പുതുവത്സരത്തിൽ തങ്ങൾ പുതിയ തീരുമാനവുമായി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്; മകനെ സാക്ഷിയാക്കി അനുപമയും അജിത്തും വിവാഹിതരായി

കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിൽ ഏറ്റവുമധികം ചർച്ചകൾക്ക് വഴിവെച്ച ഒരു വാർത്തയായിരുന്നു അനുപമയുടെ മകൻറെയും ദത്ത് വിവാദം. ഏകദേശം ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് മകനെ കൈകളിൽ ലഭിച്ചത്. സുഹൃത്ത് അജിത്തുമായുള്ള ബന്ധത്തിലാണ് അനുപമയ്ക്ക് ഒരു മകൻ ജനിച്ചത്. അന്ന് ആ സാഹചര്യത്തിൽ മകനെ വളർത്താൻസാധിക്കാഞ്ഞതിൽ അനുപമയുടെ പിതാവ് എങ്ങനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു .തുടർന്ന് ഒരുവർഷത്തിനുശേഷം കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനുപമ എത്തിയപ്പോൾ കുഞ്ഞിനെ തിരിച്ച് ലഭിക്കാൻ ആകില്ല എന്ന മറുപടികളും ആയിരുന്നു ലഭിച്ചത്. ശിശുക്ഷേമ സമിതിയുടെ പക്കൽനിന്നും ഗുരുതരമായ ഒരു പിഴവ് ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിയമ പോരാട്ടത്തിന് ഇറങ്ങുകയായിരുന്നു.

മകനെ തിരിച്ചു കിട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ നിരാഹാര സമരങ്ങൾ നടത്തി, കഴിഞ്ഞ മാസത്തിലാണ് തൻറെ മകനെ തിരികെ ലഭിച്ചത്. ഇപ്പോഴിതാ മകൻറെ നേതൃത്വത്തിൽ പുതുവത്സരത്തിൽ പുതിയ തീരുമാനവുമായി അനുപമയും അജിത്തും എത്തിയിരിക്കുകയാണ്. ഇരുവരും വിവാഹിതരായി എന്നതാണ് സന്തോഷവാർത്ത.ഇരുവരും ഇതുവരെ വിവാഹം ചെയ്തിരുന്നില്ല. ഇപ്പോൾ മകനെ ലഭിച്ച ശേഷം പുതുവത്സരത്തിൽ തങ്ങൾ പുതിയ തീരുമാനവുമായി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് മാധ്യമങ്ങളോട് പറയുന്നു. മുട്ടട സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഒരുമാസം മുന്‍പേ തന്നെ രജിസ്റ്റർ വിവാഹത്തിന് അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും പക്ഷേ അതിനുള്ള സാഹചര്യം അപ്പോൾ ഉണ്ടായിരുന്നില്ല എന്നും അനുപമ പറഞ്ഞു.

ഇപ്പോൾ മകനെ തിരികെ ലഭിച്ചുവെന്നും അവരുടെ സാന്നിധ്യത്തിൽ തങ്ങൾ രണ്ടുപേരും വിവാഹിതരാകുകയും ആണെന്നും അനുപമ അറിയിക്കുന്നു.കുറേനാളായി അജിത്തും ആയി ഒരുമിച്ച് ജീവിച്ചുവരികയാണ്. അത് നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ട്. മാത്രമല്ല കുഞ്ഞുംകൂടി അതിന് ദൃക്സാക്ഷി ആകുന്നു എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. പ്രമുഖ മാധ്യമങ്ങൾ എല്ലാവരും അനുപമയുടെയും മനോജിനെയും വിവാഹവാർത്ത ഇതിനകം റിപ്പോർട്ട് ചെയ്തു .മകൻ എയ്ഡന്റെ ഏറ്റവും പുതിയ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. അനുപമ യുടെയും അജിത്തുംനെ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചപ്പോൾ ഇവർ ഇരുവരും വിവാഹിതരാകു മോ ആ കുഞ്ഞിപ്പ നല്ലൊരു ഭാവി ഇവർക്ക് നൽകാൻ സാധിക്കുമോ എന്ന തലത്തിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.

ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇതെന്ന് അനുപമ വ്യക്തമാക്കുന്നു.ജീവിതം ഒരിക്കലും തങ്ങൾ ഇരുവരും പ്ലാൻ ചെയ്ത പോലെ അല്ല നടന്നത് ,എല്ലാവരോടും നന്നായി ജീവിച്ചു കാണിക്കണം എന്നുണ്ട്. എല്ലാവരുടെയും മുന്നിൽ നന്നായി ജീവിച്ചു കാണിച് എല്ലാത്തിനും ഉത്തരം നൽകണം എന്നും തങ്ങളുടെ സുഹൃത്തുക്കൾ നല്ലവരായ ബന്ധുക്കളുംകൂടെയുണ്ടെന്നും അനുപമ പറഞ്ഞു.ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് തൻറെ മകനെ തിരികെ ലഭിച്ചെങ്കിലുംഇതിന് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും  പരാതി കൊടുത്തെങ്കിലും എവിടെ നിന്നും നീതി ലഭിച്ചില്ലെന്നും സമാധാനപരമായി ഇതിനെ നേരിടുമെന്നും അനുപമ അറിയിച്ചിരുന്നു.

Articles You May Like

x