കാൻസർ ബാധിതയെ വിവാഹം കഴിച്ചപ്പോൾ ആദ്യം എല്ലാവരും അമ്പരന്നു; എന്നെ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ച അവളാണ് പോരാട്ടത്തിന്റെ അടങ്ങാത്ത വീര്യത്തിന്റ കഥയുമായി ശിവേഷ്

പ്രിയപ്പെട്ടവൾ ഈ ലോകത്ത് നിന്ന് പോയ വേദനയിൽ അവള്‍ അനുഭവിച്ച പരീക്ഷണങ്ങളെയെല്ലാം തന്റേതാക്കി മാറ്റി കരളുരുക്കുന്ന അനുഭവവുമായി ശിവേഷ്. പ്രിയപ്പെട്ടവളെ കാൻസർ കാർന്നു തുടങ്ങിയപ്പോൾ സാന്ത്വനത്തിന്റെ മറുമരുന്നായി മാറുകയായിരുന്നു ശിവേഷ്, ശിവേഷിന്റെ പ്രിയപ്പെട്ട ഭാര്യയാണ് അശ്വതി. ജീവിതത്തിൽ ഇരുവരും പരസ്പരം തണലായി നിന്നവരാണ് .2017 ല്‍ തുടങ്ങിയ ഒരു പോരാട്ടത്തിന്റെ അടങ്ങാത്ത വീര്യത്തിന്റ കഥയാണ് മലയാളികളുടെ കണ്ണ് നനയിച്ചത്.

ഇരുവരുടെയും ഈ ചിരിക്ക് ഒരുപാട് സ്നേഹത്തിെന്റെ ആത്മവിശ്വാസത്തിന്റെ ചങ്കുറപ്പിന്റെ നിറവുണ്ട്.2017 ല്‍ തുടങ്ങിയ പോരാട്ടമാണിത്. രണ്ടു പേരും കേട്ടുകേള്‍വി മാത്രമുള്ള പലതും അനുഭവിച്ചറിഞ്ഞു.സങ്കടപ്പെട്ടിരിക്കലല്ല പേരാടിച്ച് ധെെര്യത്തോടെ ചെറുത്തു നിന്നാലെ ജീവിതം തിരിച്ചു പിടിക്കാനാകു എന്ന തിരിച്ചറിവ് ഉണ്ടായ കുറെ ദിവസങ്ങളായിരുന്നു അതെന്നും കൂടെ നിന്ന നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത പേരറിയാത്ത ഒരുപാട് ആളുകളുണ്ട് സ്നേഹത്തോടെ എല്ലാവരെയും ഓര്‍ക്കുന്നുണ്ടെന്നും ശിവേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

5 കൊല്ലങ്ങള്‍ക്ക് മുന്‍പ് ആണ് RCC ,കാന്‍സര്‍ ഇതൊക്കെ കേട്ട് കേള്‍വി മാത്രമായിരുന്നു ശിവേ ഷിനും അശ്വതിയ്ക്കും . ഇരുവരും ജീവിതം സ്വപ്നം കണ്ട് നടന്നിരുന്ന സമയത്ത് ഇടിച്ച് കയറി വന്ന അതിഥിയാണ് കാൻസർ .ജീവിതം അങ്ങിനെ അവളെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് പോരാടി. 2017 ലാണ് ഇരുവരും വിവാഹിതരായത്. കാൻസർ ബാധിതയെ വിവാഹം കഴിച്ചപ്പോൾ ആദ്യം എല്ലാവരും അമ്പരന്നു. കീമോയും വേദനകളും നിറഞ്ഞ ദിവസങ്ങളില്‍ ഡോക്ടർമാരുടെ സ്നേഹത്തോടെയുള്ള ആ ഒരു ചിരി വളരെ ആശ്വാസമായിരുന്നു എന്നും ഇരുവരുടെയും ആദ്യത്തെ വിവാഹ വാര്‍ഷികം തൊട്ട് 3 വര്‍ഷം പിന്നിട്ട ആ ദിവസം സോ’ വി.വി ഗംഗാധരൻ മറക്കാതെ വിളിച്ച് ആശംസകള്‍ അറിയിക്കുമെന്നും ശിവേഷ് പറയുന്നു. ഈ വര്‍ഷത്തിനുള്ളില്‍ ഒരുപാട് നല്ല ഡോക്ടര്‍മാര്‍ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ട് ,എല്ലാവരെയും ഞാൻ ഓർക്കുന്നുമുണ്ട്.

കുഞ്ഞു എന്നാണ് ശിവേഷ് വിളിക്കുന്നത് .അവളെ പോലെ ഈ ലോകത്ത് അവൾ മാത്രമേയുള്ളുവെന്നും അദ്ദേഹം പറയുന്നു. 5 വര്‍ഷത്തെ ജീവിതത്തിൽ 50 വര്‍ഷത്തെ സ്നേഹമുണ്ട് ഇരുവർക്കുമിടയിൽ അശ്വതിയാണ് എന്നെ ഞാനാക്കിയ എന്നെ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ച എന്റെകുഞ്ഞു ആണെന്നും ശിവേഷ് പറയുന്നു. അവൾക്ക് ഒരു കുഞ്ഞിനെ വേണമെന്നും വീട് വേണമെന്നും സ്ഥിരം ജോലി വേണമെന്നും ഒരു പാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ലെന്നും ശിവേഷ് പറയുന്നു.നഴ്സിംങ് ജോലിയായിരുന്നു അശ്വതിയ്ക്ക് ,ആ ജോലി അവളുടെ ജീവനായിരുന്നു മാത്രമല്ല ജോലികഴിഞ്ഞ് വന്നാല്‍ പിന്നെ PSC ക്ക് പഠിക്കും. ഏറ്റവും അവസാനം എഴുതിയതില്‍ മെയിന്‍ ലിസ്റ്റില്‍ പേരും വന്നിരുന്നു എന്നും ശിവേഷ് പറയുന്നു. അദേഹത്തിന്റെ അമ്മയുടെയും അച്ഛന്റെയും കാര്യങ്ങളും നോക്കി ചെയ്തിരുന്നതും അവളാണ്. അവരുടെ മരുമകളായല്ല മകളായാണ് അവർ കണ്ടത്.

Articles You May Like

x