ശരീരത്തിൽ ഒരു ഭാരം അനുഭവപ്പെടുന്നത് തോന്നി കണ്ണ് തുറപ്പോൾ എന്റെ അമ്മാവൻ എന്റെ ശരീരത്തുണ്ട് , പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കുട്ടിക്കാലത്ത് നേരിടുന്ന നിരവധി മോശം അനുഭവങ്ങൾ പെൺകുട്ടികൾ ഇപ്പോൾ സമൂഹത്തിന് മുന്നിൽ തുറന്നു പറയാറുണ്ട്. പല പെൺകുട്ടികളും ഇന്നും പല സ്ഥലങ്ങളിലും മോശം അനുഭവങ്ങൾ നേരിടാറുണ്ട് . അത്തരത്തിൽ കുട്ടിക്കാലത്ത് സംഭവിച്ച ദു, ര, നുഭവത്തെക്കുറിച്ചുള്ള പെൺകുട്ടിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത് . യാതാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലാണ് യുവതി തന്റെ ജീവിതത്തിൽ സംഭവിച്ച മോശം അനുഭവം കുറിച്ചിരിക്കുന്നത് . പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ ;

ജീവിതത്തിൽ പല പെൺകുട്ടികളും കുട്ടിക്കാലത്ത് പലതരം മോശം അനുഭവങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ടാകും , പക്ഷെ അപ്പോഴൊന്നും അതിന്റെ ആഴമോ അതെന്താണ് എന്നുപോലും അറിയാൻ പറ്റാത്ത കാലമായിരുന്നിരിക്കും , പിന്നീട് താൻ അനുഭവിച്ചത് എത്രത്തോളം വലിയ ഗൗരവം നിറഞ്ഞ കാര്യം ആണെന്ന് തിരിച്ചറിയുമ്പോൾ മനസിനുണ്ടാകുന്ന മുറിവ് അത്രയ്ക്കും വലുതാണ് . അന്നൊരു ദിവസം ദേഹത്ത് എന്തോ ഭാരം അനുഭവപ്പെടുന്നത് തോന്നിയാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത് . കണ്ണ് തുറന്നപ്പോൾ അയാൾ എന്റെ ശരീരത്തിന് മുകളിലാണ് , എന്നെ അയാൾ ബ, ലാ, ത്സം,ഗം ചെയ്യുകയായിരുന്നു , എനിക്ക് പ്രതിരോധിക്കാനോ അയാളെ തള്ളിമാറ്റാനോ സാധിച്ചില്ല .. അയാൾ എന്റെ അമ്മാവനായിരുന്നു ബന്ധുക്കൾ എല്ലാം വിവാഹ ചടങ്ങുകൾക്ക് പോയ സമയം നോക്കി അയാൾ എന്നെ കീഴ്പെടുത്തുകയായിരുന്നു . ഒന്ന് ഉറക്കെ കരയാൻ പോലുമാവാതെ ഞാൻ ഒരു വിധത്തിൽ മുറിയിൽ നിന്നും ഇറങ്ങി പുറത്തുവന്നു . പിന്നീട് മൂത്രമൊഴിക്കാൻ നോക്കുമ്പോൾ അതി ശക്തമായ വേദനയാണ് എനിക്ക് അനുഭവപ്പെട്ടത് . വേദന മാത്രമല്ല അതിശക്തമായ ര, ക്ത, സ്രാവവും ഉണ്ടായി . അന്ന് എനിക്ക് വെറും 8 വയസ് മാത്രമാണ് പ്രായം .

എന്താണ് സംഭവിച്ചത് എന്ന് പലവട്ടം ആലോചിച്ചിട്ടും എനിക്ക് അന്ന് മനസിലായില്ല . ആരോടും ഇതേക്കുറിച്ച് ഞാൻ സംസാരിച്ചല്ല തുറന്നു പറഞ്ഞില്ല എങ്കിലും ഇതെല്ലം എന്റെ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു . പലരും പലപ്പോഴും എന്നോട് മോശമായി സമീപിക്കാൻ ശ്രെമിച്ചിരുന്നു , അലറിവിളിച്ചുകൊണ്ട് ഞാൻ പല സ്ഥലങ്ങളിലും നിന്നും രെക്ഷപെട്ടിട്ടുണ്ട് . തുറന്നു പറഞ്ഞാൽ എല്ലാവരും കൂടി എന്നെ കുറ്റപ്പെടുത്തും എന്ന ഭയം എന്നെ ശരിക്കും വേ, ട്ട, യാടി . പല രാത്രികളും ഇത്തരത്തിലുള്ള ഓർമ്മകൾ എന്നെ വേട്ടയാടി തുടങ്ങി . മനസിനെ വല്ലാതെ ബാധിച്ചു തുടങ്ങിയപ്പോൾ ഞാൻ പുകവലിയും മദ്യപാനത്തിലും എത്തിച്ചേർന്നു . എല്ലാം മറക്കാനുള്ള ഒരു ശ്രെമമായിരുന്നു അത് . പല രാത്രികളിലും വിഷാദരോഗം എന്നെ പിടികൂടി എന്ന തിരിച്ചറിവ് എന്നിൽ ഉണ്ടായി . എന്ത് ചെയ്യണമെന്നോ എങ്ങനെ മുന്നോട്ട് പോകണമെന്നോ എനിക്ക് അറിവുണ്ടായിരുന്നില്ല . പതിനേഴു വയസ് വരെ പല രീതിക്കുള്ള ആക്രമണങ്ങൾക്ക് ഞാൻ ഇരയാകേണ്ടി വന്നു . കടുത്ത മദ്യപാനവും പുകവലി ശീലവും എന്റെ മാറിടത്തിൽ ഒരു മുഴ വളരുന്നത് കാരണമായി . അപ്പോഴാണ് മാതാപിതാക്കൾ എന്റെ കാര്യത്തിൽ കൂടുതൽ ശ്രെധ നൽകുവാൻ തുടങ്ങിയത് .

ആത്മസുഹൃത്തുക്കൾ പലതും ഉണ്ടെങ്കിലും ആരോടും എനിക്ക് സംഭവിച്ച ദു, ര, നുഭവങ്ങൾ തുറന്നു പറയാൻ സാധിച്ചില്ല . എങ്കിലും എല്ലാ പ്രേശ്നങ്ങളിൽ നിന്നും രക്ഷപ്പെടണം എന്ന തീരുമാനം ഉള്ളിൽ ഉടലെടുത്തു . ഞാൻ ഒരു ഏവിയേഷൻ കമ്പനിയിൽ ജോലിക്ക് കയറി , പക്ഷെ അവിടെയും കഴുകന്റെ കണ്ണുകളുമായി ചിലർ ഉണ്ടായിരുന്നു . അവിടുത്തെ സിഇഒ തന്നെ എന്നോട് വളരെ മോശമായി പെരുമാറി , അയാളെ തള്ളി മാറ്റി ഞാൻ രക്ഷപെട്ടു . അത് ഒരു കണക്കിന് എന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയിരുന്നു . കഴുകൻ കണ്ണുകളുമായി ഇരിക്കുന്ന ഇത്തരക്കാരുടെ മുന്നിൽ ഇനി പെടില്ല ശക്തമായി പ്രതികരിക്കും എന്ന് തന്നെ തീരുമാനിച്ചു .

ഓരോന്നായി തിരികെ പിടിക്കാൻ തന്നെയായിരുന്നു തീരുമാനം . എഴുത്തിലും പാചകത്തിലും വായനയിലും കൂടുതൽ ശ്രെധ കേന്ദ്രികരിച്ചുതുടങ്ങി . ഈ സമൂഹത്തിൽ ഇനിയും തുറന്നു പറയാനും പ്രതികരിക്കാനും പിടിച്ചിരിക്കുന്ന നിരവധി സ്ത്രീകളും പെൺകുട്ടികളും ഇന്നും ഉണ്ട് . കഴുകൻ കണ്ണുകളുമായി വരുന്ന എല്ലാവർക്കും എതിരെ എല്ലാ പെൺകുട്ടികളും ശക്തമായി തന്നെ പ്രതികരിക്കണം . അതിനായി ചെറുപ്പം മുതലേ പെൺകുട്ടികളെ പ്രതികരിക്കാൻ പഠിപ്പിക്കുക എന്നത് തന്നെയാണ് മാതാപിതാക്കൾ ചെയ്യേണ്ടത് . ഭയപ്പെടാതെ എല്ലാം തുറന്നു പറയാനുള്ള ധൈര്യമാണ് പെൺകുട്ടികൾക്ക് നൽകേണ്ടത് എന്നുമാണ് പെൺകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത് . എന്തായാലും പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് പെൺകുട്ടിക്ക് മികച്ച പിന്തുണയുമായി രംഗത്ത് എത്തുന്നത് . യാതാർത്ഥ ജീവിത കഥകൾ പങ്കുവെക്കുന്ന പ്രമുഖ സോഷ്യൽ മീഡിയ പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബൈ യിലാണ് പെൺകുട്ടി തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്

x