ശുചിമുറിയിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ, രാത്രി കാമകണ്ണുകളുമായി ആളുകൾ അരികിൽ വരും; കോഴിക്കോട് ജയിലിൽ നടന്ന ദുരനുഭവത്തെക്കുറിച്ച് രാഗരഞ്ജിനി

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ട്രാൻസ് വുമൺ ആണ് രാഗ രഞ്ജിനി . ട്രാൻസ്നെ ഇപ്പോൾ സമൂഹം അംഗീകരിച്ചെങ്കിലും കൈപ്പേറിയ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് രാഗ രഞ്ജിനി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒരുപാട് കാലം ആണായി ജീവിച്ചു പിന്നീട് ട്രാൻസ് വുമൺ ആണെന്ന് സമൂഹത്തിനോട് വിളിച്ചു പറഞ്ഞുകൊണ്ട് അന്തസ്സായി ജീവിക്കുകയാണ്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന നിരവധി കയ്പേറിയ അനുഭവങ്ങൾ തങ്ങൾക്കുണ്ടെന്ന് രാഗ രഞ്ജിനി വെളിപ്പെടുത്തുന്നു. പെണ്ണ് ആകുന്നതിനു മുൻപ് താൻ ആരായിരുന്നു എന്ന് ചോദിച്ചാൽ അതിനുത്തരം ഹോട്ടൽ ജനറൽ മാനേജറായി ജോലി ചെയ്യുകയായിരുന്നു എന്നതാണ് കുറെ വർഷക്കാലം ഹോട്ടലിൽ മാനേജറായി ജോലി ചെയ്തു ,പിന്നീട് തൻറെ മനസ്സിൽ ഉള്ളിലെ പെണ്ണിനെ പുറത്തെത്തിക്കാനുള്ള തീരുമാനമായി.

കുടുംബത്തിനുള്ളിൽ തന്നെ ഒരു ട്രാൻസ്ജെൻഡർ ഉണ്ടായിരുന്നു .അദ്ദേഹത്തെ പകൽ കളിയാക്കി രാത്രി ഒരുപാടുപേർ ഉപയോഗിച്ച കഥകൾ തനിക്കറിയാം, ആ അവസ്ഥയിലേക്കാണ് തന്റെ ജീവിതവും പോകുന്നത് എന്ന് തോന്നി. പെണ്ണ് ഉടലിലെക്കുള്ള യാത്രയിൽ നിരവധി ട്രാന്സ്ജെന്ഡേഴ്സ് നെ കണ്ടു മുട്ടി ,പരിചയപെട്ടു. പകൽവെളിച്ചത്തിൽ അവരെ മീറ്റ് ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല ,എല്ലാം ഒളിച്ചുള്ള സംഭാഷണങ്ങളും കണ്ടുമുട്ടലുകളും ആയിരുന്നു. ഒടുവിൽ കോഴിക്കോട് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സ് എല്ലാം ഒത്തുകൂടി. ഒരു ചടങ്ങിന് ശേഷം തിരികെ പുറപ്പെടുന്ന സമയത്താണ് ജീവിതത്തിൽ ഒരു ദുരനുഭവം നേരിടേണ്ടിവന്നത് .സാരി ഉടുത്തുകൊണ്ട് സുന്ദരിയായി പുറത്തിറങ്ങിയ ഞങ്ങളെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചു. എല്ലാവരും കാമ കണ്ണുകളുമായി തങ്ങൾക്ക് നേരെ വന്നു. ശാരീരികമായി ഉപദ്രവിച്ചപ്പോൾ പൊലീസെത്തി.

പോലീസിനോട് വിവരം തിരിച്ചപ്പോൾ ഇതെല്ലാം തങ്ങളുടെ കുറ്റമായി പകൽസമയങ്ങളിൽ സാരി ധരിച്ച് വേഷംമാറി ആളുകളെ കബളിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് എന്ന ചീത്തപ്പേര്. അങ്ങനെ കോഴിക്കോട് ജയിലിൽ റിമാൻഡിൽ ആക്കി. ഈ സമൂഹത്തിൽ മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ സാധിക്കില്ല എന്ന് അന്ന് താൻ ഉറപ്പിച്ച കാര്യം ആയിരുന്നു. അന്ന് പൊതുസമൂഹത്തിൽ നിന്ന് നേരിട്ടത് വല്ലാത്തൊരു അനുഭവം ആയി ഇന്നും മനസ്സിൽ തങ്ങി നിൽക്കുകയാണ് എന്ന് രാഗ രഞ്ജിനി പറയുന്നു. അന്നു കോഴിക്കോട് നടന്ന ദുരനുഭവം ത്തെക്കുറിച്ച് രാഗ രഞ്ജിനി വിവരിക്കുന്നത് ഇങ്ങനെയാണ്: കോഴിക്കോട് ജയില് ഒരു നരകം പോലെയായിരുന്നു, ബാത്റൂമിൽ പോലും പോകാൻ പറ്റാത്ത ഒരു അവസ്ഥ. പലപ്പോഴും രഹസ്യമായി പോകാൻ പറ്റുന്ന ശുചിമുറികൾ പോലും ഭയപ്പാട് കേന്ദ്രമായി മാറുകയായിരുന്നു .അപമാനിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ. എല്ലാവരും തങ്ങളുടെ ദുഷിച്ച കണ്ണുകളും കൊണ്ട് മാത്രം നോക്കി. ഒരിക്കലും രാത്രി ഉറങ്ങാൻ സമ്മതിക്കുകയില്ല. എല്ലാവരും ദുഷിച്ച കണ്ണുകളോടെ ഞങ്ങളുടെ അടുത്ത് വരും, 15 പേരടങ്ങുന്ന ഒരു സെല്ലിൽ ആയിരുന്നു അന്ന് കഴിഞ്ഞത്. അങ്ങനെ ഉറങ്ങാതെ എഴുന്നേറ്റിട്ട് നേരം വെളുപ്പിച്ച ഒരുപാട് രാത്രികൾ ഉണ്ടായിരുന്നുവെന്നു രഞ്ജിനി പറയുന്നു.

ട്രാൻസ്ജെൻഡേഴ്സ് ന്റെ എല്ലാം ഫ്ലാഷ് ബാക്ക് കഥകൾ ഒരുപോലെയുള്ളത് ആയിരിക്കും. പക്ഷേ ഓരോരുത്തർക്കും ഒരുപാട് കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകും.കൊല്ലത്താണ് രാഗ രഞ്ജിനിയുടെ യഥാർത്ഥ സ്വദേശം.ആർമി ഓഫീസറായ ബാലകൃഷ്ണന്റെയും ആനന്ദവല്ലിയുടേയും മകനായി ജനനം. ചെറുപ്പകാലം മുതലേ തന്നെ പെൺകുട്ടിയായി അണിഞ്ഞൊരുങ്ങി നടക്കാനായിരുന്നു താൻ ഏറെ ഇഷ്ടപ്പെട്ടത്. അപ്പോഴൊക്കെ എല്ലാവരും കളിയാക്കുമായിരുന്നു കുത്തുവാക്കുകൾ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ ഇന്ന് തങ്ങളെ എല്ലാവരും അംഗീകരിച്ചുകൊണ്ടിരിക്കുകയാണ് ,സമൂഹത്തിൽ അന്തസായി ജീവിക്കണമെന്നാണ് ആഗ്രഹം എന്നും രജ്ഞിനി പറയുന്നു.

x