്‍ബന്ധമാണ്. കണ്ടിട്ട് കൊതിയാവുന്നു. കുഞ്ഞുള്ളത് കൊണ്ടാണ്. അല്ലെങ്കില്‍ ഞാനും ഇട്ടനെ. ”-സൗഭാഗ്യ പറയുന്നു

സാരിക്ക് പുറമെ ലെഹങ്കയിലും അനു എത്തിയിരുന്നു. കുടുംബാംഗങ്ങളെല്ലാം അനുവിന്റെ സന്തോഷനിമിഷങ്ങള്‍ക്ക് സാക്ഷിയാവാനെത്തിയിരുന്നു. സദാസമയവും അര്‍ജുനും സൗഭാഗ്യയും അനുവിനൊപ്പമുണ്ടായിരുന്നു. ചേട്ടത്തിയെ ഞങ്ങള്‍ മിസ് ചെയ്യാത്തതിന് കാരണം അനുവാണ് .അനുവിന്റെ അച്ഛനും അച്ഛമ്മയുമെല്ലാം സന്തോഷത്തോടെയാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.കള്‍ എന്നതിനും അപ്പുറത്താണ് എനിക്ക് അനു. എന്റെ ഫ്രണ്ടും ബാര്‍ബി ഡോളും വെല്‍വിഷറും സ്റ്റൈലിസ്റ്റുമെല്ലാം അവളാണ്. ഇപ്പോഴും ചേട്ടത്തിയെ മിസ് ചെയ്യാത്തതിന് കാരണം അവളാണ്.ചെറിയ പ്രായത്തില്‍ തന്നെ സഹോദരിയുടേയും അമ്മായിഅമ്മയുടേയും റോളില്‍ എനിക്കവള്‍ സര്‍പ്രൈസ് തരാറുണ്ട് എന്നായിരുന്നു നേരത്തെ അനുവിനെക്കുറിച്ച് സൗഭാഗ്യ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൗഭാഗ്യയെപ്പോലൊരു ചെറിയമ്മയെ കിട്ടിയ മോള്‍ ഭാഗ്യം ചെയ്തവളാണ്, ഈ വീഡിയോ കണ്ടപ്പോള്‍ മനസ്സിന് സന്തോഷം തോന്നി, എന്നും ഈ കുടുംബം സമാധാനത്തോടെ മുന്നോട്ട് പോവട്ടെ, ചേച്ചി ആ മോള്‍ക്ക് അമേമ തന്നെയാണ്,ഇത്രയും നല്ലൊരു മകളെ വളര്‍ത്തി വലുതാക്കിയ ചേച്ചിയുടെ അമ്മയോട്‌ ആദരവ് തോന്നുന്നു,സ്വന്തം മകളെപ്പോലെ അനുവിനെ നോക്കുന്നതിന്, ആ കുഞ്ഞിന് അമ്മ ഇല്ലാത്ത ഒരു കുറവ് അറിയാതെ എന്നും ചേർത്ത് നിർത്തുന്ന സൗ കുട്ടിക്ക് ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ഒപ്പം അർജുനും തുടങ്ങി നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

x