Viral News

എല്ലാം പോയി മക്കളേ …… ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ് നഷ്‌ട്ടപ്പെട്ടത്; പൊട്ടി കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ

ലക്ഷ്മി പ്രിയ എന്ന നടിയെ എല്ലാവർക്കും സുപരിചിതമാണ്. സിനിമാ നടിക്കുപരി ബിഗ് ബോസ് താരവുമായിരുന്നു ലക്ഷ്മി പ്രിയ. ഇപ്പോഴിതാ ലക്ഷ്മി പ്രിയ പങ്കു വച്ച കുറിപ്പാണ് വൈറലാകുന്നത്. എല്ലാം പോയി മക്കളേ പോയി. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ആഭരണങ്ങളോ സാരീയോ ഒക്കെ ആർക്കെങ്കിലും ഇഷ്ട്ടപ്പെട്ടു എന്ന് ആരെങ്കിലും പറഞ്ഞാൽ ഉടനെ എടുത്തു കൊടുക്കും. എന്നാൽ ഇത്ര വലിയ പുസ്തക ശേഖരമോ വായിച്ചിട്ട് തരാം ഇതിങ്ങു തന്നേരെ എന്ന് പറഞ്ഞാൽ നിർദാക്ഷണ്യം ‘ഇല്ല ‘തരില്ല എന്ന് മുഖത്ത് നോക്കി പറയുന്ന ഞാൻ.

അവരുടെ വിഷമിച്ച മുഖം കാണുമ്പോ പുസ്തകം ആരും തിരികെ തരാറില്ല എന്നും ഞാൻ ഒരു വര പോലും ഇടാതെ സൂക്ഷിച്ചുഉപയോഗിക്കുന്ന പുസ്തകം ചിലർ കുത്തി വരച്ചും പേജ് അനാവശ്യമായി മടക്കിയും ചീത്തയാക്കും എന്നും ചിലതൊക്കെ ഔട്ട് ഓഫ് പ്രിന്റ് ആണ് എന്നും വേണമെങ്കിൽ ഇത് പുതിയത് സമ്മാനമായി വാങ്ങി നൽകാം എങ്കിലും ഇത് ചോദിക്കരുത് എന്ന് പറഞ്ഞ് അനു നയിപ്പിക്കുന്ന ഞാൻ…….
ഓരോ പുസ്തകവും ഓരോ ഓർമ്മയാണ്.

അത് വായിച്ചു ഇഷ്ടപ്പെട്ടിട്ട് ഇത് വായിക്കണം എന്ന് സജസ്റ്റ് ചെയ്തവർ, സത്യൻ അന്തിക്കാടും, രഞ്ജൻ പ്രമോദും, ശ്രീനിവാസനും, സുഭാഷ് ചന്ദ്രനും തുടങ്ങിയ പ്രമുഖർ, നീ ഇത് അത്യാവശ്യമായി വായിക്കണേ എന്ന് പറഞ്ഞു പുസ്തകം ഞാൻ എവിടെ ആണെങ്കിലും അങ്ങോട്ട് അയയ്ക്കുന്ന ചങ്ക് മാതൃഭൂമി ബുക്ക്സിലെ പ്രവീൺ, രണ്ട് കള്ളുകുടിയൻമാർ കണ്ടാൽ എന്നത് പോലെ ആവേശത്തോടെ വായിച്ച പുസ്തകത്തെപ്പറ്റി നെടുങ്കൻ ചർച്ച നടത്തിയിരുന്നു ഞങ്ങൾ എല്ലാവരും… അതേ അക്ഷരം ആണ് ഞങ്ങളെ എല്ലാവരെയും തമ്മിൽ ചേർത്തു നിർത്തിയത്.

അതേ അക്ഷര ലഹരി…. പുസ്തകോത്സവങ്ങളിൽ ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ പുസ്തക ചുമടുമായി മേഞ്ഞിറങ്ങുന്ന ഞാൻ, കയ്യിൽ കാശില്ലാത്തപ്പോൾ വള പണയം വച്ച് പുസ്തകം വാങ്ങുന്ന ഞാൻ, ഓരോന്നും വായിച്ച് അതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഞാൻ, എങ്ങനെ ഇവർ ഇങ്ങനെ എഴുതുന്നു എന്ന് അത്ഭുതപ്പെട്ടിരുന്ന ഞാൻ സ്മാർട്ട് ഫോണിനും മുന്നേയുള്ള സിനിമ ജീവിതത്തിൽ നെടുങ്കൻ പുസ്തകങ്ങൾ കയ്യിൽ കരുതി ലൊക്കേഷനിൽ പുസ്തകപ്പുഴു ആയിരുന്ന ഞാൻ………

എല്ലാം പോയി മക്കളേ പോയി…….ഓർമ്മകളുടെ വലിയ ഒരു ഏടിന് വിട.. എന്നാലും എന്നെ തകർക്കാനായി ഫ്‌ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ പുതിയ പുസ്തക അലമാരയുടെ അടിയിലെ തട്ടിലേക്ക് ആരാണ് എന്റെ ചിതലുകളേ നിങ്ങളെ അയച്ചത്. നിങ്ങൾ ഉപദ്രവിക്കാതെ വിട്ടുതന്ന ബാക്കി പുസ്തകങ്ങൾക്ക് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്നാണ് താരം കുറിച്ചത്.

 

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago