എല്ലാ ദിവസവും വീടിന്റെ വാതിലിൽ മുട്ടി വിളിച്ച് അണ്ണാൻ. വാതിൽ തുറപ്പോൾ വീട്ടുകാർക്ക് കാണാൻ സാധിച്ചത്

സ്നേഹം നൽകിയാൽ തിരികെ നന്ദിയും സ്നേഹവും ഒരേപോലെ തരുന്നതിൽ മൃഗങ്ങളെ കഴിഞ്ഞേ മനുഷ്യർ പോലുമുള്ളു എന്ന് തോന്നിപ്പോകും ചില യഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ.അത്തരത്തിൽ 8 വർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാനെത്തിയ അണ്ണാൻ കുഞ്ഞിന്റെ യഥാർത്ഥ സംഭവ കഥയാണ് ഫസ്റ്റ് ഷോ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്തും ഷെയർ ചെയ്തും സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയിൽ വിഡിയോയിലേക്ക് കടക്കുന്നു.

മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായ തരത്തിലുള്ള കളങ്കമില്ലാത്ത സ്നേഹബന്ധങ്ങൾ ഉണ്ടാവാറുണ്ട്.എന്നിരുന്നാലും വന്യ ജീവികളുടെ കാര്യത്തിൽ നമ്മൾ കുറച്ചു ജാഗ്രത പാലിക്കേണ്ടതുണ്ട്. സഹജീവികളോടൊപ്പം ജീവിക്കാനുള്ള അവരുടെ അവകാശത്തെ നമ്മൾ തടസ്സപ്പെടുത്തരുത് .എങ്കിലും ഒരാപത്ത് സംഭവിക്കുമ്പോൾ അവർക്ക് വേണ്ടി നമ്മൾ സഹായഹസ്തം നീട്ടേണ്ടതായിട്ടുണ്ട്.അത്തരത്തിൽ സഹായഹസ്തം നീട്ടിയ വീട്ടുകാരുടെയും അണ്ണാന്റെയും സ്നേഹത്തിന്റെ കഥ.സംഭവം നടന്നത് അങ്ങ് യൂറോപ്പിലാണ്

2009 ലാണ് ബ്രാന്റ്ലി ഹാരിസണും കുടുംബവും മൂങ്ങയുടെ ആക്രമണത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി പിടയുന്ന അണ്ണൻ കു ഞ്ഞിനെ വീടിന്റെ പരിസരത്തുനിന്നും കണ്ടെത്തിയത്.അവർ ആ അണ്ണാൻകുഞ്ഞിനെ വീട്ടിൽ കൊണ്ടുവരുകയും സംരക്ഷിക്കുകയും ചെയ്തു . അവരോട് വളരെ പെട്ടന്ന് ഇണങ്ങിയ അണ്ണാൻ കു ഞ്ഞിനെ അവർ ബെല്ല എന്ന പേര് നൽകി.അന്ന് ജീവൻ രക്ഷിച്ചപ്പോൾ ഹാരിസണും കുടുംബവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത് എന്നും നിലനിൽക്കുന്ന ഒരു ഊഷ്മളമായ സ്നേഹബന്ധമായി വളരുമെന്ന്.

ബെല്ലയുടെ പരിക്കുകൾ ഭേതമായപ്പോൾ അവളെ കാട്ടിലേക്ക് തന്നെ പറഞ്ഞുവിടുകയായിരുന്നു ഹാരിസണും കുടുംബവും ചെയ്തത്..ഇനി വീണ്ടും ബെല്ലയെ ഒരിക്കൽ കൂടി കാണാനാകുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചില്ല.വളർന്നു വലുതായെങ്കിലും തന്റെ ജീവൻ രക്ഷിച്ച ഹാരിസണെയും കുടുംബത്തെയും അവൾ മറന്നിരുന്നില്ല.വർഷങ്ങൾക്ക് ശേഷം ബെല്ല വീണ്ടും ഹാരിസണെയും കുടുംബത്തെയും തേടി അവരുടെ വീട്ടിൽ എത്തി..ജനാല ചില്ലിലും വാതിലുകളിലും മുട്ടുന്ന ശബ്‌ദം ദിവസേന പതിവായി.തുടർന്ന് സ്രെധിച്ചപ്പോഴാണ് വാതിലിൽ മുട്ടുന്നത് അണ്ണാൻ ആണെന്നും അത് തങ്ങളുടെ പഴയ ബെല്ല ആണെന്നുമൊക്കെയുള്ള സംശയം അവരിൽ തോന്നിയത് അങ്ങനെ അവർ .വാതിൽ തുറന്ന് കൈ കാണിച്ചപ്പോൾ ബെല്ല ഹാരിസന്റെ കൈകളിലേക്ക് പ്രയാസപ്പെട്ട് കയറി.അപ്പോഴാണ് എന്തൊക്കെയോ ബെല്ല പറയാൻ ശ്രെമിക്കുന്നതായി ഹാരിസണ് തോന്നിയത്.നോക്കിയപ്പോൾ ബെല്ലയുടെ കാലിൽ ഒരു മുറിവ് ഉണ്ടായിരുന്നു , അതോടെ കാര്യം മനസിലായ ഹാരിസൺ ബെല്ലക്ക് മരുന്ന് വെക്കുകയും സുരക്ഷിതമായ കിടക്കാൻ തുണി നിറഞ്ഞ ഒരു ബോക്സ് നൽകുകയും ചെയ്തു ..അപ്പോഴും എന്തൊക്കെയോ ഹാരിസനോടും കുടുംബത്തോടും ബെല്ല പറയാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു.പിറ്റേ ദിവസം ബെല്ലയെ കാണാനെത്തിയ കുടുംബം കാണുന്നത് 3 കുഞ്ഞു അണ്ണാൻ കുഞ്ഞുങ്ങളെ ആയിരുന്നു.അതെ ഇതായിരുന്നു ബെല്ല തങ്ങളോട് പറയാൻ ശ്രെമിച്ച കാര്യമെന്നത് അപ്പോഴാണ് കുടുംബം തിരിച്ചറിയുന്നത്.

തനിക്ക് സ്നേഹവും സംരക്ഷണവും ലഭിക്കും എന്നുള്ള പ്രതീക്ഷയും ഉറപ്പുമാണ് ബെല്ലയെ വീണ്ടും ഹാരിസന്റെ അടുത്ത് എത്തിച്ചത്.ബെല്ലയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..
മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായ തരത്തിലുള്ള കളങ്കമില്ലാത്ത സ്നേഹബന്ധങ്ങൾ ഉണ്ടാകും എന്നുള്ളതിന് ഉത്തമ ഉദാഹരണം.

 

x