ഇതാണ് ആരാധകർ കാത്തിരുന്ന ആ ചിത്രം ; ആദ്യമായി കുഞ്ഞിന്റെ ചിത്രം പങ്കു വെച്ച് സൗഭാഗ്യ വെങ്കിടേഷ്

ടിക്ക് ടോക്ക് ഉണ്ടായിരുന്ന കാലത്ത് നര്‍മ്മം കലര്‍ന്ന വീഡിയോകള്‍ അവതരിപ്പിച്ച് േ്രപക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനയത്തിന് പുറമേ ഡാന്‍സിലും കഴിവു തെളിയിച്ച സൗഭാഗ്യ നടി താര കല്യാണിന്റെ മകളാണ്. ടെലിവിഷന്‍ പരിപാടികളിലും താരം നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലം മുതല്‍ സുഹൃത്തും അമ്മയുടെ വിദ്യാര്‍ഥിയുമായിരുന്ന അര്‍ജുന്‍ സോമശേഖറിനെ 2020 ഫെബ്രുവരിയില്‍ സൗഭാഗ്യ വിവാഹം ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു ആഘോഷപൂര്‍വം വിവാഹം നടത്തിയത്. താര കല്യാണിന്റെ ഡാന്‍സ് സ്‌കൂള്‍ ഏറ്റെടുത്ത് നടത്തുന്നത് സൗഭാഗ്യയും അര്‍ജുനും ചേര്‍ന്നാണ്.

നൃത്തത്തിലും മാത്രമല്ല അഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അര്‍ജുന്‍. ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കോമഡി സീരിയലിലെ ശിവന്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. ചുരുങ്ങിയ എപ്പിസോഡുകളിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയിരുന്നു. സൗഭാഗ്യ ഗര്‍ഭിണി ആയപ്പോള്‍ മുതലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ആദ്യത്തെ കണ്‍മണിയായതിനാല്‍ തന്നെ ഗര്‍ഭകാലം ഇരുവരും ആഘോഷമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടെ അമ്മ താര കല്യാണം പേരക്കുട്ടി പിറന്ന സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ‘ദൈവാനുഗ്രഹത്താല്‍ സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു’ എന്നാണ് താരാകല്യാണ്‍ സൗഭാഗ്യയ്ക്ക് കുഞ്ഞ് പിറന്നപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. സിനിമാ-സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേര്‍ സൗഭാഗ്യയ്ക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നു.

അച്ഛനായ വിവരം ആരാധകരുമായി പങ്കുവെച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു. കുഞ്ഞിനെ കയ്യിലെടുത്ത് കണ്ണു നിറഞ്ഞ ചിത്രം സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗഭാഗ്യ. ഭാവിയിലേക്ക് ഞങ്ങള്‍ക്ക് ജീവിക്കാന്‍ നിങ്ങള്‍ തന്ന പ്രാര്‍ത്ഥനയും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നുള്ള അടിക്കുറിപ്പിന് ഒപ്പമാണ് സൗഭാഗ്യ കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുദര്‍ശന അര്‍ജുന്‍ ശേഖര്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. ദൈവീകത നിറഞ്ഞ പേരാണ് ഇരുവരും കുഞ്ഞിന് നല്‍കിയിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

 

ഗര്‍ഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു. സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് ആഘോഷമായിട്ടാണ് നടത്തിയത്. ഒക്ടോബര്‍ ഏഴിനായിരുന്നു ചടങ്ങുകള്‍ നടന്നത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. താരത്തിന്റെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. നിറവയറില്‍ ചുവന്ന ഗൗണില്‍ അതീവ സുന്ദരി ആയിട്ടാണ് സൗഭാഗ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

സന്തോഷവതിയായി ആശുപത്രിക്കുള്ളില്‍ നിന്നു പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകള്‍ മുന്‍പേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ എല്ലാം തന്നെ വൈറലായിരുന്നു. എന്നാല്‍ വീഡിയോ ഏറെ വിമര്‍ശനവും ഉണ്ടാക്കിയിരുന്നു. പ്രസവത്തിന്റെ തിയതി അടുത്ത് നില്‍ക്കുമ്പോള്‍ ഇങ്ങനെ ഡാന്‍സ് കളിക്കാമോ എന്നെല്ലാം ആരാധകര്‍ കമന്റ് ഇട്ടിരുന്നു. എന്നാല്‍ എക്സസൈസ് ചെയ്യുന്നത് നല്ലതാണെന്നും ആശുപ്ത്രിയില്‍ എത്തിയ ശേഷവും സൗഭാഗ്യ ഡാന്‍സ് കളിച്ചതുകൊണ്ടെല്ലാം താരത്തിന് കോമ്പ്ലിക്കേഷന്‍ ഒന്നുമില്ലാതെ നോര്‍മല്‍ ഡെലിവറി ചെയ്യാന്‍ കഴിഞ്ഞതെന്നാണ് ഡോക്ടര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സൗഭാഗ്യയും അര്‍ജുനും താര കല്യാണും ഒരുമിച്ച് ചെയ്ത റീല്‍സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 

 

 

Articles You May Like

x