കുട്ടികളുണ്ടാകുമോ എന്നതായിരുന്നു എല്ലാവരുടേയും സംശയം ; സോഷ്യല്‍ മീഡിയ വൈറല്‍ താരം കൊറിയല്‍ മല്ലുവിന്റെ ജീവിതം ഇങ്ങനെ

നോജ് റെജിനോള്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. എന്നാല്‍ കൊറിയന്‍ മല്ലു എന്ന കേള്‍ക്കുമ്പോള്‍ ആളെ പിടികിട്ടും.സൈബര്‍ ലോകത്ത് കൊറിയന്‍ മല്ലു എന്നാണ് സനോജ് റെജിനോള്‍ഡ് അറിയപ്പെടുന്നത്. കണ്ണൂര്‍ മാടായിയിലാണ്‌ അദ്ദേഹം ജനിച്ചത്‌.എന്നാല്‍ ജീവിതവിജയം കൊയ്ത് കൊറിയയിലെത്തിയിരിക്കുകയാണ് സനോജ്. പ്രശ്‌സ്ത സര്‍വ്വകലാശാലകളില്‍ നിന്ന് ഉന്നതബിരുദങ്ങള്‍ നേടിയ അദ്ദേഹത്തെ പ്രശസ്തനാക്കുന്നത് രൂപമാണ്. നീട്ടി വളര്‍ത്തിയ മുടിയും ഷേപ് ചെയ്ത് മനോഹരമാക്കിയ പുരികവും ലിപ്സ്റ്റിക്കിട്ട ചുണ്ടുകളും ക്രീം പുരട്ടി മൃദുവാക്കിയ കവിള്‍ത്തടങ്ങളും ആണിന്റേയോ പെണ്ണിന്റേയോ എന്ന് സംശയിക്കാവുന്ന കളര്‍ഫുള്‍ വേഷവുമാണ് സനോജിന്റേത്.

പഠിക്കുന്ന കാലത്ത് തന്നേ സനോജ് വളരെ മെലിഞ്ഞ പ്രകൃതമായിരുന്നു. കൂടാതെ 180 സെന്റീമീറ്റര്‍ ഉയരവും. അഥുകൊണ്ട് തന്നെ ജിറാഫെന്ന് വിളിച്ച് സഹപാഠികള്‍ കളിയാക്കുമായിരുന്നു.കണ്ണൂരിലാണ് അദ്ദേഹം പഠിച്ചത്. സ്‌കൂള്‍കാലം മുതലേ സയന്‍സിനോടായിരുന്നു താല്പര്യം. ഉപരിപഠനത്തിന് കെമിസ്ട്രി തെരഞ്ഞെടുത്തു. ശേഷം, ജെആര്‍എഫ് പൂര്‍ത്തിയാക്കും മുമ്പ് അമൃതവിശ്വവിദ്യാപീഠത്തില്‍ പിഎച്ച്ഡി ചെയ്യാന്‍ അവസരം ലഭിച്ചു. പിന്നീട് കൊറിയയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ചു. 2013ലാണ് അദ്ദേഹം കൊറിയയില്‍ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം ഡോക്ടറേറ്റ് നേടുകയും ചെയ്തു.പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി കൊറിയയിലെ കൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ചേര്‍ന്നു. മരുന്നുകളുമായി ബന്ധപ്പെട്ട ഗവേഷണം ആയിരുന്നു ആദ്യം. പിന്നെ, റിസർച് അസിസ്റ്റന്റ് പ്രഫസറായി. 2018ൽ ദംഗൂക് യൂണിവേഴ്സിറ്റിയിൽ ഇൻവൈറ്റഡ് പ്രഫസറായി. കോവിഡ് 19 രൂക്ഷമായതോ‍ടെ ഇപ്പോള്‍ ശ്രദ്ധ മുഴുവനും കേന്ദ്രീകരിച്ചിരിക്കുന്നത് രോഗവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലാണ്. ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച മരുന്നുകളിൽ ആന്റി വൈറൽ ഗുണങ്ങൾ പരിശോധിച്ച് കോവിഡിനു വേണ്ടി മാറ്റംവരുത്തി വിപണിയിൽ എത്തിക്കാൻ അനുയോജ്യമാക്കുന്ന ഗവേഷണമാണിത്.

ഇവരുടെ വിവാഹ സമയത്ത് പലരും സനോജിനെപ്പോലെയുള്ള ഒരാള്‍ക്ക് കുട്ടികളുണ്ടാവാനുള്ള സാധ്യത കുറവെന്ന് പറഞ്ഞിരുന്നു.അതിനുത്തരമാണ് സനോജ്- ഷാരോണ്‍ ദമ്പതികളുടെ മകന്‍ രണ്ട് വയസ്സുകാരനായ ജോനൂട്ടന്‍.പണ്ട് മുതലേ സൗന്ദ്യ സംരക്ഷണ കാര്യത്തില്‍ അദ്ദേഹം മുന്നിലായിരുന്നു. രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ഫേഷ്യല്‍ ചെയ്യും. കൊറിയയില്‍ എത്തിയ ശേഷം സൗന്ദര്യപരിപാലനം ചിട്ടയായി മാറി. ബിബി ക്രീമും സണ്‍സ്‌ക്രീനും എന്നും ഉപയോഗിക്കും. കൊറിയയില്‍ നല്ല തണുപ്പായത് കൊണ്ട് തന്നെ എപ്പോഴും ലിപ്ബാം ഉപയോഗിക്കും.രാത്രിയില്‍ ആന്റി ഏജിങ് ക്രീമും സിറവുമെല്ലാം ഉപയോഗിക്കും. പുരികം ഷേപ്പ് ചെയ്യുന്നത് മിനി റേസര്‍ ഉപയോഗിച്ചാണ്.

കല്ല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭാര്യ ഷാരോണ്‍ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങി.ആ സമയത്ത് ബോറടി മാറ്റാനാണ് സനോജ് ടിക് ടോക് വീഡിയോ ചെയ്ത് തുടങ്ങിയത്. കൊറിയന്‍ മല്ലു എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ടികി ടോക്കിലാണ്. ആ പേര് പെട്ടന്ന് ഹിറ്റായി. 1.3 മില്യണ്‍ ഫോളോവേഴ്‌സും ഉണ്ടായിരുന്നു. ടികി ടോക് നിര്‍ത്തലാക്കിയതോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. സോഷ്യല്‍ മീഡിയയില്‍ പലരും അദ്ദേഹം ആണാണോ അതോ പെണ്ണാനോ എന്ന കമന്റുകള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതൊന്നും കാര്യമാക്കുന്നില്ല.കുടുംബന്ഥനായ താന്‍ ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന വേദന എത്രത്തോളമായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ലഹരി അല്പം പോലും അദ്ദേഹം ഉപയോഗിക്കാറില്ല.

ആണും പെണ്ണും തുല്ല്യരെന്ന് ഉറച്ച് വിശ്വസിക്കുന്നത് കൊണ്ട് യൂണിസെക്‌സ് സ്റ്റൈല്‍ വസ്ത്രശൈലിയാണ് അദ്ദേഹമിപ്പോള്‍ പിന്തുടരുന്നത്.വേര്‍തിരിവില്ലാതെ മനുഷ്യരെ സ്‌നേഹിക്കാന്‍ പഠിച്ചത് മാടായില്‍ നിന്നാണെന്ന് സനോജ് പറയുന്നു. തന്റെ അച്ഛനേയും അമ്മയേയും പോലെ തോളോട് തോള്‍ ചേര്‍ന്ന് തുല്യമായി ജീവിക്കാനാണ് ഇഷ്ടം. വീട്ടിലുള്ള സമയങ്ങളില്‍ വീട്ടുജോലികളില്‍ ഷാരോണിനെ സഹായിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ സനോജിന് പാട്ടിലും ഡാന്‍സിലുമെല്ലാം പങ്‌ടെടുക്കാന്‍ വലിയ താല്പ്പര്യമായിരുന്നു. പക്ഷേ, ഹൈസ്‌ക്കൂള്‍ കാലത്ത് ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടികള്‍ കളിയാക്കിച്ചിരിച്ചതു മുതല്‍ ഡാന്‍സ് നിര്‍ത്തുകയായിരുന്നു. പെര്‍ഫോമന്‍സ് മോശമല്ലാതിരുന്നിട്ടും കാഴ്ചയുടെ അടിസ്ഥാനത്തില്‍ തന്നെ പരവരും പലപ്പോഴും അളക്കുന്നത് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു

x