ഷാരോണിനെ കുടിപ്പിച്ചത് തുരിശ് , ഒടുവിൽ കുറ്റം സമ്മതിച്ച് പെൺകുട്ടി

കേരളക്കരയെ ഞെട്ടിച്ച ഷാരോൺ എന്ന യുവാവിനെ കൊലപ്പെടുത്തിയതാണ് എന്ന് സമ്മതിച്ച് കാമുകി ഗ്രീഷ്മ .. നീണ്ട 8 മണിക്കൂർ ചോദ്യം ചെയ്യലിലാണ്‌ കാമുകിയായ പ്രതി കുറ്റം സമ്മതിച്ചത് ..ശാസ്ത്രീയമായ തെളിവും മൊഴിയിലെ വൈരുധ്യവും എല്ലാം കേസിന് വഴിത്തിരിവായി ..ഒടുവിൽ ഒഴിവാക്കാനായി ഷാരോണിനെ കൊന്നതാണ് എന്ന് പ്രതിയായ പെൺകുട്ടി ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയായിരുന്നു .. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു ..പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും നിർണ്ണായകമാവുകയും ചെയ്തു ..

പച്ചയും നീലയും കലർന്ന നിറത്തിൽ ആയിരുന്നു ഷാരോൺ ഛർദ്ദിച്ചിരുന്നത് എന്നും മോഷൻ അടക്കം കറുത്ത നിറത്തിലാണ് പോകുന്നത് എന്ന് പറഞ്ഞിട്ടും യാതൊരു വിധത്തിലും പെൺകുട്ടി എന്തൊക്കെയാണ് കഷായത്തിനുള്ളത് എന്നതോ കഷായത്തിന്റെ പേരോ പറയാൻ തയ്യാറായില്ല. വീണ്ടും കടിപ്പിച്ച് ചോദിച്ച സമയത്ത് ഗൂഗിളിൽ നിന്നും നാഗാർജുനയുടെ ഒരു കഷായത്തിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് ചെയ്തത്. ഈ ചിത്രത്തിൽ പേര് മായിച്ചു കളയുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം റെക്കോർഡ് ബുക്ക് തമിഴ്‌നാട്ടിലെ യുവതിയുടെ വീട്ടിൽ പോയപ്പോൾ ശാരീരിക അസ്വസ്ഥകൾ ഷാരോൺ പ്രകടിപ്പിച്ചിരുന്നു . യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതുമുതലാണ് ഷാരോണിന് അസ്വസ്ഥകൾ തുടങ്ങിയത് എന്ന് ബന്ധുക്കൾ ആരോപിക്കുകയും ചെയ്തിരുന്നു . സോഷ്യൽ മീഡിയയിൽ ഇപ്പോൾ പെൺകുട്ടിക്ക് രൂക്ഷ വിമർശനമാണ് ഏവരും നടത്തുന്നത് . ഇഷ്ടമല്ലെങ്കിൽ വേണ്ടാന്ന് വെച്ചിട്ട് പോയാൽ പോരെ എന്നും വെറുതെ ആ പാവത്തിനെ കൊന്നു തള്ളിയത് എന്തിനാണ് നിന്നടക്കം നിരവധി കമന്റ് കൾ പ്രത്യക്ഷപ്പെടുന്നുണ്ട്..

x