ഒന്നര വർഷം മുംബ് നടന്ന പ്രണയ വിവാഹം; ഭര്‍തൃവീട്ടുകാരുടെ ഉപദ്രവം കാരണം ഇരുപത്തിയാറ് വയസായ യുവതി ചെയ്‌തത്‌

കേരളത്തിൽ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു വിസ്‌മയ എന്ന പെൺകുട്ടിയുടെ ആത്മഹത്യ, ഇപ്പോൾ അത് പോലത്തെ സംഭവം വീണ്ടും കേരളത്തിൽ നടന്നിരിക്കുകയാണ്, കണ്ണൂരിലാണ് സംഭവം നടന്നത്,പയ്യന്നൂര്‍ കോറോം സ്വദേശിനി ഇരുപത്തിയാറു വയസുള്ള സുനീഷയാണ് ഭർത്താവിന്റെ വീട്ടിൽ വെച്ച് ജീവനൊടുക്കിയത്, ഭർതൃവീട്ടിൽ നിന്ന് നിരന്തരം ഉപദ്രവങ്ങളും പീഡനങ്ങളും ഏറ്റിരുന്നതിലാണ് ഭർത്താവിന്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തതെന്ന് തെളിയിക്കുന്ന സുനീഷയുടെ ഓഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്

ഒന്നര വർഷം മുമ്പാണ് വിജീഷ് സുനീഷയുടെ കഴുത്തിൽ താലി ചാർത്തുന്നത്, ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു, ഏറെ കാലത്തേ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നായത്, ഭർത്താവിന്റെയും ഭർത്ത്‌വീട്ടുകാരുടെയും ഗാർഹീക പീഡനം കാരണം ഒരാഴ്ച്ച മുംബ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു, തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഇരുവരുടെയും കുടുംബക്കാരെ വിളിച്ച് വരുത്തി പ്രശ്‌നം ഒത്ത് തീർപ്പാക്കി വിടുകയായിരുന്നു, വീണ്ടും ഭർതൃവീട്ടിൽ നിന്ന് മർദനം തുടർന്നിരുന്നു എന്നാണ് പുറത്ത് വന്ന ഓഡിയോ ക്ലിപ്പിൽ നിന്ന് വ്യക്തമാകുന്നത്,തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയില്ലെങ്കിൽ താൻ ജീവനോടെ ഉണ്ടാകില്ല എന്നും യുവതിയുടെ സഹോദരനോട് പറയുന്നത് ഓഡിയോ ക്ലിപ്പിൽ ഉണ്ട്

ഭർത്താവിന്റെ വീട്ടിലെ കുളുമുറിയിലെ വെന്റിലേറ്ററിൽ ചുരിതാർ ഷാൾ ഉപയോഗിച്ചാണ് യുവതി ജീവനൊടുക്കിയത്, യുവതി വിജീഷിൻറെ ഉപദ്രവം മാത്രമല്ല സഹിച്ചത്, വിജീഷിന്റെ അച്ഛനും അമ്മയും ഉൾപ്പടെയുള്ളവരുടെ ഉപദ്രവമാണ് സുനീഷയ്ക്ക് നേരിടേണ്ടി വന്നത്, വിജീഷിന്റെ അമ്മ സുനീഷയുടെ മുടിയിൽ കുത്തി പിടിച്ച് അടിക്കുകയും ചീത്ത വിളിക്കുകയും ചെയുമായിരുന്നു എന്നും വിജീഷിന്റെ അച്ഛൻ ഹെൽമെറ്റ് കൊണ്ട് അടിക്കറൊണ്ടും എന്നുമാണ് സുനീഷയുടെ വീട്ടുകാർ പറയുന്നത്, വീട്ടുകാരുടെ ഒപ്പം നിന്ന് വിജീഷും സുനീഷയെ ഉപദ്രവിച്ചിരുന്നതായി പറയുന്നത്, ഇരുവരുടെയും പ്രണയ വിവാഹം ആയതിനാൽ സുനീഷ സ്വന്തം വീട്ടുകാരുമായി അകൽച്ചയിലായിരുന്നു

എന്നാൽ സുനീഷ താൻ അനുഭവിക്കുന്ന കൊടിയ പീഡനങ്ങൾ തൻറെ അനിയനെ വിളിച്ച് അറിയിച്ചിരുന്നു, കൂടാതെ തന്നെ തിരികെ വീട്ടിലോട്ട് കൂട്ടി കൊണ്ട് പോകണം എന്നും പറയുകയായിരിന്നു, അതിന് ശേഷമാണ് സുനീഷയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതും പോലീസ് ഇടപെട്ട് ഒത്ത് തീർപ്പാക്കി വിട്ടതും, ശേഷം സുനീഷയെ കൂട്ടികൊണ്ട് പോകാൻ വിജീഷിന്റെ വീട്ടിൽ ചെന്ന സുനീഷയുടെ വീട്ടുകാരോടപ്പം സുനീഷയെ വിട്ടതുമില്ല, സുനീഷ എംഎ വരെ പഠിച്ച യുവതി കൂടിയാണ്, സുനീഷയുടെ സഹോദരന്റെ വാക്കുകൾ കേൾക്കാം

x