Viral News

‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല, പിണറായി വിജയനുമായി ആത്മബന്ധം ഉണ്ടായിരുന്നു’; രാഷ്ട്രീയക്കാരെല്ലാം ഒരുപോലെയെന്ന് ശ്രീനിവാസൻ

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെന്ന അതുല്യ പ്രതിഭ മലയാള സിനിമക്ക് നൽകിയ സംഭാവനകൾ ഒട്ടും ചെറുതല്ല. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിചിരിപ്പിച്ചും സീരിയസ് വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ കരയിപ്പിച്ചും അത്ഭുതപ്പെടുത്തിയും സ്‌ക്രീനിൽ നിറഞ്ഞാടിയിരുന്ന ഒരു കാലം ശ്രീനിവാസനുണ്ടായിരുന്നു. എന്നാൽ ഇന്ന് പല ആരോഗ്യപ്രശ്ങ്ങളാലും അദ്ദേഹത്തിന് സിനിമയിൽ സജീവമാകാൻ സാധിക്കുന്നില്ല. ഇപ്പോഴിതാ താൻ ദൈവ വിശ്വാസി അല്ല എന്നും വിധിയിലും വിശ്വാസമില്ല, നിമിത്തങ്ങളിലാണ് വിശ്വസിക്കുന്നതെന്നും പറഞ്ഞ അദ്ദേഹത്തിൻ്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അതേസമയം രാഷ്ട്രീയക്കാർ എല്ലാം ഒരേ പോലെയാണ് എന്നും പിണറായി വിജയനുമായി ആത്മബന്ധം ഉണ്ടായിരുന്നുവെന്നും നടൻ പറയുന്നു.

ശ്രീനിവാസന്റെ വാക്കുകൾ:

വിധിയിൽ വിശ്വസിക്കണ്ട. വിധിയിൽ വിശ്വസിച്ചില്ല എങ്കിലും കാര്യങ്ങൾ നടന്നു കൊണ്ടേ ഇരിക്കും. പിന്നെ എന്തിനാണ് വിധിയിൽ വിശ്വസിക്കുന്നത്. നമ്മൾ വിചാരിക്കുന്ന പോലെയല്ല ഒരു കാര്യങ്ങളും നടക്കുന്നത് അതല്ലേ വിധി. കഥ പറയുമ്പോൾ സിനിമയിൽ ഒക്കെ മമ്മൂട്ടി നിമിത്തങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. അത് തന്നെ ആണ് എൻ്റെയും ജീവിതത്തിൽ, നിമിത്തങ്ങൾ ആണ്. വിധി ആണോന്നു എനിക്ക് അറിയില്ല-ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറയുന്നു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല, വിശ്വസിക്കാൻ പാകത്തിനുള്ള ദൈവങ്ങൾ ഒന്നും എൻ്റെ മുൻപിൽ വന്നിട്ടില്ല. അതാണ് പ്രശ്നം. ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല, ദൈവം ഇല്ലാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത് എന്ന് ഒരു തത്വ ചിന്തകൻ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഞാനും പറയുന്നത്. അങ്ങനെ ഒരാൾ ഇല്ലാതിരിക്കുന്നതാണ് ദൈവത്തിനു നല്ലത്.

എൻ്റെ അച്ഛൻ കമ്മ്യൂണിസ്റ്റ്കാരൻ ആയിരുന്നു. ചെറുപ്പം മുതലേ കേട്ട് വളർന്ന മുദ്രാവാക്യം, ചെങ്കൊടി തൊട്ടു കളിക്കേണ്ട അത് ചന്ദ്രനിൽ എത്തിയ കൊടിയാണ്. അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരൻ ആയതുകൊണ്ടും ഞാനും ചേട്ടനും ആ പാത പിന്തുടർന്നു. എന്നാൽ എന്താണ് കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് എന്നൊന്നും അപ്പോൾ എനിയ്ക്ക് അറിയില്ല. അറിയാത്ത പ്രായത്തിൽ തുടങ്ങിയതാണ്. വർഷങ്ങൾക്ക് ശേഷം പിണറായി വിജയൻ എന്നോട് പറഞ്ഞിട്ടുണ്ട് എൻ്റെ അച്ഛനെ അറിയാമായിരുന്നു എന്ന്. ഞാൻ സിനിമയിൽ നിന്നും പോയതിന് ശേഷം ഞാൻ ഫ്രീ ആണെങ്കിൽ എന്നെ കാണാൻ വരണം എന്ന് പറയുന്നുണ്ട്, പിണറായി വിജയൻ ആണ് ആള് എന്ന് പറഞ്ഞു.

ഞാൻ പറഞ്ഞു ഞാൻ അങ്ങോട്ട് ചെല്ലാം കാണാൻ എന്ന്. ഞാൻ അങ്ങോട്ട് പോയി. അവിടെ വച്ചിട്ടാണ് ആ ആത്മബന്ധം ഉണ്ടാകുന്നത്. എൻ്റെ അച്ഛൻ മരിച്ച സമയത്തായിരുന്നു അത്. ആ സമയത്ത് ആച്ഛനെക്കുറിച്ചുള്ള സംസാരം കേട്ടപ്പോൾ ഞാൻ ഇമോഷണൽ ആയി. അങ്ങനെ കുറേക്കാലം ആ ബന്ധം തുടർന്നു. പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ അല്ലെ എല്ലാം മനസിലാകുന്നത്. രാഷ്ട്രീയക്കാർ എല്ലാം ഒരു പോലെയാണ്, വോട്ട് കിട്ടി അധികാരം കിട്ടുന്നത് വരെ ഒരു വാക്ക്. വോട്ട് കിട്ടി അധികാരത്തിൽ എത്തിയാൽ മറ്റൊരു വാക്ക്. പുള്ളിക്ക് അധികാരം കിട്ടി ആള് മാറിയോ എന്ന് ചോദിച്ചാൽ എനിക്ക് പുള്ളിയുടെ സ്വഭാവം നേരത്തെ അറിയില്ലല്ലോ. നേരത്തെ ഇങ്ങനെ തന്നെ ആണോ എന്നും അറിയില്ലല്ലോ. എല്ലാ പാർട്ടികളും അധികാരം കിട്ടും വരെ സംസാരിക്കുന്നത് വളരെ നല്ലവർ ആയിട്ടാണ്. എന്നാൽ അധികാരം കിട്ടി കഴിയുന്നതോടെ ആളുകൾ മാറും, ശ്രീനിവാസൻ പറഞ്ഞു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago