“പ്രസവത്തോടെ ഓർമ നഷ്ടപ്പെട്ടു , പിന്നാലെ ഭർത്താവും ഉപേക്ഷിച്ചു , ഓർമയില്ലാത്ത അമ്മയ്ക്ക് കാവലായി 15 വയസുകാരൻ , കണ്ണ് നിറയ്ക്കും മഞ്ജുഷയുടെ ജീവിതം

ഭൂമിയിൽ കൺകണ്ട ദൈവമാണ് അമ്മയെന്ന് പറയും. 15 വർഷങ്ങളായി ഓർമ്മയില്ലാത്ത അമ്മയ്ക്ക് കാവൽ ഇരിക്കുകയാണ് 15 കാരനായ ഒരു മകൻ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മഞ്ജുഷയ്ക്ക് ആണ് പ്രസവത്തെ തുടർന്ന് ബോധവും ഓർമ്മയുമൊക്കെ നഷ്ടമായത്. ഇതിന് പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചതോടെ മഞ്ജുഷയ്ക്ക് ആശ്രയമായത് മകനും പിന്നീട് രോഗികളായ മാതാപിതാക്കളും മാത്രമായിരുന്നു. സമാധാനത്തോടെ ഉറങ്ങാൻ ഒരു വീട് പോലുമില്ലാതെ ആയതോടെയാണ് ഇവരുടെ ജീവിതം തീരാദുരിതത്തിലേക്ക് എത്തിയത്. ഓർമ നശിച്ച ജീവിതവുമായി മഞ്ജുഷ ജീവിക്കാൻ തുടങ്ങിയിട്ട് തന്നെ 15 വർഷം പിന്നിടുകയാണ്. മകനു ജന്മം നൽകിയ ദിവസമായിരുന്നു ഓർമ്മയില്ലാത്ത ഒരു ലോകത്തേക്ക് വിധി മഞ്ജുഷയെ മാറ്റിയത്. പിന്നീട് പ്രസവത്തെ തുടർന്നുള്ള രോഗാവസ്ഥയായി എല്ലാവരും ഇത് കണ്ടു. ഓർമ്മ നശിച്ചത് അറിഞ്ഞ് ഭർത്താവും ജീവിതത്തിൽ നിന്നും അകന്നു പോയി.

തനിക്കുവേണ്ടി അമ്മ സഹിച്ച് ത്യാഗമാണ് ജീവിതം എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം മകൻ ഇന്നും അമ്മയ്ക്ക് കാവൽ ഇരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇന്ന് മകൻ. മഞ്ജുഷയുടെ മാതാപിതാക്കൾ ആണ് ഇവർക്ക് ആകെയുള്ള തണൽ. അവരാകട്ടെ നിത്യ രോഗികളും. വാർദ്ധക്യത്തിൽ എത്തിയ അമ്മയെ മക്കൾ പലപ്പോഴും വൃദ്ധസദനങ്ങളിലും മറ്റും തള്ളുന്ന കാലത്ത് ഇവിടെ ഒരു അമ്മയ്ക്ക് വേണ്ടി കാവൽ ഇരിക്കുകയാണ് മകൻ. വാടകവീട്ടിലാണ് ഇവരുടെ താമസം. ആകെയുള്ള വരുമാനം പെൻഷൻ ആയി കിട്ടുന്ന 1600 രൂപ മാത്രം ആണ്. വീടിന് തന്നെ നല്ലൊരു തുക വേണം. തൊഴിലുറപ്പ് ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഇനിയുള്ള ജീവിതവും മകന്റെ വിദ്യാഭ്യാസവും ഒക്കെ മുൻപോട്ട് കൊണ്ടുപോകണമെങ്കിൽ ചേർത്ത് നിർത്തേണ്ടത് അവരെ ഈ സമൂഹം തന്നെയാണ്. നന്മ നിറഞ്ഞ മനസ്സുകൾ അവരെ സഹായിക്കുമെന്ന് പ്രതീക്ഷ അവർക്കുണ്ട്.

അമ്മയെ ദൈവത്തെപ്പോലെ കണ്ട് സഹായിക്കുന്ന ഈ മകന്റെ ജീവിതം മികച്ചതായാൽ മാത്രമേ ഇനി അമ്മയ്ക്കും കുടുംബത്തിനും ഒരു സഹായം ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ മകന്റെ വിദ്യാഭ്യാസമാണ് മുഖ്യമായ ലക്ഷ്യമെന്ന് പറയുന്നത്. വിദ്യാഭ്യാസം ശരിയായ രീതിയിൽ നേടാൻ ആ മകന് സാധിച്ചാൽ മാത്രമാണ് തുടർന്ന് ഇവരുടെ ജീവിതത്തിൽ ഇനിയെങ്കിലും പ്രതീക്ഷയുടെ പൊൻനാളങ്ങൾ വിടരുകയുള്ളൂ. അതുകൊണ്ടു തന്നെ സുമനസ്സുകൾ സഹായിക്കും എന്ന് പ്രതീക്ഷയിലാണ് ഇവർ ഓരോരുത്തരും. വലിയ പ്രതീക്ഷയോടെയാണ് ഇവർ ഇത്തരത്തിലുള്ള ഒരു അവസ്ഥ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ജീവിതസായാഹ്നങ്ങളിലോ എന്തെങ്കിലും രോഗങ്ങളാൽ അലയുമ്പോഴോ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് ജീവിതത്തിൽ നിന്നും അകന്നു പോകുന്നവർ ഇന്ന് നിരവധി ആയിരിക്കുന്ന ഒരു കാലഘട്ടമാണ്. അത്തരം ഒരു കാലഘട്ടത്തിൽ ഈ മകൻ എല്ലാവർക്കും ഒരു മാതൃക തന്നെയാണ്.

x