ചുറ്റിക കൊണ്ട് വെറൈറ്റി കേക്ക് പൊട്ടിച്ച് ഗായിക സിത്താരയുടെ മുപ്പത്തിയഞ്ചാം ജന്മദിനം, ആഘോഷമാക്കി ഭർത്താവും സുഹൃത്തുക്കളും

ഗായിക സിത്താര കൃഷ്‌ണകുമാറിനെ അറിയാത്ത മലയാളികൾ ഈ കൊച്ച് കേരളത്തിൽ ഇല്ലെന്ന് തന്നെ, ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് താരം ഇന്ന് അറിയപെടുന്ന പിന്നണി ഗായികയായി വളർന്നത്, സിത്താരയെ തേടി കേരള സംസ്ഥാന സർക്കാരിന്റെ മികച്ച പിന്നണി ഗായികയ്ക്ക് ഉള്ള അവാർഡുകൾ രണ്ടു പ്രാവശ്യം കിട്ടിയിട്ടുണ്ട്, 2007തൊട്ട് മലയാള സിനിമയിൽ ഗാനം ആലപിക്കാൻ തുടങ്ങിയ സിത്താര ഇതുവരെയ്ക്കും നൂറ്റിപതിഞ്ചോളം ചിത്രങ്ങളിൽ ആണ് പാടിരിക്കുന്നത്

ഇപ്പോൾ ഗായിക സിത്താരയുടെ മുപ്പത്തിയഞ്ചാം ജന്മദിനം വ്യത്യസ്ഥമായ രീതിയിൽ ആണ് ആഘോഷിച്ചിരിക്കുന്നത്, പ്രശസ്‌ത വ്ലോഗ്റും സിത്താരയുടെ അടുത്ത സുഹൃത്തുമായ ഫുഡ് ഹൻഡർ സാബുവിനോടൊപ്പം ജന്മദിനം ആഘോഷിച്ച ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്, ചിറ്റിക കൊണ്ട് സിത്തു എന്നെഴുതിരിക്കുന്നത് ഇടിച്ച് പൊട്ടിച്ചാണ് പിറന്നാൾ ആഘോഷിച്ചത്, കൂടാതെ ബീഫ് കേക്ക് മുറിച്ചും ഗാനം ആലപിച്ചും താരം പിറന്നാൾ സുഹൃത്തുക്കളോടൊപ്പം കൊണ്ടാടിയത്

സിത്താരയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഭർത്താവ് ഡോക്ടർ സജീഷ് പങ്ക് വെച്ച കുറിപ്പും ഏറെ ശ്രെധേയം ആയിരുന്നു, ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ ” തികച്ചും വ്യക്തിപരമായ ഒരു വിശേഷം എങ്ങനെയാണ് സാമൂഹികപരം കൂടിയാവുന്നത് എന്ന് ചിന്തിച്ചു പോകുന്നു..! കെട്ടകാലമാണ്, നാളെയെചൊല്ലി സന്തോഷിപ്പിക്കാൻ ഏറെയൊന്നുമില്ല താനും. എന്നിട്ടും നമ്മൾ പ്രതീക്ഷ കൈവെടിയുന്നില്ല. പോരാട്ടം തന്നെ പോരാട്ടം.

എങ്കിലും എത്രയെത്ര വാർത്തകളാണ്, ഓരോ കുടുംബത്തിൽ നിന്നും…!!! പരസ്പരം കെട്ടിപ്പിടിച്ചു കഴിയേണ്ടവർക്കെങ്ങനെയാണ് തമ്മിൽ തള്ളാനും തല്ലാനും, കൊല്ലാനും കഴിയുന്നത്? അത്രമാത്രം അനിശ്ചിതത്വത്തിലാണ് സാഹചര്യം, അതു തന്നെയാവണം അസ്വസ്ഥമായ മനുഷ്യമനസ്സുകൾക്കും കാരണം. ബുദ്ധിയും ബോധവും അനുഭവങ്ങളിൽ നിന്നുൾക്കൊള്ളുന്ന അറിവും കൊണ്ട് പ്രശ്നങ്ങളോട് പോരാടിയേ പറ്റൂ…എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തി എന്റെ അച്ഛനാണ്. അതുകഴിഞ്ഞാൽ അവളും. ഞങ്ങൾ പരസ്പരം പഠിക്കുകയാണ് കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളായി! സഹാനുഭൂതി, ദയ, കരുണ എന്നൊക്കെ നമ്മൾ എപ്പോഴും പറയുമ്പോഴും അബോധപൂർവ്വം എങ്ങനെയാണ് ഒരാൾ സഹജീവികളോട് സഹവർത്തിക്കേണ്ടതെന്നും, പരസ്പരമുള്ള ബഹുമാനം, സ്വാതന്ത്ര്യം എന്നിവ സത്യസന്ധമായി എങ്ങനെ നൽകാമെന്നും, ദിശബോധമുള്ള കഠിനാധ്വാനത്തിലൂടെ എങ്ങനെ വിജയിക്കാമെന്നുമെല്ലാമുള്ള പാഠങ്ങൾ…

ആ അർത്ഥത്തിൽ ഗുരുവും എല്ലാ അർത്ഥത്തിലും കൂട്ടുകാരിയുമായവളേ… ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകൾ! ❤എത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയിൽ… ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം… ❤ ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ് കൂടാതെ നിരവതി താരങ്ങളാണ് സിത്താരയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് വന്നിരിക്കുന്നത്

x