നന്ദനയെ ഒന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയുമോ? ഇൻസുലിൻ പമ്പ് ഞാൻ നൽകാം ; പാപ്പൻ സിനിമയുടെ റിലീസ് ദിവസവും സുരേഷ് ഗോപി സിനിമയുടെ പ്രമോഷനു വേണ്ടിയല്ല മാറ്റിവെച്ചത്

ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു രാഷ്ട്രീയ നേതാവും നടനും ഒക്കെയാണ് സുരേഷ് ഗോപി. ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തി തന്നെയാണ് സുരേഷ് ഗോപി. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിനിമയിൽ സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്നത്. അതും കാക്കിയണിഞ്ഞു സുരേഷ് ഗോപി എത്തുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരുപാട് പ്രത്യേകതകളുള്ള ചിത്രമാണ് പാപ്പാൻ. ഇപ്പോൾ ബിജെപി നേതാവായ സന്ദീപ് വാര്യർ ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തനിക്ക് സുരേഷ് ഗോപിയുടെ ഒരു കോൾ വന്നു എന്നും അതിനു ശേഷം അദ്ദേഹം പറഞ്ഞത് എന്തൊക്കെയാണ് എന്നുമാണ് ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്..

കൽപ്പറ്റ കോട്ടത്തറയിൽ ഒരു ഓട്ടോ ഡ്രൈവറാണ് മനോജ്. അദ്ദേഹത്തിന്റെ ഭാര്യ അനുപമ. അദ്ദേഹത്തിന് നന്ദന എന്ന മകൾ കൂടിയുണ്ട്. ടൈപ്പ് 1 പ്രമേഹം ബാധ്യതയാണ് ഈ കുട്ടി. ഇൻസുലിൻ പമ്പ് കുട്ടിയുടെ ദേഹത്ത് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വിവരം അറിയുവാൻ ആയിരുന്നു സുരേഷ് ഗോപി തന്നെ വിളിച്ചത്. ഇതിന് ഏകദേശം ആറു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. അത് വഹിക്കുന്നത് സുരേഷ് ഗോപി ആണെന്നാണ് സന്ദീപ് ഈ പോസ്റ്റിൽ പറയുന്നത്. കുടുംബസമേതമാണ് പെരിന്തൽമണ്ണ വിസ്മയ തിയേറ്ററിൽ നിന്നും സന്ദീപ് ചിത്രം കണ്ടത്..

രാവിലെ സിനിമയുമായി ബന്ധപ്പെട്ട് സുരേഷ് ഏട്ടനെ വിളിച്ച് ഓൾ ദി ബെസ്റ്റ് പറഞ്ഞിരുന്നു. അതിന്റെ ത്രിലിൽ പടം കാണാൻ വന്നതാണ്. ഇങ്ങനെയാണ് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിക്കുന്നത്. തീയറ്ററിൽ മുഴുവൻ ഹൗസ് ഫുൾ ആയിരുന്നു. സംഗീത തീയറ്ററിൽ കമ്മീഷണർ കാണാൻ പോയ ആവേശമായിരുന്നു എനിക്കും ഉണ്ടായത്. എന്നാൽ ഇനി എഴുതാൻ പോകുന്നത് പാപ്പാൻ സിനിമയുടെ റിവ്യൂ അല്ല.

സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് സുരേഷേട്ട എന്ന് ഞാൻ പറഞ്ഞു. അത് കേൾക്കാൻ ആയിരുന്നില്ല അദ്ദേഹം വിളിച്ചത്. നന്ദനയെ രണ്ടാം തീയതി തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയുമോ എന്ന് ചോദിക്കു സന്ദീപേ മെഷീന്റെ കാര്യം ഞാൻ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ അറിയിക്കാം സുരേഷേട്ടാ എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. വയനാട് സന്ദർശനത്തിനിടയിൽ നന്ദനയും എടുത്ത് കാണാൻ വന്ന രക്ഷിതാക്കളുടെ കണ്ണുനീർ കണ്ട് സുരേഷ് ഗോപി അന്ന് വാക്കു കൊടുത്തതാണ് ഞാൻ തന്നെ ഇൻസുലിൻ പമ്പ് നൽകാമെന്ന്.

ആറു ലക്ഷം രൂപയാണ് ഇതിന് വില. ആ തുക പൂർണമായും സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹി വഹിക്കും. തീയേറ്ററിൽ വച്ചു തന്നെ നന്ദനയ്ക്കു ഞാൻ ഫോൺ ചെയ്തു. ആഗസ്റ്റ് രണ്ടിന് നന്ദനയും കുടുംബവും തിരുവനന്തപുരത്ത് എത്തും. ഡോക്ടർ ജ്യോതിദേവ് കേശവദേവിന്റെ മേൽനോട്ടത്തിലാണ് നന്ദനയിൽ ജീവൻരക്ഷാ ഉപകരണം സ്ഥാപിക്കുന്നത്.

x