“വെള്ളി കൊലുസ് എത്ര പവൻ ” എന്ന് ചോദിച്ചുള്ള പരിഹാസം , പിന്നീട് സ്വർണമാലയെ ചൊല്ലി പ്രേശ്നങ്ങൾ .. രേവതി ഭർത്താവിന്റെ വീട്ടിൽ നേരിട്ടത് ഇതൊക്കെ

സ്ത്രീധനം നൽകുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ് എങ്കിലും ഇന്നും പല കുടുംബത്തിലും ഇതിന്റെ പേരിൽ നിരവധി പെൺകുട്ടികൾ ക്രൂരമായ പീഡനം ഏറ്റുവാങ്ങുന്നുണ്ട് . അത്തരത്തിൽ വീട്ടുകാരുടെ സ്ത്രീധന പീഡനത്തിൽ മറ്റൊരു പെൺകുട്ടി കൂടി ആത്മഹത്യ ചെയ്ത സംഭവമാണ് ഇപ്പോൾ കേരളക്കരയെ ഞെട്ടിച്ചിരിക്കുന്നത് . സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവിന്റെ വീട്ടുകാരുടെ മാനസിക പീഡനത്തെത്തുടർന്ന് പെൺകുട്ടി കല്ലടയാറ്റിലേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത് . കിഴക്കേ കല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യയും പവിത്രേശ്വരം കല്ലുംമൂട് കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകൾ രേവതിയാണ് ആത്മഹത്യ ചെയ്തത് .. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു സൈജുവിന്റെയും രേവതിയുടെയും വിവാഹം നടന്നത് .കൊറോണ കാലമായതിനാൽ മതിയായ സ്വർണം വാങ്ങാനുള്ള പണം സ്വരൂപിക്കാൻ കഴിഞ്ഞില്ല .. എന്നാൽ വരന്റെ നിർബന്ധം കൊണ്ടായിരുന്നു വിവാഹം നടത്തിയത്. വിവാഹശേഷം ഉടൻ തന്നെ സൈജു ജോലി സ്ഥലത്തേക്ക് തിരിച്ചുപോവുകയും ചെയ്തിരുന്നു ..

പുതിയ ജീവിതം സ്വപ്നം കണ്ട് സൈജുവിന്റെ വീട്ടിൽ എത്തിയ രേവതിക്ക് അത്ര നല്ല അനുഭവങ്ങൾ ആയിരുന്നില്ല ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ലഭിച്ചത് എന്നാണ് രേവതിയുടെ വീട്ടുകാർ ആരോപിക്കുന്നത് . കോവിഡ് കാലമായതിനാൽ വിവാഹത്തിന് അധികം സ്വർണം വാങ്ങാനൊന്നും വീട്ടുകാർക്ക് സാധിച്ചിരുന്നില്ല , നിർദനകുടുംബമായിരുന്നു രേവതിയുടേത് . എന്നാൽ വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ എത്തിയത് വെള്ളി കൊലുസ് അണിഞ്ഞുകൊണ്ടായിരുന്നു . “വെള്ളി കൊലുസ് എത്ര പവൻ ആണെന്ന്” ചോദിച്ച് രേവതിയെ നിരന്തരം ഭർതൃ വീട്ടുകാർ കളിയാക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി രേവതിയുടെ വീട്ടുകാരും ബന്ധുക്കളും പറയുന്നു . കളിയാക്കലുകൾ കേട്ട് സഹികേട്ടപ്പോൾ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 70000 രൂപ വിവാഹ ധനസഹായം ലഭിച്ച തുക കൊണ്ട് രേവതിയുടെ വീട്ടുകാർ സ്വർണ കൊലുസ് വാങ്ങി നൽകിയിരുന്നു . കൊലുസിന്റെ പ്രശ്നങ്ങൾ ഒരു വിധത്തിൽ പരിഹരിച്ചപ്പോൾ പിന്നീട് സ്വർണ മാലയെത്തുടർന്നായിരുന്നു മാനസിക പീഡനം ..

ഒടുവിൽ കളിയാക്കലുകൾ കേട്ട് സഹിക്കവയ്യാതെയാണ് രേവതി കൊല്ലം കുണ്ടറയിൽ കടപ്പുഴ പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തത് .. നാട്ടുകാർ ഉടൻ തന്നെ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരിച്ചിരുന്നു . സ്ത്രീധനത്തിന്റെ പേരിൽ എത്ര പെൺകുട്ടികൾ സ്വന്തം ജീവൻ നഷ്ടപെടുത്തിയാലും ഇതിന്റെ പേരിൽ എത്രയൊക്കെ പ്രശ്ങ്ങൾ ഉണ്ടായാലും ശക്തമായ നിയമങ്ങൾ വന്നാലും അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത് .. ഇന്നും പല വീടുകളിലും സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ വേദനയനുഭവിക്കുന്നുണ്ട് .. സ്ത്രീ ധനമല്ല സ്ത്രീയാണ് ധനം എന്ന് പറയാറുണ്ടെങ്കിലും ഇന്നും പല വീടുകളിലും സ്ത്രീയെക്കാളും വലുത് സ്ത്രീധനമാണ് എന്നാണ് പലരും ചിന്തിക്കുന്നത് .

x