ആരോടും ഇങ്ങനെ ചെയ്യരുത്, സങ്കട വാർത്ത പങ്കുവെച്ചു ലൈവിൽ പേർളി മാണി ; ആശ്വസിപ്പിച്ചു ആരാധകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് ‘പേർളി മാണിയും, ശ്രീനിഷ് അരവിന്ദും’. സോഷ്യൽ മീഡിയയിൽ ഇരുവരും അറിയപ്പെടുന്നത് ‘പേർളിഷ്’ എന്നാണ്. വിവാഹത്തിന് പിന്നാലെ പേർളിയുടെയും, ശ്രീനിഷിൻ്റെയും ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞുമാലാഖ കൂടെ കടന്ന് വന്നതോട് കൂടെയാണ് തങ്ങളുടെ ജീവിതം കൂടുതൽ മനോഹരവും, സന്തോഷവും നിറഞ്ഞതായി മാറിയതെന്ന് പേർളി തന്നെ മുൻപ് സൂചിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ മാലാഖയ്ക്ക് ഇവർ നൽകിയ പേര് ‘നില’ എന്നാണ്. ആരാധകർ സ്നേഹത്തോടെ കുഞ്ഞിനെ വിളിക്കുന്നത് ‘നില ബേബി’ എന്നാണ്.

വിവാഹത്തിന് ശേഷവും, നിലയെ പ്രസവിച്ചതിന് പിന്നാലെയും പേർളിയുടെ ശരീരഭാരം വർധിച്ചിരുന്നു. ഭാരം കുറയ്‌ക്കുന്നതിനായി പല തരത്തിൽ വർക്ക്ഔട്ട് ചെയ്യുന്നതിനായി ശ്രമിച്ചെങ്കിലും അത് പ്രാവർത്തികമാക്കാൻ തനിയ്ക്ക് കഴിഞ്ഞില്ലെന്ന് പേർളി തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃത്യമായി വ്യായാമം ചെയ്‌ത്‌ ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പേർളി. തടി കുറയ്‌ക്കുന്നതിൻ്റെ ഭാഗമായി തൻ്റെ പ്രിയപ്പെട്ട ‘മസാലദോശ’യുമായി പിരിയേണ്ടി വന്നതിലുള്ള സങ്കടവും, പരിഭവവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആഹാരക്രമീകരണത്തിൻ്റെ ഭാഗമായി പൂർണമായി മസാലദോശ ഒഴിവാക്കേണ്ടി വന്നതിനെ സംബന്ധിച്ചാണ് പേർളി പറയുന്നത്. “ആരെയും നിർബന്ധിച്ച് വണ്ണം കുറയ്ക്കാൻ പാടില്ലെന്നും, വർക്ക്ഔട്ട് ചെയ്യിപ്പിക്കാൻ പാടില്ലെന്നും, ഓരോരുത്തർക്കും ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതിയെന്നും, കുറച്ച് വണ്ണം ക്രമീകരിച്ചൽ പോരേ ? അല്ലെങ്കിൽ എന്തിനാണ് വണ്ണം കുറയ്‌ക്കുന്നത്‌” തുടങ്ങി ചോദ്യങ്ങളുടെയും, സംശയങ്ങളുടെയും നീണ്ടൊരു പട്ടിക തന്നെയുണ്ട് പേർളിയുടെ കൈവശം.

തൻ്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ ഈ ചോദ്യങ്ങളെല്ലാം ഉന്നയിച്ച് കൊണ്ടാണ് പേർളി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ കാര്യങ്ങൾ വിശദമാക്കുന്നത്. ഡയറ്റിൻ്റെ ഭാഗമായി താരം കഴിക്കുന്ന ഭക്ഷണവും പരിചയപ്പെടുത്തുന്നുണ്ട്. വെജിറ്റേറിയൻ സാൻവിച്ചും, രണ്ട് മുട്ടയുടെ വെള്ളവുമാണ് താരം രാവിലെ കഴിച്ചിരിക്കുന്നത്. പേർളി പങ്കുവെച്ച വീഡിയോയിൽ താരത്തിൻ്റെ ട്രെയിനറെ കൂടെ പരിചയപ്പെടുത്തി ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “നിങ്ങൾ നല്ല ട്രെയിനറാണ്, പക്ഷേ മസാലദോശ കഴിക്കാൻ കഴിയാത്തത്തിലുള്ള എൻ്റെ ഈ രോദനമാണ് എൻ്റെ ഈ വീഡിയോ” എന്നാണ് അടിക്കുറിപ്പായി താരം ചേർത്തിരിക്കുന്നത്.

ആരാധകരോടായി സങ്കടം പറയുന്ന പേർളിയുടെ വീഡിയോ നിമിഷം നേരം കൊണ്ടാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറിയത്. താരം പങ്കുവെച്ച വീഡിയോയ്ക്കും, പോസ്റ്റിനും താഴെയായി നിരവധി കമെന്റുകളാണ് നിറയുന്നത്. പേർളിയെ പിന്തുണച്ചുകൊണ്ടാണ് കൂടുതൽ അഭിപ്രായങ്ങളും. രസകരമായ വീഡിയോയ്ക്ക് അതിനേക്കാൾ രസകരമായ കമെന്റുകളും പ്രകടമാണ്. ശരീരഭാരമെല്ലാം കുറച്ച്, കൃത്യമായി വ്യായാമം ചെയ്‌ത്‌ പുതിയ ലുക്കിലെത്താൻ പോകുന്ന തങ്ങളുടെ പ്രിയ താരത്തെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സോഷ്യൽ മീഡിയ ക്രിയേറ്റർ, മോട്ടിവേറ്റർ, അവതാരക എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്ക് പരിചിതയും, പ്രിയങ്കരിയുമാണ് പേർളി മാണി.

x