എനിക്കും തോന്നിയിട്ടുണ്ട് യഹോവസാക്ഷികളെ കൊല്ലണമെന്ന്, അയാൾ ഇങ്ങനെ ചെയ്തു എന്ന വാർത്തയിൽ എനിക്ക് ഒരു അതിശയവും തോന്നിയില്ല: ജോമോൾ ജോസഫ്

കളമശേരിയിൽ ​യ​ഹോവ സാക്ഷികൾ നടത്തിയ കൺവെൻഷനിടെയുണ്ടായ ബോംബ് സ്ഫോടനം വൻചർച്ചകൾക്കാണ് വഴി തുറന്നത്. സംഭവത്തിൽ കൊച്ചിക്കാരനയ ഡൊമനിക് മാർട്ടിൻ കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു. ആശയങ്ങളോട് ഉള്ള അഭിപ്രായ വ്യത്യാസം കൊണ്ട് ആണ് സ്ഫോടനം നടത്തിയത് എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതോടെ ആരാണ് യഹോവ സാക്ഷികൾ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.ഇപ്പോഴിതാ യഹോവ സാക്ഷികളെ കുറിച്ച് ജോമോൾ ജോസഫ് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്.

കുറിപ്പിങ്ങനെ:

എനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊല്ലണം എന്ന് !! യഹോവസാക്ഷികളോട് ദേഷ്യം തോന്നിയെന്നു കരുതി ഒരാൾക്ക് ബോംബ് വെച്ച് ആളുകളെ കൊല്ലാനൊക്കെ പറ്റുമോ? ഈ ചോദ്യം നമ്മളിൽ എത്രപേർ ഇന്നലെ മുതൽ പരസ്പരം ചോദിച്ചിട്ടുണ്ടാകും ?
ഈ വാർത്ത കേട്ടവരൊക്കെ “സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല അയാളുടെ പ്രവർത്തി” എന്ന് ഉറപ്പായും പറഞ്ഞു കാണില്ലേ ?
ബഹു ഭൂരിഭാഗം ആളുകൾക്കും ഈ സംഭവം ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടുണ്ടാകുമോ ? എന്നാൽ അയാൾ ഇങ്ങനെ ചെയ്തു എന്ന വാർത്തയിൽ എനിക്ക് ഒരു അതിശയവും തോന്നിയില്ല. കാരണം..ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊന്നാലോ എന്ന് !! അതിശയം തോന്നുണ്ടോ ? അതിശയിക്കണ്ട, സത്യമാണ്… ഞാൻ കാര്യം പറയാം..

മോൾ ആമിയുടെ പ്രായം) നവോമിക്ക് ഇടയ്ക്കിടെ ശ്വാസം മുട്ടൽ വരും, ശ്വാസം മുട്ടൽ എന്ന് പറഞ്ഞാൽ, അത്ര കടുത്ത ശ്വാസം മുട്ടൽ, ശ്വാസമൊക്കെ കിട്ടാതെ കണ്ണുകളൊക്കെ തള്ളി പുറത്തേക്ക് വരുന്ന അവസ്ഥ..

ആ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സ നൽകാനോ യഹോവസാക്ഷികൾ സമ്മതിക്കില്ല, അത്തരം നീക്കങ്ങൾ നടന്നാൽ അപ്പോളേക്കും സഹോദരങ്ങൾ (യഹോവ സാക്ഷികളായ വിശ്വാസികളെ പരസ്പരം അഭിസംബോധന ചെയ്യുന്നത് സഹോദരങ്ങൾ എന്നാണ്) പാഞ്ഞെത്തും, ആ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിക്കില്ല, ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് തള്ളി കിടന്ന് പുളയുന്ന ആ കുഞ്ഞിന് ചുറ്റും ഇവർ വട്ടം കൂടി നിന്ന് വലിയ വായിൽ പ്രാർത്ഥനയും കൈകൊട്ടി പാടലും തുടങ്ങും.. “യഹോവ (ദൈവം) തന്നതാണ് ഈ പരീക്ഷണം, യഹോവ തന്നേ കുഞ്ഞിനെ രക്ഷിക്കും” ഇതാണ്‌ ഇവരുടെ ലൈൻ.

നാല് വയസ്സ് മുതൽ ഈ കുഞ്ഞിന് ചികിത്സ നിഷേധിച്ച്, കുഞ്ഞുനവോമിയെ 12 വയസ്സുവരെ ഇവർ നരകിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ആന്റിയുടെ ആങ്ങളയുടെ ഭാര്യ ആന്റിയുടെ വീട്ടിൽ ചെന്നപ്പോൾ, നവോമി ശ്വാസം കിട്ടാതെ കിടന്ന് പുളയുന്നു, യഹോവ സാക്ഷികളായ ആളുകൾ ചുറ്റിലും കൂടി നിന്ന് വലിയ വായിൽ പ്രാർത്ഥിക്കുന്നു. ആന്റിയുടെ ആങ്ങളയുടെ ഭാര്യ നവോമിയെയും എടുത്ത് പുറത്തേക്കൊടി, ബന്ധുക്കളേം കൂട്ടി ആശുപത്രിയിലേക്ക് പോയി, ബന്ധുക്കളും (അവരൊക്കെ ക്രിസ്ത്യൻ മതത്തിലാണ് ഉള്ളത്) നാട്ടുകാരും ഒക്കെ ഇടപെട്ട് നവോമിക്ക് ചികിത്സ നടത്താനുള്ള ഏർപ്പാടുകൾ ആശുപത്രിയിൽ വെച്ച് ചെയ്യുമ്പോളേക്കും, പുറകെ “വിശ്വാസി സഹോദരങ്ങളും” ആശുപത്രിയിലേക്ക് പാഞ്ഞെത്തി ബഹളം തുടങ്ങി.
ക്കാക്കക്കുഞ്ഞ് അവിടെ കിടന്ന് ചത്തുപോയാൽ പോലും അതിനെ രക്ഷപ്പെടുത്താൻ കാക്കക്കൂട്ടം നിങ്ങളെ അനുവദിക്കുമോ ? ഒരിക്കലുമില്ല.അതുപോലെതന്നെയാണ് ഇവരും. വിശ്വാസത്തിന്റെ പേരിൽ ഇവർ ചെയ്ത് കൂട്ടുന്നത് ഒന്നാംതരം സാമൂഹ്യദ്രോഹമാണ്. ആന്റി സോഷ്യലാണ് ഇവരുടെ നിലപാടുകൾ.ഇന്നലെ കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് വെച്ച മനുഷ്യൻ ആറു വർഷമായി യഹോവസാക്ഷി വിശ്വാസ സമൂഹത്തിൽ നിന്നും അകന്നിട്ട് എന്ന് വാർത്തയിൽ കണ്ടു. അയാൾ വിദേശത്ത് ജോലി ചെയ്യുന്ന ആളാണെന്നും സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ആളെന്നും, ഫോർ മാൻ ആണെന്നും അയാളുടെ മകൻ ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നു എന്നുമൊക്കെ വാർത്തയിൽ കണ്ടു. കുറ്റം ഏറ്റെടുത്തുകൊണ്ടുള്ള അയാളുടെ ഫേസ്ബുക് വിഡിയോയും കണ്ടു.

അയാൾ മാനസീകമായി നല്ല സ്റ്റെബിലിറ്റി ഉള്ള ആളായും, അയാളും കുടുംബവും നല്ലരീതിയിൽ സെറ്റിൽഡ് ആണെന്നും മനസ്സിലാകുന്നു. എന്നിട്ടും; എന്നിട്ടും.. മൂന്ന് മരണങ്ങൾക്ക് കാരണമായ, നിരവധി ആളുകൾക്ക് മാരകമായി പരുക്കേറ്റ, ഇത്രവലിയ ആൾക്കൂട്ടത്തിനിടയിൽ ബോംബ് വെച്ച് വലിയൊരു മഹാപാതകം ചെയ്യാൻ അയാൾ പ്ലാൻ ചെയ്ത്, തീവ്രവാദ, രാജ്യവിരുദ്ധമായ ആ പ്ലാൻ നടപ്പിലാക്കി എങ്കിൽ, അത്‌ അയാൾ ഉദ്ദേശിച്ചതിൽ നിന്നും വളരെ കുറഞ്ഞ തോതിൽ ഉള്ള പ്രഹര ശേഷിയിൽ അവസാനിച്ചു എങ്കിൽ, ബോംബ് ഉണ്ടാക്കുന്ന ഫോർമുല മാധ്യമങ്ങൾ പൊതുജനങ്ങൾക്ക് പകരരുത് എന്നും അത്‌ വലിയ അപകടമാണ് എന്നും അയാൾക്ക്‌ കുറ്റസമ്മത വീഡിയോയിൽ പറയാൻ അയാൾക്ക് കഴിഞ്ഞു എങ്കിൽ;

എങ്കിൽ.. ഒന്നുറപ്പാണ് അവിടെ സമ്മേളിച്ച സകല ആളുകളും കത്തി ചാമ്പലായി മാറണം എന്ന ഉദ്ദേശത്തോടെ ഉറച്ച തീരുമാനത്തോടെ ആണ് അയാൾ ഈ കൊടും കുറ്റകൃത്ത്യതിന് മുതിർന്നിരിക്കുന്നത്. ട്രാൻസ് സിനിമയിൽ ജോഷ്വാ പാസ്റ്റർ കാരണം വിനായകന്റെ കഥാപാത്രത്തിന്റെ കുഞ്ഞിന് വിശ്വാസത്തിന്റെ പേരിൽ, പ്രാർത്ഥനയുടെ ലേബലിൽ ചികിത്സ കിട്ടാതെ മരിച്ചത് സിനിമയിൽ കണ്ടിട്ട് അത്‌ സിനിമയല്ലേ എന്ന് കരുതി നമ്മളൊക്കെ ലാഘവത്തോടെ കണ്ടു. അത്തരം നിരവധി സംഭവങ്ങൾ നമുക്കിടയിൽ നടക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയുടെ രക്തം കയറ്റാതെ നടത്തിയ ആദ്യ ഹൃദയവാൽവ് മാറ്റിവെക്കൽ സർജറിക്ക് പിന്നിൽ എനിക്ക് നേരിട്ട് അറിയുന്ന ഇത്രയും ഹൃദയ ഭേദകമായ നവോമിയുടെ കഥയുണ്ട് എങ്കിൽ, എന്തോ വലിയ അപകടം ആയാളും നേരിട്ടിട്ടുണ്ടാകുകയോ അപകടത്തിനു സാക്ഷിയോ ഇരയോ ആകേണ്ടി വരികയും ചെയ്ത ഹതഭാഗ്യനോ ആകും ഒരു പക്ഷെ ഇയാൾ..

അയാൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിലും ഇല്ലെങ്കിലും ആ അവസ്ഥ മനസ്സിലാക്കി ഈ വിശ്വാസമഹൂഹത്തിന്റെ മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളിലേക്ക് നമ്മുടെ സർക്കാർ സംവിധാനങ്ങൾ കടന്ന് ചെന്ന് ഇത്തരം നെറികേടുകൾ ഇല്ലാതാക്കണം
കാരണം പാവപ്പെട്ടവരിൽ പാവപ്പെട്ടവർ ആണ് ഈ വിശ്വാസ സമൂഹത്തിലെ ബഹുഭൂരിപക്ഷവും. വളരെ കുറച്ച് സമ്പന്നരായ ആളുകൾ മാത്രമാണ് ഈ വിശ്വാസ സമൂഹത്തിലുള്ളത്, അവരാണ് ഈ പാവങ്ങളെ വിശ്വാസത്തിന്റെ പേരിലിട്ട് പന്ത് തട്ടി കളിക്കുന്നത്.

ഒരു കൊടും കുറ്റകൃത്യം ചെയ്ത ക്രിമിനലിനേയൊ അയാൾ ചെയ്ത കൊടും പാതകത്തെയോ (തീവ്രവാദം) ന്യായീകരിക്കാനോ സാമൂഹ്യ വിരുദ്ധ സന്ദേശമായോ മത സാമൂഹിക സ്പർദ്ധ വളർത്താനോ മരിച്ചുപോയ നവോമിയുടെ ബന്ധുക്കളെ വേദനിപ്പിക്കാനോ അല്ല എന്റെ ഈ വാക്കുകൾ. ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് തള്ളി പലപ്പോളും ജീവന് വേണ്ടി പുളഞ്ഞ എന്റെ നവോമിക്ക് വേണ്ടി മാത്രം, അവളുടെ നിസ്സഹായാവസ്ഥ 17-18 വർഷങ്ങൾക്കിപ്പുറവും എന്നെ വേട്ടയാടുന്നതു കൊണ്ടും, ആ അവസ്ഥയിൽ അവൾക്ക് വേണ്ടി എനിക്ക് ഒരു ചെറുവിരൽ അനക്കാൻ പോലും കഴിയാതെ പോയതിന്റെ വേദനയിൽ എന്റെ കണ്ണുകൾ ഇന്നും നിറയുന്നതുകൊണ്ടും നവോമിയെപ്പോലെയുള്ള നൂറു കണക്കിന് മനുഷ്യർക്ക് വേണ്ടി ഇന്ന് ഞാനീ വാക്കുകൾ കുറിക്കുന്നു. എന്റെ വാക്കുകൾ തെറ്റായി പോയി എങ്കിൽ, ഈ നാട്ടിലെ നിയമ സംവിധാനങ്ങൾ നൽകുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും ഞാൻ തയ്യറാണ്.. സ്നേഹപൂർവ്വം ജോമോൾ

x