പെൺകുട്ടി ഗർഭിണിയായ കേസിൽ നിരപരാധിയായ പതിനെട്ട് വയസുകാരൻ ജയിലിൽ കിടന്നത് മുപ്പത്തിയഞ്ചു ദിവസം; കുറ്റം ചെയ്‌തിട്ടില്ല എന്ന് തെളിഞ്ഞത് ഡി.എന്‍.എ. ടെസ്റ്റിലൂടെ

ഒരു തെറ്റും ചെയാതെ പതിനെട്ട് വയസുള്ള ശ്രീനാഥ് എന്ന വിദ്യാർത്ഥി ജയിലുകളിൽ കിടന്നത് മുപ്പത്തിയഞ്ചു ദിവസം, കൂടാതെ സമൂഹത്തിന്റെ മുന്നിൽ അവന്ന് ഞാനാ ഭാഗത്ത് നിന്നും അപമാനവും, ശ്രീനാഥിന്റെ ജീവിതം കീഴ്മേൽ മറിയുന്നത് ഈ വർഷം ജൂലയി ഇരുപത്തിരണ്ടിനായിരുന്നു, പതിനാറ് വയസുകാരി വിദ്യാർത്ഥിനി ഗർഭിണിയായതോടെയാണ് കേസിന് ആസ്പദമായ തുടക്കം, കേരളത്തിൽ ഏറെ ചർച്ചയായ കേസിൽ പെൺകുട്ടി മൊഴി നൽകിയത് പതിനെട്ട് വയസുള്ള ശ്രീനാഥിന് എതിരെയായിരുന്നു.

തുടർന്ന് കേരള പോലീസ് ശ്രീനാഥിനെ അർധരാത്രി വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്, താൻ ഒരു തെറ്റും ചെയ്‌തിട്ടില്ല എന്ന് അലറി കരഞ്ഞു കൊണ്ട് ശ്രീനാഥ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല, ശേഷം റിമാന്‍ഡിലായ ശ്രീനാഥിനെ മുപ്പത്തിയഞ്ചു ദിവസം പല സബ്‌ജയിലുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു, തുടർന്ന് കോടതി ഇടപെട്ട് ഡി.എന്‍.എ. ടെസ്റ്റ് നടത്തിക്കുകയായിരുന്നു, ഡി.എന്‍.എ. ടെസ്റ്റിൽ ശ്രീനാഥ് അല്ല പെൺകുട്ടിയെ ഗര്ഭിണിയാക്കിയത് എന്ന് തിരിച്ചറിയുകയും, നിരപരാധിയാണെന്ന് മനസിലാക്കിയ മഞ്ചേരി പോക്‌സോ കോടതി ശ്രീനാഥിന് ജാമ്യം അനുവദിക്കുകയും ആയിരുന്നു.

പെൺകുട്ടി ശ്രീനാഥിന്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നത് എന്ന് മൊഴി നൽകിയതോടെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌ , എന്നാൽ പെൺകുട്ടി പീഡനം നടന്നു എന്ന് പറഞ്ഞ ദിവസം മൂത്ത മകനും ശ്രീനാഥിന്റെ അമ്മ ശ്രീമതിയും വീട്ടിലുണ്ടായിരുന്നു, അത് കൊണ്ട് തന്നെ ആരെ രക്ഷിക്കാൻ വേണ്ടിയാണ് യഥാർത്ഥ പ്രതിയെ മറച്ച് പെൺകുട്ടി തൻറെ മകന്റെ പേര് പറഞ്ഞതെന്നും ശ്രീനാഥിന്റെ അമ്മ മദ്യമങ്ങളോട് ചോദിക്കുന്നത്, ശ്രീനാഥ് ഇപ്പോൾ പ്ലസ്‌ടു വിദ്യാർത്ഥിയാണ് കോവിഡ് കാരണം സ്കൂളുകളിലെ ക്ലാസ് എല്ലാം ഓൺലൈൻ ആയിട്ടാണ് നടക്കുന്നത് അത് കൊണ്ട് തന്നെ അവൻ സ്കൂളിൽ പോയിട്ട് കുറെ മാസങ്ങൾ ആയി എന്നും ആ അമ്മ പറയുന്നത്.

ശ്രീനാഥ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഈ പെൺകുട്ടി ഒൻപതാം ക്ലാസിൽ ആയിരുന്നു, സ്കൂളിൽ വെച്ച് കണ്ട പരിചയം മാത്രമാണ് ഉള്ളതെന്നും ശ്രീനാഥ് വ്യക്തമുക്കുന്നത്, കൂടാതെ തനിക്ക് സ്റ്റേഷനിൽ വെച്ച് പോലിസിസിന്റെ കൈയിൽ നിന്ന് ഉപദ്രവം ഏറ്റു എന്നും ശ്രീനാഥ് പറയുന്നുണ്ട്, ഡി.എന്‍.എയിൽ ശ്രീനാഥ് തെറ്റ് കാരൻ അല്ലെന്ന് തെളിഞ്ഞതോടെ പുതിയ കേസ് ആയി രെജിസ്റ്റർ ചെയേണ്ടി വരുമെന്നും പോലീസ് വ്യക്തമാകുന്നുണ്ട്, ഇപ്പോൾ പെൺകുട്ടി സർക്കാർ സംരക്ഷണയിൽ ആണ്, കുട്ടിയെ കൗൺസിലിംഗ് നൽകിയ ശേഷം വീണ്ടും മൊഴി രേഖപ്പെടുത്താൻ പോലീസ് ഇനി ശ്രമിക്കുന്നത്.

x